Pages

Wednesday, January 7, 2026

ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ ഡിജിറ്റൽ അടിമത്തവും അപകടം .

 

ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ ഡിജിറ്റൽ അടിമത്തവും  അപകടം .

 

ഡിജിറ്റൽ അടിമത്തം (Digital Slavery) എന്നാൽ സ്മാർട്ട്ഫോണുകൾ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിവയുടെ അമിതമായ, നിയന്ത്രണമില്ലാത്ത ഉപയോഗം കാരണം വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന ദോഷകരമായ സ്വാധീനമാണ്, ഇത് ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ ദോഷകരവും, ഉറക്കമില്ലായ്മ, മാനസിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുകയും, യഥാർത്ഥ ജീവിതബന്ധങ്ങളെ തകർക്കുകയും ചെയ്യുന്ന അവസ്ഥയാണ്, ഒരു വ്യക്തിക്ക് ഡിജിറ്റൽ ലോകത്തിൽ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ നമ്മളിൽപ്പലരും കൂടുതൽനേരം ചെലവിടുന്നത് ഫോണിലാണ്. സൗഹൃദങ്ങളും തൊഴിലും വിനോദവും വിജ്ഞാനവുമെല്ലാം തിരയുന്നതും കണ്ടെത്തുന്നതും അവിടെയാണ്. കംപ്യൂട്ടറുകൾക്കും ഇന്റർനെറ്റിനും സ്മാർട്ട് ഫോണുകൾക്കുമെല്ലാം മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. എന്നാൽ, ഉപകരണങ്ങളെല്ലാം നമ്മെ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ഡിജിറ്റൽ അടിമത്തം എന്നുപറയുന്നത്.

അമിത ഫോൺ ഉപയോഗം: ആറുമിനിറ്റിൽ കൂടുതൽ ഇടവേളയില്ലാതെ ഫോൺ നോക്കുക.

ഉറക്കത്തെ ബാധിക്കുന്നു: ഉറങ്ങുന്നതിനേക്കാൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുക.

സാമൂഹിക അകൽച്ച: നേരിട്ട് സംസാരിക്കുന്നതിനേക്കാൾ മെസ്സേജ് അയക്കാൻ ഇഷ്ടപ്പെടുക.മാനസിക പ്രശ്നങ്ങൾ: ഡിജിറ്റൽ ലോകത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത അസ്വസ്ഥത.സമയം പാഴാക്കൽ: ഗുണകരമല്ലാത്ത കാര്യങ്ങൾക്കായി മണിക്കൂറുകൾ ചെലവഴിക്കുക. 

ഇന്റര്നെറ്റ് ഉപയോഗ മൂലം പലര്ക്കും ഇന്ന് മാനസികസമ്മര്ദം അനുഭവപ്പെടുന്നു. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നും അതിനുള്ള പരിഹാരങ്ങള് എന്തൊക്കെയാണെന്നും ചികയുകയാണ് ലോകം. ഡിജിറ്റല് സാച്ചുറേഷന് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡിജിറ്റല് മേഖല വളര്ന്നു വരുംതോറും അവസ്ഥക്ക് അടിമയാകുന്നവരുടെ എണ്ണവും വര്ധിച്ചു വരുന്നു. സോഷ്യല് മീഡിയ ഉപഭോക്താക്കളുടെ എണ്ണവും സ്ക്രീന് ടൈമും അടിക്കടി വര്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. എന്നാലും ഒരു പരിധിവരെ മാത്രമേ മനുഷ്യര്ക്ക് അവ ആസ്വാദ്യകരമായി തോന്നുന്നുള്ളൂ. അതുകഴിഞ്ഞാല് അസ്വസ്ഥരാകും.

 

ഗിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന അതേ മാറ്റങ്ങൾ അമിതമായ സ്ക്രീൻ ഉപയോഗത്തിലൂടെയും ഉണ്ടാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ, കടമകൾ അവഗണിക്കൽ ഇവയെല്ലാമാണ് ഡിജിറ്റൽ അടിമത്തത്തിന്റെ ആദ്യ ലക്ഷണങ്ങൾ.

ഒരു സാധാരണക്കാരൻ ദിവസത്തിൽ 200 തവണ സ്മാർട്ട്ഫോൺ നോക്കുന്നുണ്ട്. അതായത് ഓരോ ആറരമിനിറ്റ് കൂടുമ്പോഴും ഫോൺ പരിശോധിക്കുന്നു. നാലിലൊരാൾ, ഉറങ്ങുന്നതിനെക്കാൾ കൂടുതൽ സമയം ഓൺലൈനിൽ െചലവഴിക്കുന്നവരാണ്. 16 മുതൽ 24 വയസ്സുവരെയുള്ളവരിൽ 70 ശതമാനം ആളുകളും നേരിട്ട് സംസാരിക്കുന്നതിനെക്കാൾ മെസേജ് അയയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. കൗമാരപ്രായത്തിലുള്ള ഒരു കുട്ടി, കട്ടിലിൽ കിടന്നുകൊണ്ടുമാത്രം മാസത്തിൽ ചുരുങ്ങിയത് 3400 മെസേജുകൾ അയക്കുന്നുണ്ട്.

ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു ദിവസം സാമൂഹികമാധ്യമത്തിൽ ചെലവിടുന്നത് 2.30 മണിക്കൂറാണ്. അതിന്റെ ഇരട്ടിയിലധികം സമയം നമ്മൾ സ്ക്രീൻ ഉപയോഗിക്കുന്നുണ്ട്. ലോക ജനസംഖ്യയുടെ 65.7 ശതമാനം ആളുകൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: