ജയിൽ തടവുകാർക്ക് 63രൂപയിൽ നിന്നും ഒറ്റയടിക്ക് 560 രൂപയാക്കി അതായത് ഒരു മാസം 16800 രൂപ .ഒരു ഡിഗ്രിക്കാരന് പതിനായിരം രൂപ
ഒരു ചെറുപ്പക്കാരന് പെട്രോൾ പമ്പിൽ നിന്ന് ഒരു ദിവസം വേതനം കിട്ടുന്നത് 410 രൂപ മാത്രം ജയിലിൽ റൂമും ഫുഡും ഫ്രീ ആണല്ലോ കിട്ടുന്ന കാശ് കയ്യിലിരിക്കും.കടങ്ങൾ പെട്ടെന്ന് തീർക്കാനും പറ്റും, സർക്കാരിന്റെ ദീർഘവീക്ഷണമാന് ഇത് വ്യക്തമാക്കുന്നത് . കേരളത്തിൽ ഒരു നിയമവും ഇല്ലേ ?കഷ്ടപ്പെടു പഠിച്ചു ബോധമുളള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു പകരം
ജയിലിൽ ഇടുന്നത് അവിടുത്തെ കഷ്ടപ്പാട് അവർ അനുഭവിക്കുമ്പോൾ അവർക്ക് ജിവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി നല്ലവർ ആക്കി സമൂഹത്തിൽ അവർ ചെയ്ത തെറ്റ് ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ ഇപ്പൊൾ ഇത് ഒരു സുഖവാസ കേന്ദ്രം ആയി മാറിയിരിക്കുന്നു.ജയിലിൽ നിന്നും പുറത്തു വരുമ്പോൾ പെൻഷൻ കൂടി അനുവദിച്ചാൽ നന്നായിരുന്നു '
പരമോന്നത സുപ്രീം കോടതിയുടെ പേരു പറഞ്ഞ് ഇതു ചെയ്യുന്നവർക്ക് കാര്യങ്ങൾ ശരിക്കറിയാമല്ലോ? കേരളത്തിലെ ജയിലുകളിൽ താമസിക്കുന്ന, വസിക്കുന്ന 56 ശതമാനം പേരും ഒരു പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് .ചിക്കനും , മട്ടനും, മീനും കൂട്ടി സുഖഭക്ഷണം? തിരിച്ചു വരുമ്പോൾ കൈനിറയെ കാശും.ഇങ്ങനെയൊരു നിയമം സംസ്ഥാന സർക്കാരിന് എടുക്കാൻ സാധിക്കുമോ /? ആശാവർക്കർമാരെയും അങ്കണ വാടി ടീച്ചേർസിന്റെ കാര്യം ഓർത്തുപോയി '
പ്രൊഫ്, ജോൺ കുരാക്കാർ

No comments:
Post a Comment