Pages

Monday, December 29, 2025

(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് )നിര്‍മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

 

(ആര്ട്ടിഫിഷ്യല്ഇന്റലിജന്സ് )നിര്മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

 

ആര്ട്ടിഫിഷ്യല്ഇന്റലിജന്സ് അഥവാ നിര്മിത ബുദ്ധിയുടെ മേഖലയില്ഭാരതം ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. സ്റ്റാന്ഫോര്ഡ് സര്വകലാശാലയുടെ എഐ വൈബ്രല്സൂചികയിലാണ് ഇത് സംബന്ധിച്ച പരാമര്ശമുള്ളത്.രാജ്യത്തെ ഓരോ പൗരനും സന്തോഷം നല്കുന്നതും അഭിമാനകരവുമാണ് വാര്ത്ത. ലോകത്തെ എഴുപത്തി മൂന്നു സമ്പദ്വ്യവസ്ഥകളില്നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി ബോസ്റ്റണ്കണ്സള്ട്ടിങ് ഗ്രൂപ്പ് അഥവാ ബിസിജി തയ്യാറാക്കിയ റിപ്പോര്ട്ട് പ്രകാരം ആര്ട്ടിഫിഷ്യല്ഇന്റലിജന്സ് വിദഗ്ധരുടെ എണ്ണത്തില്ഭാരതം ആഗോളതലത്തില്രണ്ടാം സ്ഥാനത്തും, ഗവേഷണ പ്രസിദ്ധീകരണങ്ങളില്മൂന്നാം സ്ഥാനത്തുമാണ്. ഇതിനു പുറമെ എഐ സംബന്ധിച്ച പേറ്റന്റുകളില്ഭാരതത്തിന് ശക്തമായ അടിത്തറയുണ്ടെന്നും ബിസിജി റിപ്പോര്ട്ടില്പറയുന്നു. എഐ റെഡിനസില്‍, അതായത് സന്നദ്ധതയില്ഭാരതം ലോകത്തിലെ പത്ത് മുന്നിര രാജ്യങ്ങളില്ഒന്നാണ്. എഐ വഴിയുള്ള പൊതുമേഖലാ പരിവര്ത്തനത്തിന് ഭാരതത്തില്വന്സാധ്യതയുണ്ടെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

എഐ റെഡിനസ് എന്നത് ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ആര്ട്ടിഫിഷ്യല്ഇന്റലിജന്സ് ഫലപ്രദമായി നടപ്പാക്കാനും സംയോജിപ്പിക്കാനുമുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, പഠനവിധേയമാക്കിയ സമ്പദ്വ്യവസ്ഥകളില്‍ 70 ശതമാനത്തിലധികവും ആവാസ വ്യവസ്ഥ, പങ്കാളിത്തം, കഴിവുകള്‍, ഗവേഷണവും വികസനവും തുടങ്ങിയ നിര്ണായക മേഖലകളില്ശരാശരിക്കു താഴെ മാത്രമാണ്. എഐ രംഗത്ത് ശക്തമായ മത്സരാര്ത്ഥിയായി മാറുന്നതിനുള്ള ഭാരതത്തിന്റെ മുന്നേറ്റം കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഉയര്ന്ന മുന്ഗണനയുള്ള മേഖലകളില്സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലുള്ള ഊന്നല്വ്യക്തമാക്കുന്നു. എഐ റെഡിനസില്മുന്നിര പത്ത് രാജ്യങ്ങളില്ഒന്നായ ഭാരതത്തിന് ഇതുവഴി പൊതുമേഖലയില്വലിയ പരിവര്ത്തനം സാദ്ധ്യമാക്കാനുള്ള വന്സാധ്യതയുണ്ടെന്നാണ് ബിസിജിയെ ഭാരതത്തില്നയിക്കുന്ന സൈബല്ചക്രബര്ത്തി വിലയിരുത്തുന്നത്. ടെക്നോളജി ആന്ഡ് ഡിജിറ്റല്അഡ്വാന്റേജ് പരിശീലനത്തില്വിദഗ്ധനുമാണ് സൈബല്‍.

ഭാരതത്തിലെ പല പ്രധാന മേഖലകളിലേക്കും എഐ സ്വാധീനം വ്യാപിച്ചുകിടക്കുന്നു. ഇതുവഴിയുള്ള ബിസിനസ് സേവനങ്ങള്ജിഡിപിയുടെ 16 ശതമാനം വരും. സര്ക്കാരിന്റെ പ്രവര്ത്തനങ്ങളിലെ ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്താനും എഐയിലൂടെ കഴിയുന്നു.ജിഡിപിയുടെ 10 ശതമാനം മൊത്ത-ചില്ലറ വില്പ്പന മേഖലകളാണ് സംഭാവന ചെയ്യുന്നത്. പൊതുവിതരണ സംവിധാനങ്ങള്ലളിതമാക്കാനും പാഴ്വ്യയം കുറയ്ക്കാനും എഐക്ക് കഴിയും. പൊതുസേവനങ്ങള്ജിഡിപിയുടെ ആറ് ശതമാനമാണ്. ഇതില്സേവനവും വിതരണവും അടിയന്തര പ്രതികരണവും മെച്ചപ്പെടുത്താന്എഐ തുറന്നിടുന്ന സാധ്യതകള്വളരെ വലുതാണ്. കൃഷി, വനസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകള്ജിഡിപിയുടെ 17 ശതമാനം വരുന്നു. ഉല്പ്പാദനക്ഷമത വര്ധിപ്പിക്കുന്നതിനായും എഐ ഉപയോഗിക്കാം.

ജിഡിപിയുടെ എട്ട് ശതമാനം സംഭാവന ചെയ്യുന്ന നിര്മാണ മേഖലയില്അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആസൂത്രണത്തിനും എഐ പ്രയോജനപ്പെടുത്താം. പൊതുസൗകര്യങ്ങളുടെ മാനേജ്മെന്റിലും എഐ സഹായകരമാകും.

സാധ്യത യാഥാര്ത്ഥ്യമാക്കാന്ബഹുമുഖ സമീപനം ആവശ്യമാണ്. അടിസ്ഥാന വികസനം ശക്തിപ്പെടുത്തുകയും, എഐ ഗവേഷണ ശേഷി വര്ധിപ്പിക്കുകയും, തൊഴിലാളികള്ക്കുള്ള പരിശീലനം വ്യാപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഗ്രാമപ്രദേശങ്ങളിലേക്കും എഐ വിദ്യാഭ്യാസം വ്യാപിപ്പിക്കുകയും, പൊതുമേഖല-സ്വകാര്യ പങ്കാളിത്തങ്ങള്വളര്ത്തുകയും വേണമെന്ന അഭിപ്രായമാണ് വിദഗ്ധര്പങ്കുവയ്ക്കുന്നത്. എഐ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്നിയമപരമായ നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്നയങ്ങള്ക്ക് രൂപം നല്കുന്നവര്ഇടപെടുകയും വേണം. സ്റ്റാന്ഫോര്ഡ് എഐ വൈബ്രന്റ് സുചികയനുസരിച്ച് ഭാരതം കൈവരിച്ചിട്ടുള്ളത് നിസ്സാര നേട്ടമല്ല. ഇതിന്റെ ബഹുമതി നരേന്ദ്ര മോദി സര്ക്കാരിന് അവകാശപ്പെട്ടതാണ്.

നിര്മിത ബുദ്ധിയുടെ രംഗത്ത് രണ്ടു വര്ഷത്തിനുള്ളില്വലിയ കുതിപ്പാണ് മോദി ഭരണത്തിന്കീഴില്നടന്നിട്ടുള്ളത്. അമേരിക്കയും ചൈനയും മാത്രമാണ് ഇക്കാര്യത്തില്ഭാരതത്തിന് മുന്നില്നില്ക്കുന്നത്. ദക്ഷിണ കൊറിയയും ബ്രിട്ടനും ഭാരതത്തിന് പിന്നിലുമാണ്. എഐ സ്റ്റാര്ട്ടപ്പുകള്‍, ഗവേഷണങ്ങള്‍, ഡിജിറ്റല്ഇന്ത്യ, ഇന്ത്യ എഐ മിഷന്തുടങ്ങിയവയാണ് നിര്മ്മിത ബുദ്ധിയുടെ കാര്യത്തില്ഭാരതത്തിന് പുത്തന്കുതിപ്പുകള്സമ്മാനിക്കുന്നത്. സമീപ ഭാവിയില് രംഗത്ത് വലിയ മുന്നേറ്റങ്ങള്ഭാരതം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. തൊഴിലില്ലായ് പരിഹരിക്കുന്നതിനും പൊതു സേവനങ്ങള്ലഭ്യമാക്കുന്നതിനും ഭരണരംഗം സുതാര്യമാക്കുന്നതിനും ഇത് ഉപകരിക്കും.

 

പ്രൊഫ്, ജോൺ കുരാക്കാ

No comments: