കീഴാർ നെല്ലി ഗുണങ്ങൾ
കീഴാർ നെല്ലിയുടെ പ്രധാന ഗുണങ്ങൾ കരൾ രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും ചികിത്സ, ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയാണ്. ഇത് കൂടാതെ മൂത്രാശയരോഗങ്ങൾ, പനി, വ്രണങ്ങൾ എന്നിവയെ പ്രതിരോധിക്കാനും കീഴാർ നെല്ലി ഉപയോഗിക്കാം.
ഗ്രാമപ്രദേശങ്ങളിൽ പൊതുവെ കണ്ടു വരുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. പാടത്തും പറമ്പുകളിലും നിൽക്കുന്ന ഈ സസ്യത്തിന്റെ ഇല മുതൽ വേര് വരെയുള്ള ഗുണങ്ങൾ പഴമക്കാർക്ക് അറിയാമായിരുന്നു. എന്നാൽ കാലങ്ങൾ പോകുംന്തോറും പുതു തലമുറയ്ക്ക് ഇത്തരം ഔഷധ ഗുണങ്ങളുള്ള സസ്യങ്ങൾ ഏതെല്ലാമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. അത്തരത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരു സസ്യമാണ് കീഴാർ നെല്ലി. ഉദര രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കീഴാർ നെല്ലിയുടെ ഗുണങ്ങൾ അറിയാം..
കരൾ രോഗങ്ങൾ തടഞ്ഞു നിർത്തുന്നതിന് ഉത്തമമാണ് കീഴാർ നെല്ലി. ഇത് വൃത്തിയായി കഴുകി പാലിലോ, നാളികേര പാലിലോ സമൂലമരച്ച് ഇടിച്ചു പിഴിഞ്ഞ് ദിവസവും രണ്ടോ, മൂന്നോ തവണ കഴിക്കുന്നത് കരൾ രോഗവും മഞ്ഞപ്പിത്തവും ചെറുക്കുന്നതിന് സഹായിക്കുന്നു. ഈ സസ്യത്തിന്റെ ഇല ദിവസവും വെറുതെ ചവച്ചരയ്ക്കുന്നത് പല്ലുകളുടെ ബലക്ഷയം അകറ്റാൻ ഏറെ സഹായകമാണ്. ആയുർവേദത്തിൽ കീഴാർ നെല്ലി മൂത്രാശയ രോഗങ്ങൾ തടയുന്നതിനുംശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ ഉണക്കുന്നതിനും ഉപയോഗിക്കാറുണ്ട്. മുടിക്കൊഴിച്ചിൽ തടയുന്നതിന് ഉത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ വേര് എടുത്ത് ചതച്ച് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി വളരാൻ സഹായിക്കുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment