തെരുവ് നായ്ക്കളെ ഭയന്ന് പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല.
കരിക്കം ,ലോവർ കരിക്കം, ഐപ്പള്ളൂർ എന്നീ പ്രദേശത്തെ ആളുകൾക്ക് തെരുവ് നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ ഭയമാണ്. രണ്ടുദിവസം മുൻപ് ഒരു മീൻ കച്ചവടക്കാരനെ ആണ്ടുപോയ്കയിൽ ഒരു തെരുവ് നായ് ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ രണ്ടു തുടകളും കടിച്ചുപറിച്ചു. ആണ്ടുപോയ്ക ഫാം ഹൌസിൽ ജോലിചെയ്തു കൊണ്ടിരുന്ന ഒരു പ്ലമ്പറേ തെരുവ് നായ് കടിച്ചു.
അദ്ദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോയി പ്രതിരോധകുത്തിവയ്പ്പ് നടത്തി. നായ്ക്കൾ കൂട്ടം ചേർന്ന് ആണ്ടുപോയ്ക കീച്ചാണി പാറ വഴിയിലൂടെ പോകുന്നതു കൊണ്ട് സ്കൂളിൽ പോകുന്ന കുട്ടികളാണ് ഏറ്റവും കൂടുതൽ ഭയപെടുന്നത്. നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ നടന്നാണ് സ്റ്റേറ്റ് ഹൈവേയിലെ കുരിശ്ശടി ജംഗ്ഷനിൽ എത്തി ബസിൽ കയറുന്നത്. ആണ്ടുപോയ്ക അങ്കണ വാടിയിൽ കുഞ്ഞുങ്ങളെ കൊണ്ടുവരാൻ പട്ടി ശല്യം മൂലം പല രക്ഷിതാക്കൾക്കും കഴിയുന്നില്ല.
ഈ പ്രദേശത്ത്തെരുവ് നായ ശല്യം അതി രൂക്ഷം ആയിട്ട് കുറെ കാലങ്ങൾ ആയി....
മനുഷ്യ ജീവനും വളർത്തു മൃഗങ്ങൾക്കും ഇവ വലിയ ഭീഷണി ആയി മാറിക്കൊണ്ട് ഇരിക്കുന്നു. ദിനം പ്രതി പുതിയ പുതിയ തെരുവ് നായ്ക്കൾ
ഈ ദേശത്തു കാണുന്നു. ഈ പ്രദേശത്തു
ഇത്ര അധികം പുതിയ നായ്ക്കൾ എങ്ങനെ വന്നു? നായ സ്‌നേഹികൾ തെരുവ് നായ്ക്കളെ
വാഹനത്തിൽ കൊണ്ടു വന്ന് ഇറക്കിവിടുന്നതാണോ? തെരുവ് നായ്ക്കൾക്ക് വളരാനുള്ള ആവശിഷ്‌ടങ്ങൾ ആരെങ്കിലും ഈ പ്രദേശത്ത് തള്ളുന്നുണ്ടോ?. പഞ്ചായത്ത് അധികാരികളുടെ അതീവ ശ്രദ്ധ ഇവിടെ ഉണ്ടാകണം.കഴിഞ്ഞ മാസങ്ങളിൽ കുഞ്ഞുങ്ങൾ ഉൾപ്പടെ പലർക്കും
തെരുവ് നായുടെ ആക്രമണത്തിൽ പരുക്കേറ്റു.
മുതിർന്നവർ പോലും തെരുവ് നായ്ക്കളെ ഭയന്ന് നിൽക്കുന്ന കാഴ്ച ഈ റോഡുകളിൽ സർവ്വ സാധാരണം ആണ്.
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക് ഇവയുടെ വർദ്ധനവ് നിയന്ത്രിക്കാൻ വേണ്ട പല പദ്ധതികളും സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പലപോഴും ഇതിന് ചുമതലപെട്ടവർ ഇത് കണ്ടില്ല എന്നു നടുക്കുന്നത് പ്രതിഷേധാർഹമായ കാര്യം ആണ്.ഈ സ്ഥിതി തുടർന്നാൽ, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കാണിക്കുന്ന ഈ അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല എന്ന് ഉത്തരവാദിത്തപെട്ടവരെ ഓർമ്മിപ്പിക്കുന്നു.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment