യുദ്ധം നിർത്തുക,
സമാധാനം ഉണ്ടാകട്ടെ!
യുദ്ധം എന്നും ദുരിതങ്ങളും വേദനകളും നഷ്‌ടങ്ങളുമെ ഉണ്ടാക്കിയിട്ടുള്ളു.
ഇസ്രായേൽ -ഇറാൻ യുദ്ധത്തിൽ രണ്ടു ഭാഗത്തും വൻ നഷ്‌ടങ്ങളും ആൾ നാശവും ഉണ്ടാക്കിയിരിക്കുകയാണ്.ഇസ്രായേൽ - ഇറാൻ യുദ്ധത്തിന്റെ പേരിൽ കേരളത്തിൽ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും പോരാടിക്കുകയും, ജയ് വിളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപം ആണ് തോന്നുന്നത്.
രണ്ട് പരമാധികാര രാജ്യങ്ങളായ ഇറാനും - ഇസ്രായേലും തമ്മിലെ യുദ്ധം നമ്മുടെ രാജ്യമായ ഇന്ത്യയെ ബാധിക്കുമോ എന്നാണ് നാം നോക്കേണ്ടത്.
കേരളത്തിൽ ഇരുന്ന് പക്ഷം പിടിച്ച് പോർവിളിക്കുന്നത് ഒക്കെ ഇസ്രായേൽ ജനതയും, ഇറാൻ ജനതയും അറിയുന്നുണ്ടോ?
അവിടെ ജോലി ചെയ്യുന്ന ചില മലയാളികൾ അറിയുമായിരിക്കും.ഇന്ന് കീരിയും പാമ്പും ആയി യുദ്ധം ചെയ്യുന്ന ഇസ്രായേലും ഇറാനും നാളെ നല്ല സുഹൃത്തുക്കളാകാം. അവർ രണ്ടുപേരും ഒരു പിതാവിന്റെ മക്കളാണ്.
ഇതൊന്നും മനസ്സിലാക്കാൻ ഉള്ള ബോധം മലയാളികൾക്ക് ഇല്ലാതെ പോയല്ലോ.
നമ്മുടെ രാജ്യത്ത് ഈയിടെ ഭീകര ആക്രമണം ഉണ്ടായപ്പോൾ, നമ്മുടെ രാജ്യത്തിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കാൻ,പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തപ്പോൾ, തുടർന്ന് പാകിസ്താനുമായി സംഘർഷം ഉണ്ടായപ്പോൾ ഇറാനിലെയും, ഇസ്രായേലിലെയും ജനങ്ങൾ ഇന്ത്യക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ബഹളം വെച്ചിരുന്നോ..?എല്ലാവർക്കും അവരവരുടെ രാജ്യ താൽപ്പര്യങ്ങൾ ആണ് വലുത്.
ഇന്ത്യയുടെ നിലപാട് എന്താണെന്ന് ആദ്യം മനസ്സിലാക്കുക. നമ്മൾ ഒരു രാജ്യത്തിന്റെയും പക്ഷം ചേരുന്നില്ല. നമുക്ക് രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധമാണുള്ളത്
ഓരോ സംഘർഷങ്ങൾക്ക് പിന്നിലും രാജ്യ താല്പര്യങ്ങളും, സാമ്പത്തീക താല്പര്യങ്ങളും, ഭരണ കൂട താൽപ്പര്യങ്ങളും, വംശീയ താൽപ്പര്യങ്ങളും ഒക്കെയാണ് ഉള്ളത്.
ഇസ്രായേൽ എന്ന രാജ്യം ജൂതന്മാരുടെ നിലനിൽപ്പിനായി ഏതറ്റം വരെയും പോകും. അവർ ലോകം എന്ത് പറയുന്നു എന്നൊന്നും നോക്കില്ല.
അങ്ങോട്ടും ഇങ്ങോട്ടും പോർ വിളി നടത്തി മലയാളികൾ വെറും മണ്ടന്മാർ ആയി
തീരരുത്.ഇന്ത്യയുടെ നിലപാട് എന്താണെന്ന് ആദ്യം മനസ്സിലാക്കുക. നമ്മൾ ഒരു രാജ്യത്തിന്റെയും പക്ഷം ചേരുന്നില്ല. നമുക്ക് രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധം ആണുള്ളത്. നമ്മുടെ ഐഡന്റിറ്റി ലോകത്ത് എവിടെ ആണെങ്കിലും ഇന്ത്യക്കാരൻ എന്നത് മാത്രമാണ്.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment