Pages

Saturday, April 12, 2025

കൈയ്യടികൾക്ക് വേണ്ടി മലങ്കരസഭയിൽ സമാധാനം ഉണ്ടാകനാം, സഭ യോജിക്കണം,എന്നൊന്നും ഇനി പാത്രിയർക്കീസ് വിഭാഗം ശ്രേഷ്‌ഠ മഫ്രീന തിരുമേനി പറയരുത് .

 

കൈയ്യടികൾക്ക് വേണ്ടി മലങ്കരസഭയിൽ സമാധാനം ഉണ്ടാകനാം, സഭ യോജിക്കണം,എന്നൊന്നും  ഇനി പാത്രിയർക്കീസ്  വിഭാഗം  ശ്രേഷ്  മഫ്രീന  തിരുമേനി  പറയരുത് .

 

മലങ്കര സഭയിൽ  സമാന്തര  ഭരണം ആഗ്രഹിക്കുകയും  അങ്ങ് ലെബനോനിൽ  പോയി മഫ്രീന  സ്ഥാനം  വഹിക്കുകയും  ചെയ്തതിനു ശേഷം കൈയ്യടികൾക്ക് വേണ്ടി മലങ്കരസഭയിൽ സമാധാനം ഉണ്ടാകണം, സഭ യോജിക്കണം  എന്നൊന്നും  ഇനി പാത്രിയർക്കീസ്  വിഭാഗം  ശ്രേഷ്  മഫ്രീന  തിരുമേനി  പറയരുത് . വിശ്വാസികൾ  ചിരിക്കാനേ  അത് ഉപകരിക്കുകയുള്ളൂ . കേസ് നിലനിൽക്കുന്ന മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിക്കുന്നതും  ശരിയല്ല ' മലങ്കരസഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണർകാട് പള്ളി ഉൾപ്പെടെ 122 പള്ളികളിൽ പ്രവേശിക്കുന്നതിന് അഭി. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്കുള്ള നിരോധനം കോട്ടയം ജില്ലാ കോടതിയും ശരിവെച്ചിരിക്കുകയ ച്ചിരിക്കുകയാണ്. അഭിവന്ദ്യ ജോസഫ് മഫ്രിയാനക്ക് ഇതേ വിഷയത്തിൽ നോട്ടീസ് നോട്ടീസ് അയക്കാനും ഉത്തരവായി. കോടതി വിധികളെ മാനിക്കാൻ  എല്ലാവരും  തയാറാകണം , മഫ്രീന  സ്ഥാനം  ഏൽക്കുന്നതിനു മുൻപ്

മലങ്കരസഭയുടെ യോജിപ്പിനെ  പറയുന്നതുപോലെയല്ല  ഇപ്പോൾ  പറയുന്നത് . ഇത് രണ്ട് വള്ളത്തിൽ കാൽ വെയ്ക്കുന്ന നിലപാടാണ്. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി വന്ന സമയത്താണ് 1958 ആദ്യ യോജിപ്പുണ്ടായത്. അന്ന് സുപ്രീംകോടതി നിർദേശിച്ച കോടതിച്ചെലവ് പോലും വേണ്ടെന്ന് വെച്ച് ക്രിസ്തീയമാർഗത്തിലാണ് സഹോദരങ്ങളെ മലങ്കരസഭയിലേക്ക് സ്വാഗതം ചെയ്തത്‌.

പുതിയ ബദൽ അധികാര കേന്ദ്രങ്ങൾ മലങ്കരയിൽ ഉണ്ടാക്കിയിട്ട്  ഇപ്പോൾ  സമാധാനം  വേണം  എന്ന് മുറവിളി കൂട്ടുന്നു . 1934 -ലെ മലങ്കരസഭാ ഭരണഘടനയെ  യാക്കോബായ വിഭാഗം  എന്തിനു ഭയക്കുന്നു . 1958  ഇതനുസരിച്ചു  യോജിച്ചുപോയതല്ലേ . യോജിപ്പിനെ കുറിച്ച് ജോസഫ് മഫ്രീന  സംസാരിക്കുകയും   അതേസമയം  അണികളെകൊണ്ട്  പരിശുദ്ധ കാതോലിക്കാ ബാവയെ  അവഹേളിക്കുകയും ചെയ്യുക  പതിവാക്കിയിരിക്കുന്നു . മലങ്കര സഭയിൽ  സമാധാനവും യോജിപ്പും  ഉണ്ടാകണമെങ്കിൽ  അന്ത്യോക്യ പാത്രിയർക്കീസ്  വിചാരിക്കണം   മലങ്കര സഭയിൽ  ഇപ്പോഴും  ഭരണം നടത്തണമെന്ന്  അദ്ദേഹം  ആഗ്രഹിക്കുന്നു . അമ്മയെ മറന്നാലും  അന്ത്യോക്യയുടെ പിറകെ പോകുന്ന  ഒരു വിഭാഗത്തെ  വളർത്തിയെടുക്കാൻ  പരിശുദ്ധ പാത്രിയർക്കീസിന്  കഴിഞ്ഞിട്ടുണ്ട് .. ഭാരതത്തിൻറെ  പരമോന്നത കോടതിയുടെ  വിധിയൊന്നും  അദ്ദേഹത്തിന്  പ്രശ്നമല്ല

മലങ്കര  ഓർത്തഡോൿസ് സഭയുടെ കാതോലിക്ക, അത് സ്വതന്ത്ര പദവിയാണ്... സ്വതന്ത്ര സഭയുടെ പരമാധ്യക്ഷനാണ്... സഹോദരീ സഭയുടെ പരമാധ്യക്ഷമാരായ കതോലിക്ക, പാത്രിയാർക്കീസ്, മാർപാപ്പ എന്നിവരോടൊപ്പം അംശംവടിയേന്തി സ്ഥാനം ചിഹ്നങ്ങളോട് കൂടി ഏതു വേദിയിലും ഒപ്പത്തിനൊപ്പം ഇരിക്കാൻ അർഹതയുള്ള ആത്മീയ പിതാവാണ്.    പോലിസ് വേഷക്കാർ  ഒരിക്കലും  പോലീസ യല്ല എന്നറിഞ്ഞായാലും .എത്ര കാലം ആളുകളെ  തെറ്റിദ്ധരിപ്പിക്കാൻ  കഴിയും ? കോടതി വിധി   നടപ്പാക്കുകതന്നെ  ചെയ്യും . ബുദ്ധിമാന്മാർ  കാര്യങ്ങൾ  തിരിച്ചറിയും . സൂര്യൻ പ്രഭയോടെ അവിടെ തന്നെ ഉണ്ടാകും

പ്രൊഫ്. ജോൺ കുരാക്കാർ   

 

 

No comments: