Pages

Monday, March 25, 2024

ടിപ്പർ കൊല ഒരു തുടർ കഥ

 

ടിപ്പർ കൊല  ഒരു തുടർ കഥ



സംസ്ഥാനത്ത് ടിപ്പർ കോല  ഒരു  തുടർകഥയായി മാറുകയാണ് . ടിപ്പർ  ലോറിയുടെ മരണപ്പാച്ചിൽ. നഗരമധ്യത്തിൽ പനവിള ജംക്ഷനിലെ ട്രാഫിക് സിഗ്നൽ കടന്ന് അമിതവേഗത്തിൽ പാഞ്ഞ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ടു. ചാല ഗവ.തമിഴ് വിഎച്ച്എസ്എസ് ആൻഡ് ടിടിഐയിലെ ഇൻസ്ട്രക്ടർ മലയിൻകീഴ് സ്വദേശി ജി.എസ്.സുധീർ (49) ആണു മരിച്ചത്. ചൊവ്വാഴ്ച ടിപ്പർ ലോറിയിൽനിന്നു തെറിച്ച കരിങ്കല്ല് പതിച്ച് ബിഡിഎസ് വിദ്യാർഥി അനന്തു ബി.അജികുമാർ മരിച്ചതിന്റെ നടുക്കം മാറുംമുൻപാണ് പുതിയ സംഭവം.കേരളത്തിൽ  പലയിടത്തും ടിപ്പർ ലോറി അപകടം  ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു .സുധീർ പനവിളയിലെ സിഗ്നൽ കടന്നു മുന്നോട്ടുപോകുമ്പോഴാണ് അമിത വേഗത്തിലെത്തിയ ടിപ്പറിന്റെ പിൻഭാഗം തട്ടി സ്കൂട്ടർ മറിഞ്ഞത്. ടിപ്പറിന്റെ പിൻചക്രങ്ങൾ  ദേഹത്തു കയറിയിറങ്ങി. ഇറങ്ങിയോടിയ ടിപ്പർ ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി സതീഷ്കുമാറിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ,കാട്ടാക്കടയിൽ ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ടിപ്പർ ഡ്രൈവറെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട, ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്‌(Abhilash chandran). ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാത നിർമാണമേഖലയിൽ ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു .ടിപ്പര്ലോറികള്യാത്രക്കാരുടെ അന്തകരായി മാറുന്നത് സര്ക്കാരിന്റെ നിയന്ത്രണമില്ലായ്മയും പിടിപ്പുകേടും മൂലമാണ് ,പൊതു നിരത്തുകളില്ടിപ്പര്ലോറികള്നിരന്തരം നടത്തുന്ന അമിത വേഗമടക്കമുള്ള കുറ്റകൃത്യങ്ങള്അനുവദിച്ചു കൊടുക്കുന്നത് സംസ്ഥാന സര്ക്കാര്നിയമ ലംഘനങ്ങള്ക്കും വളം വച്ചു കൊടുക്കുന്നതിനുള്ള തെളിവാണ്. കുറ്റവാളികള്ക്കെതിരേ എന്ത് നടപടികള്സ്വീകരിച്ചുവെന്ന് സര്ക്കാര്വ്യക്തമാക്കണം. സുരക്ഷിതമല്ലാത്ത തരത്തില്ലോഡുമായി പോകുന്ന ടിപ്പര്ലോറികള്നിത്യക്കാഴ്ചയാകുമ്പോള്അപകടങ്ങള്ഇനിയും ആവര്ത്തിക്കാന്സാധ്യതയുണ്ട്. അടിയന്തര നടപടികള്സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

വിഴിഞ്ഞം തുറമുഖത്തേക്ക് അമിതലോഡുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ലു വീണ് സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച. തിരുവനന്തപുരത്തുതന്നെ, സിഗ്നൽ കടന്നു പാഞ്ഞ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് പിറ്റേന്ന്. ശനിയാഴ്ച ടിപ്പറുണ്ടാക്കിയ അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കൈ അറ്റു തൂങ്ങി. വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞുള്ള തുടർചികിത്സയ്ക്കെത്തിയ കണ്ണൂർ സ്വദേശി കൊച്ചിയിൽ ടിപ്പറിടിച്ച് മരിച്ചത് ഇന്നലെ. വീണ്ടും ടിപ്പർ വില്ലനാകുമ്പോൾ ഒരന്വേഷണം. കൊലവിളിക്ക് പരിഹാരമെന്ത് ?  എന്തുകൊണ്ടാണ്  ഇത്രയും കൂടുതൽ  ടിപ്പർ അപകടം  കേരളത്തിൽ  ഉണ്ടാകുന്നത് ?  റോഡുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ടിപ്പർ ഓടിക്കുന്നവർക്കു ബാധ്യതയുണ്ട്. എന്നാൽ, പലപ്പോഴും അവർ താരതമ്യേന ദുർബലമായ മറ്റു വാഹനങ്ങളെകയ്യൂക്കുള്ളവൻ കാര്യക്കാരൻഎന്ന രീതിയിൽ ശബ്ദംകൊണ്ടും വേഗംകൊണ്ടും ഭീഷണിപ്പെടുത്തുന്നതു കാണാം. ‘ആളെക്കൊല്ലുംഎന്നു മറ്റുള്ളവർക്കുള്ള ഭയം വേഗത്തിൽ പോകാനുള്ള ലൈസൻസായാണ് ചില ടിപ്പർ ഡ്രൈവർമാരെങ്കിലും കാണുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ അപകടങ്ങളുടെ എണ്ണം 2022ലെ 44,000 എന്നതിൽനിന്ന് 48,000 ആയി വർധിച്ചു. ടിപ്പർ അപകടങ്ങളും വർധിച്ചിട്ടുണ്ടാകും. ഭാഗ്യവശാൽ ഹെൽമറ്റും സീറ്റ്ബെൽറ്റും റോഡിലെ ക്യാമറ പരിശോധിച്ചതുകൊണ്ട് മരണങ്ങൾ അൽപം കുറഞ്ഞു എന്നത് ആശ്വാസം. എന്നാൽ, ടിപ്പറിനു മുൻപിൽ ഹെൽമറ്റും സീറ്റ്ബെൽറ്റുമൊക്കെ നിഷ്പ്രഭം.

അതിവേഗത്തിൽ പാഞ്ഞ് ലോറി, മണ്ണും കല്ലും റോഡിൽ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്മാമ്പഴം വീഴ്ത്താൻ കല്ലെറിയുമ്പോൾ ലക്ഷ്യം തെറ്റി മറ്റൊരാൾക്കു കൊള്ളുന്നതുപോലെയല്ല നിയമപ്രകാരം തെറ്റായ സംഗതി പൊതുസ്ഥലത്തു ചെയ്ത് അതുമൂലം അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതീവ അപകടസാധ്യതയുള്ള പ്രവൃത്തികൾ ബോധപൂർവം ചെയ്തു മരണമുണ്ടായാൽ അതിനെ അബദ്ധം, അശ്രദ്ധ മൂലം എന്നു കാണരുത്.  കേരളത്തിലെ വാഹനത്തിരക്കും ജനസാന്ദ്രതയും കണക്കാക്കുമ്പോൾ ഇങ്ങനെ ചെയ്യേണ്ട കാലം അതിക്രമിച്ചു. അമിതവേഗം മൂലമോ കല്ലുതെറിച്ചു വീണതുമൂലമോ ആരെങ്കിലും മരിച്ചാൽ ടിപ്പർഡ്രൈവർമാരുടെ ലൈസൻസും ലോറിയുടെ ലൈസൻസും ഒരു വർഷത്തേക്കെങ്കിലും സസ്പെൻഡ് ചെയ്യുന്ന രീതിയുണ്ടാകണം. അതിനുവേണ്ടി നിയമനിർമാണം നടത്തണം.

വിദേശ രാജ്യങ്ങളിലെപ്പോലെ ഒന്നോ രണ്ടോ മണിക്കൂർ പരീക്ഷിച്ച് ഡ്രൈവിങ് ലൈസൻസുകൾ കൊടുക്കാൻപോലും ആളില്ലാത്തതാണ് നമ്മുടെ മോട്ടർ വാഹന വകുപ്പ്. അവർതന്നെ സമയം കണ്ടെത്തി നാട്ടിൽ മുക്കിലും മൂലയിലും സഞ്ചരിച്ച് അമിതവേഗവും അമിതലോഡുമുള്ള ടിപ്പറുകൾ കണ്ടുപിടിക്കണമെങ്കിൽ മോട്ടർ വാഹനവകുപ്പിന്റെ സംഖ്യാബലം ഇന്നുള്ളതിൽനിന്ന് 15 ഇരട്ടിയായെങ്കിലും വർധിപ്പിക്കണം.

കേരളത്തിലെ വാഹനപ്രളയത്തിന്റെ തോതനുസരിച്ച് ലൈസൻസിങ്, പെർമിറ്റ് സാങ്കേതിക സംവിധാനങ്ങൾ ഇവിടെയില്ല. പൊലീസിലും മോട്ടർ വകുപ്പിലും സംഖ്യാബലവും വർധിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തികക്ലേശം മൂലം എപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണ് റോഡ് സുരക്ഷ. ‘റോഡ് സർക്കാരുണ്ടാക്കും, സുരക്ഷ അവനവൻ നോക്കിക്കൊള്ളുംഎന്ന രീതിയിലാണു വിഭവശേഷി കൈകാര്യം ചെയ്യപ്പെടുന്നത്. ‘സുരക്ഷിതമായി ഓടിക്കാൻ സാധിച്ചില്ലെങ്കിൽ വാഹനം ഓടിക്കേണ്ടഎന്നൊരു കർശനനിലപാട് സ്വീകരിക്കാൻ പറ്റുന്നില്ല.

നാലു കോടിയിലധികം വാഹനങ്ങളുള്ള ബ്രിട്ടനിൽ പ്രതിവർഷം 1700 പേ മാത്രമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ‌1.6 കോടി വാഹനങ്ങൾ മാത്രമുള്ള കേരളത്തിൽ നാലായിരത്തിലധികം പേരാണ് മരിച്ചുവീഴുന്നത്. അരലക്ഷത്തിലധികം പേർക്കു പരുക്കേൽക്കുന്നു. റോഡ് സുരക്ഷയ്ക്കു നാം നൽകുന്ന പ്രാധാന്യം അതിനായി വകയിരുത്തുന്ന വിഭവശേഷിയിൽ പ്രതിഫലിക്കണം. കാലാകാലങ്ങളായി പിരിച്ചെടുക്കുന്ന റോഡ് സുരക്ഷാഫണ്ടിന്റെ സിംഹഭാഗവും ചെലവാക്കാതെ കെട്ടിക്കിടക്കുന്നു.

ടിപ്പർ ഓടിക്കാവുന്ന സമയം നിയന്ത്രിക്കുക എന്നതായിരുന്നു അപകടം കുറയ്ക്കാൻ 10-15 വർഷം മുൻപു നാം കണ്ടുപിടിച്ച പരിഹാരം. എന്നാൽ, 15 ർഷംകൊണ്ടു വാഹനസാന്ദ്രത മൂന്നിരട്ടിയായി. എല്ലാ റോഡുകളിലും ദിവസവും അതിരാവിലെ മുതൽ രാത്രിവരെ തിരക്കാണ്. സമയനിയന്ത്രണം മൂലം എന്തെങ്കിലും നടക്കുമെന്നു തോന്നുന്നില്ല. കർശനമായ വേഗനിയന്ത്രണമാണ് ഫലപ്രദം.

ടിപ്പറിന് 30 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കാത്ത രീതിയിൽ സ്പീഡ് ഗവർണർ പ്രാവർത്തികമാക്കണം. ടിപ്പറിൽ 20 ടൺ വരെ കയറും എന്നതിനാൽ 30 കിലോമീറ്ററിൽ വേഗത്തിൽ പോകുന്ന ടിപ്പർ ലോറി 60 കിലോമീറ്ററിൽ പോകുന്ന കാറിനെക്കാൾ അഞ്ചിരട്ടി പ്രഹരശേഷിയുള്ളതാണ്. വികസന പദ്ധതികൾക്കു കല്ലും മണ്ണും കൂടിയേ തീരൂ. പക്ഷേ, കല്ലു കൊണ്ടുപോകുമ്പോൾ ആളിനെ കൊല്ലുന്ന ധൃതിയും വേഗവും വികസനമോഹം കൊണ്ടല്ല; ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ട്രിപ്പുകൾ ഓടിച്ച് കൂടുതൽ പണമുണ്ടാക്കണം എന്ന അത്യാഗ്രഹംകൊണ്ടു മാത്രമാണ്. ആളെക്കൊല്ലുന്ന വേഗമുണ്ടെങ്കിലേ വികസനവേഗം വർധിക്കൂ എന്നു കരുതുന്നത് ആത്മഹത്യാപരമാണ്. വേഗം കുറയ്ക്കാനായില്ലെങ്കിൽ ടിപ്പറുകൾ മരണം വിതറിക്കൊണ്ടേയിരിക്കും. എല്ലാ ടിപ്പർ ലോറികളിലും ജിപിഎസ് സംവിധാനം ഏർപ്പെടുത്തണം. ജിപിഎസ് പ്രവർത്തനരഹിതമാകുകയോ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്യുന്നതിന്  പിഴ ഈടാക്കണം. അതുവഴി ട്രിപ്പുകളുടെ എണ്ണവും വേഗവും കൃത്യമായി പരിശോധിക്കാനാകും. ജിപിഎസ് സംവിധാനത്തിന് ഒരു ലോഡ് കല്ലിന്റെ വിലപോലും ഇല്ല. ടിപ്പർ കൊലകൾ ഒഴിവാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം സാങ്കേതിക സംവിധാനങ്ങൾ മേഖലയിൽ കർശനമാക്കണം. നിയമം ലംഘിച്ച് ആളെക്കൊല്ലാൻ ആർക്കും അവകാശമില്ല.  അടിയന്തരമായി എന്തെങ്കിലും നടക്കണമെന്നുണ്ടെങ്കിൽ കേരളത്തിൽ എല്ലായിടത്തും താരതമ്യേന സംഖ്യാബലമുള്ള പൊലീസിന്റെ സഹായത്തോടെ മോട്ടർ വാഹന വകുപ്പ് ടിപ്പർ ലോറികൾ പ്രത്യേകം നിരീക്ഷിക്കണം. അതുവഴി കർശന വേഗപരിധിയും ട്രിപ്പുകളുടെ നിയന്ത്രണവും നടപ്പാക്കണം..കുറ്റക്കാർക്ക്  ശരിയായ ശിക്ഷ നേടിക്കൊടുക്കാൻ  സർക്കാരിന് കഴിയണം.

 

പ്രൊഫ്. ജോൺ  കുരാക്കാർ

 

No comments: