Pages

Sunday, August 2, 2020

പത്തനംതിട്ട, കുടപ്പനകുളം സ്വദേശി പി.പി മത്തായിക്ക് (പൊന്നു ) നീതികിട്ടണം

പത്തനംതിട്ട, കുടപ്പനകുളം സ്വദേശി

പി.പി മത്തായിക്ക്  (പൊന്നു ) നീതികിട്ടണം


വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ  പത്തനംതിട്ട, കുടപ്പനകുളം സ്വദേശി പി.പി മത്തായി (പൊന്നു ) മരണമടഞ്ഞതിൽ  ഒരു നാടുമുഴുവൻ  ദുഃഖിക്കുകയും .കുറ്റക്കാരായ  വനപാലകരെ ഉടനടി അറസ്റ്റുചെയ്ത്  നിയമത്തിൻറെ  മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപെടുന്നു .പൊന്നു എന്ന മത്തായിയുടെ മരണം വല്ലാത്ത സങ്കടം ഉണ്ടാക്കുന്നു . ഒരു നാടിൻ്റെ പൊതു ധാരയിൽ നിന്ന് നല്ലതുമാത്രം ചെയ്തു ശീലിച്ച ഒരു ചെറുപ്പക്കാരൻ കാട്ടാളൻമാരായ ഒരു പറ്റം ഫോറസ്റ്റുകാരുടെ ക്രൂരമായ ഉപദ്രവം ഏറ്റ് കൊല്ലപ്പെട്ടിരിക്കുന്നു . അവിവാഹിതയും സുഖമില്ലാത്തതുമായ സഹോദരി.. വിധവയായ മറ്റൊരു സഹോദരി . വൃദ്ധയായ മാതാവ്.ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുൾപ്പെടെ വലിയ ബാധ്യതകൾ ഉള്ള ഒരു കുടു:ബത്തിൻ്റെ ആകെ ആശ്രയമായിരുന്നു പൊന്നു ..  നാല്പതു വയസ്സുള്ള നാട്ടിൽ മാന്യമായി കൃഷിയും, ബിസിനസ്സും നടത്തി കുടുംബം നോക്കുന്ന ഒരു യുവാവിനെ, സ്വന്തം ഭാര്യയുടെ മുന്നിൽ നിന്നും കുറച്ചു ഫോറസ്റ്റുകാർ വന്നു അവരുടെ വനത്തിൽ വെച്ച നിരീക്ഷണ കാമറ തകർത്തു എന്നു പറഞ്ഞു ഉച്ചകഴിഞ്ഞ് 3 മണിയോടെ പിടിച്ചിറക്കി കൊണ്ട് പോവുന്നു.ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീട്ടുകാരെയോ, സമീപവാസികളെയോ അറിയിക്കാതെ യുവാവിനെ തെളിവെടുപ്പിന് എന്ന പേരിൽ സ്വന്തം വീടിരിക്കുന്ന ഭൂമിയിൽ തിരിച്ചു കൊണ്ടുവരുന്നു. ഇതിനിടയിൽ ഭാര്യയെ ആരോ ഫോണിൽ വിളിച്ചു 75000 രൂപ കൊടുത്താൽ ഭർത്താവിനെ കേസെടുക്കാതെ വിടാം എന്നു വാഗ്ദാനം ചെയ്യുന്നു. എന്റെ ഭർത്താവിന് പങ്കില്ലാത്ത കേസിൽ ഒരു രൂപയും കൊടുക്കില്ല എന്നറിയിക്കുന്നു.അല്പസമയത്തിനുള്ളിൽ തെളിവെടുപ്പിനിടയിൽ ഓടി രക്ഷപെടുമ്പോൾ സ്വന്തം പറമ്പിലെ കിണറ്റിൽ വീണ് യുവാവ് മരിച്ചു എന്നു 7 ഫോറസ്റ്റുകാർ അറിയിക്കുന്നു.കള്ളകേസെടുത്തു ഒരു കുടുംബത്തിന്റെ അത്താണിയെ തല്ലിക്കൊന്നു തിരിച്ചു കൊണ്ടുവന്നു അയാളുടെ വീട്ടിലെ തന്നെ കിണറ്റിൽ ഇട്ടിട്ടു, കിണറിൽ വീണു എന്നു പറഞ്ഞു കയ്യൊഴിയാൻ ഇതു പോലീസ് രാജോ, ഫോറസ്റ്റ് രാജോ ഉള്ള നാടാണോ? നാട്ടിൽ നിയമമില്ലേ? സാധാരണക്കാരന്റെ ജീവന് പുല്ലു വിലയോ?. വിഷയത്തിൽ  സർക്കാർ ഇടപെടണം . കുറ്റക്കാരെ മാതൃകാപരമായി  ശിക്ഷിക്കണം .മത്തായിയുടെ കുടുംബത്തിന്  അർഹമായ  സഹായം നൽകാൻ  തയാറക്കണം .മത്തായിക്ക്  നീതികിട്ടണം .

പ്രൊഫ്. ജോൺ കുരാക്കാർ

 


No comments: