Pages

Thursday, March 28, 2019

ചുട്ടുപൊള്ളി കേരളം


ചുട്ടുപൊള്ളി കേരളം


കൊടുംചൂടിലും വരള്ച്ചയിലും സംസ്ഥാനം വെന്തുരുകയാണ്  സംസ്ഥാനത്ത് ഓരോ ദിവസവും അനേക പേർ സൂര്യാതാപവും സൂര്യാഘാതവും ഏൽക്കുകയാണ് .പ്രത്യേക സാഹചര്യത്തില്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്ബുധനാഴ്ച വിളിച്ചുചേര്ത്ത യോഗത്തില്ജില്ലാ കലക്ടര്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മൂന്ന് സമിതികള്രൂപവത്കരിക്കാന്യോഗത്തില്തീരുമാനമായി.സംസ്ഥാനത്തുടനീളം കനത്തജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന കേരളത്തിന്റകാഴ്ചയാണ് എങ്ങും. ഇപ്പോഴിതാ ഒാടികൊണ്ടിരുന്ന വാഹനത്തിന് വരെ തീപിടിച്ചിരിക്കുകയാണ്. ടാറിങ് സാധനങ്ങളുമായെത്തിയ ലോറിയുടെ ടയറുകൾക്കാണ് ഓട്ടത്തിനിടെ തീപിടിച്ചത്.  ഉച്ചയ്ക്ക് 11.45ന് ഉൗരമ്പ് ജംക്ഷനടുത്താണ് സംഭവം. നാട്ടുകാരാണ് ആദ്യം തീ കെടുത്താൻ ശ്രമം തുടങ്ങിയത്. പാറശാല, കൊല്ലങ്കോട്, പുവ്വാർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യുണിറ്റുകളുമെത്തി തീകെടുത്തി. ലോറിയിലുണ്ടായിരുന്ന  ടാറിലേക്ക് തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. കൊല്ലങ്കോട്ഉൗരമ്പ് റോഡ് ടാറിങ്ങിനായി പ്ലാന്റിൽ നിന്ന് സാധനങ്ങളെത്തിച്ചിരുന്ന ലോറിയിലായിരുന്നു തീപിടിത്തം. ലോറിയുടെ വലത് പിൻഭാഗത്തെ നാല് ടയറുകൾ കത്തി നശിച്ചു. കടുത്ത ചൂടും അമിതലോഡ് മൂലം ടയറുകൾക്കുണ്ടായ സമ്മർദ്ദവുമാണ് തീപിടുത്തത്തിന് കാരണമെന്നു കരുതുന്നു.



സംസ്ഥാനത്ത്  ഇന്ന് 38 പേര്ക്ക് ഇന്ന് സൂര്യാതപമേറ്റു. കൊല്ലത്ത് 19 ഉം കണ്ണൂരിൽ മൂന്നും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്കോട് ജില്ലകളില്ഓരോരുത്തര്ക്കും പൊളളലേറ്റു . ഇരുന്നൂറിലധികം   പേർക്ക് ഇതുവരെ സൂര്യാതപം ഉണ്ടായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ സ്ഥിരീകരിച്ചു. സൂര്യന്റെ സ്ഥാനം കേരളത്തിന് നേര്മുകളിലെത്തിയിരിക്കുന്ന അവസ്ഥയില്ഇന്നും നാളെയും കൂടി സൂര്യപ്രകാശം നേരിട്ടേല്ക്കാതെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സൂര്യനിലെ  അള്ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്ഡക്്സ് 12 യൂണിററ് കടന്ന് അതീവ മാരക അവസ്ഥയിലെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ നൂറ്റിതൊണ്ണൂറ്റിയെട്ട്  പേര്ക്ക്  പൊള്ളലേറ്റു.

സംസ്ഥാനത്ത് വേനല്കടുക്കുകയാണ്. പുറത്തിറങ്ങിയാല്ദേഹം പൊള്ളുന്ന സ്ഥിതി വര്ധിച്ചതോടെ കൊടുംചൂടിനെതുടര്ന്നുള്ള ജാഗ്രതാ മുന്നറിയിപ്പ് സര്ക്കാര്ശനിയാഴ്ച വരെ നീട്ടി. സൂര്യന്ഭൂമധ്യരേഖയ്ക്കു നേരെ മുകളില്എത്തിയതും തെളിഞ്ഞ ആകാശത്തുനിന്ന് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതും പലയിടത്തും സൂര്യാതപത്തിനിടയാക്കി.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: