Pages

Tuesday, March 26, 2019

മലങ്കരസഭയിലെ പള്ളിത്തർക്കത്തെ കുറിച്ച് വാർത്ത പ്രചരിപ്പിക്കുന്നവർ ശ്രദ്ദിക്കുക


മലങ്കരസഭയിലെ പള്ളിത്തർക്കത്തെ കുറിച്ച് വാർത്ത പ്രചരിപ്പിക്കുന്നവർ ശ്രദ്ദിക്കുക

മലങ്കരസഭയിലെ പള്ളിത്തർക്കത്തെ കുറിച്ച് വാർത്ത പ്രചരിപ്പിക്കുന്നവർ വർഷങ്ങളായി  നടന്നുവരുന്ന  പള്ളി കേസിന്റെ  ചരിത്രവും സഭാ ചരിത്രവും അറിയേണ്ടതുണ്ട് . മലങ്കര സഭ  അന്ത്യോഖ്യ സിംഹാസനത്തിൻറെ കീഴിൽ എന്ന് പറയുന്നത്  ഇന്ത ബ്രിട്ടീഷ് ഭരണത്തിൻ ആയിരുന്നു എന്നു പറയുന്നതു പോലെയാണ് .സഹായം ചോദിച്ചു ചെന്ന സഭയെ മുഴുവനായി കയ്യടക്കാൻ ശ്രമിച്ചപ്പോൾ  കൂനൻകുരിശു സത്യം ചെയ് അന്നത്തെ കേരളം ക്രിസ്ത്യാനികൾ റോമാ അടിമത്വം ഉപേക്ഷിച്ചു .1665 മുതൽ മലങ്കര സഭ സിറിയൻ ഓർത്തഡോക്സ് വിശ്വാസമാണ് സ്വീകരിച്ചിരുന്നത് .സിറിയൻ ഓർത്തഡോക്സ്  സഭയുടെ  ഒരു വിളി പേരായിരുന്നു യാക്കോബായക്കാർ എന്നത് .ഇന്ന് കാണുന്ന യാക്കോബായ സഭ 1974 വരെ ഒന്നായിരുന്ന മലങ്കര ഓർത്തോഡോക്സ് സഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്നവരാണ് .

 സുപ്രീം കോടതി പള്ളി കേസ് വിശദമായി പഠിച്ച് പല പ്രാവശ്യം അസ്സന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ് . മലങ്കരയിൽ  ഒരു സഭയെ ഉള്ളുവെന്നും അതിനു ഒരു കാതോലിക്കയും  ഒരു മലങ്കര മെത്രാപ്പോലീത്തായും മാത്രമാണെന്നും വ്യക്തമാക്കിയിട്ടും യാക്കോബായ വിഭാഗത്തിന് മനസ്സിലായിട്ടില്ല .യാക്കോബായ വിഭാഗത്തിൻറെയും ഓർത്തോഡോക്സ് വിഭാഗത്തിൻറെയും വിശ്വാസവും ആരാധനയും ആചാരങ്ങളും  ഒന്നുപോലെതന്നെയാണ് .അണുവിട വ്യത്യാസമില്ല .യാക്കോബായ വിഭാഗം  സിറിയൻ പാത്രിയർക്കീസിൻറെ പരമാധികാരം അംഗീകരിക്കുന്നു .ഓർത്തോഡോക്സ് വിഭാഗം അത് അംഗീകരിക്കുന്നില്ല . മലങ്കരയിലെ പള്ളികളുടെ  യഥാർത്ഥ അവകാശി ഓർത്തഡോക്സ്കാർ മാത്രമാണ് എന്നാണു കോടതി കണ്ടെത്തിയിരിക്കുന്നത് .സത്യം മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കുക



പ്രൊഫ്. ജോൺ കുരാക്കാർ  


No comments: