Pages

Monday, September 24, 2018

തുടരെ ഉണ്ടാകുന്ന ടാങ്കര്‍ ലോറി അപകടംആശങ്ക പരത്തുന്നു .


തുടരെ ഉണ്ടാകുന്ന ടാങ്കര്ലോറി അപകടംആശങ്ക പരത്തുന്നു .

സ്‌ഫോടനശേഷിയുള്ള പാചകവാതകവും മറ്റും കൊണ്ടുപോകുന്ന ടാങ്കറുകൾ മറിഞ്ഞു സംസ്‌ഥാനത്ത് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു .അടുത്തകാലതായിവന്ന വാർത്തകൾ നോക്കുക "മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു, വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു, വീടുകളില്‍ തീ കത്തിക്കരുത്. .ദേശീയപാത 66ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്ര വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മറിഞ്ഞ കൂറ്റന്‍ പാചകവാതക ടാങ്കറില്‍ നിന്ന് ചോര്‍ന്ന വാതകം സുരക്ഷിതമായി മറ്റു ടാങ്കറുകളിലേക്ക് മാറ്റി വന്‍ ദുരന്തം ഒഴിവായി ,കുതിരാനിൽ ഫിനോൾ ടാങ്കർ മറിഞ്ഞു; 5000 ലീറ്ററോളം .ചോർന്നു ,മലപ്പുറം വട്ടപ്പാറയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു ടാങ്കറിൽ നിന്നും പാചക വാതകം ചോരാൻ തുടങ്ങിയതോടെ വളാഞ്ചേരി വഴിയുള്ള ഗതാഗതം തടഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഒരു കിലോമീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. തുടർച്ചയായി അപകടം ഉണ്ടായിട്ടും സ്‌ഫോടനശേഷിയുള്ള പാചകവാതകവും മറ്റും കൊണ്ടുപോകുന്ന ടാങ്കറുകൾ മറിഞ്ഞു സംസ്‌ഥാനത്ത് അപകടങ്ങൾ ഏറെയുണ്ടായിട്ടും സുരക്ഷാനടപടികളും നിയമങ്ങളും കർശനമാക്കാൻ വേണ്ടത്ര ശ്രദ്ധ ഇല്ലെന്നതു ദുഃഖകരമാണ്. മലപ്പുറം ജില്ലയിൽ, ദേശീയപാതയിലെ തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ടാങ്കർ മറിഞ്ഞതാണ് ഈ ആശങ്കപരമ്പരയിൽ ഒടുവിലത്തേത്.
ഇവിടെ പാചകവാതകം മാറ്റി അപകടം ഒഴിവാക്കിയത് 13 മണിക്കൂർ പ്രയത്നത്തിനൊടുവിലാണ്. അപകടം നടന്നതിന്റെ അര കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശം നൽകിയും വൈദ്യുതിബന്ധം വിച്ഛേദിച്ചും അപകടസാഹചര്യം ഒഴിവാക്കുകയായിരുന്നു. ചോർന്ന പാചകവാതകം നിർവീര്യമാക്കിയത് ആറര ലക്ഷം ലീറ്റർ വെള്ളം ഉപയോഗിച്ചാണ്. അതീവശ്രദ്ധ പുലർത്തിയതുകൊണ്ട് അപകടമൊഴിഞ്ഞെങ്കിലും ഈ സംഭവം ഓർമിപ്പിച്ച അപായസൂചനകൾ നാം എടുത്തുവയ്ക്കേണ്ടതുണ്ട്; കേരളത്തിലെ പാതകളിലൂടെ ദിവസവും നൂറിലേറെ സമാന ടാങ്കറുകൾ ഓടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ടാങ്കർ ലോറികളിൽനിന്നു വാതകം ചോർന്നു വലിയ അപകടങ്ങളുണ്ടായിട്ടും ഇത്തരമൊരു അടിയന്തരാവസ്‌ഥ കൈകാര്യം ചെയ്യാൻ വേണ്ടത്ര സംവിധാനങ്ങൾ കേരളത്തിൽ ഇപ്പോഴുമില്ലെന്നതു മറ്റൊരു യാഥാർഥ്യം. കണ്ണൂരിലെ ചാലയിൽ 2012ൽ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ, ടാങ്കർ അപകടങ്ങളൊഴിവാക്കാൻ സർക്കാർ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നു പറയാം. ടാങ്കറുകൾക്കു വേഗപ്പൂട്ടു നിർബന്ധമാക്കണമെന്നും വിദേശമാതൃകയിൽ മൂന്നോ നാലോ ടാങ്കർ ലോറികൾ ഒന്നിച്ചയച്ച് അവയ്‌ക്ക് ഒരു അകമ്പടി വാഹനം ഏർപ്പെടുത്തണമെന്നുമൊക്കെ സർക്കാർ നിർദേശമുള്ളതാണെങ്കിലും അവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്?
പാചകവാതകവും മറ്റു പെട്രോളിയം ഉൽപന്നങ്ങളും റോഡ് മാർഗം കൊണ്ടുപോകുന്നതിലെ പൊതുവായ അപകടസാധ്യത ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. പക്ഷേ, ബദൽമാർഗങ്ങളൊന്നും നിലവിൽ ലഭ്യമല്ലതാനും. എൽപിജി പോലെ എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ കടത്താൻ റോഡ് അല്ലാതെ ബദൽമാർഗങ്ങൾ വേണമെന്ന നിരീക്ഷണം ഹൈക്കോടതിയിൽനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. പാചകവാതകവും മറ്റു പെട്രോളിയം ഉൽപന്നങ്ങളും റെയിൽപാത വഴിയോ കടൽമാർഗമോ കൊണ്ടുപോകുന്നതിനെക്കുറിച്ചു സർക്കാരും എണ്ണക്കമ്പനികളും ഗൗരവമായി ആലോചിക്കണം. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ പ്രകൃതിവാതകം റെയിൽ വഴിയാണു കൊണ്ടുപോകുന്നത്. ഇതിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്‌ത വാഗൺ ഉപയോഗിക്കുന്നു. കേരളത്തിനും ആ മാർഗം പ്രയോജനപ്പെടുത്താനാകുമോ? റെയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഇതിനുവേണ്ടി വികസിപ്പിക്കേണ്ടതുണ്ട്. എൽപിജി ബോട്‌ലിങ് പ്ലാന്റുകളുടെയും ഫില്ലിങ് സ്റ്റേഷനുകളുടെയും സമീപം റെയിൽവേ ലൈൻ ഇല്ലാത്തതിനാൽ റെയിൽമാർഗം കൊണ്ടുപോകുന്നതു സാമ്പത്തികമായി പ്രായോഗികമല്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.
കൊച്ചി പുതുവൈപ്പിലെ എൽപിജി ടെർമിനൽ പ്രവർത്തനസജ്‌ജമാകുകയും അവിടെനിന്നു കുഴൽ വഴി വാതകം ബോട്‌ലിങ് പ്ലാന്റുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതോടെ ടാങ്കർ ലോറികളുടെ ആവശ്യം ഒരളവോളം ഒഴിവാക്കാനാവും. സംസ്ഥാനത്തു സിറ്റി ഗ്യാസ് പദ്ധതി വ്യാപകമാവുന്നതും ഇതേദിശയിലുള്ള പ്രതീക്ഷ തരുന്നു. പക്ഷേ, ഈ പദ്ധതിയുടെ ഇഴച്ചിൽ ആശങ്കാകുലമാണ്. പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം പൈപ്പിലൂടെ (പിഎൻജി-പൈപ്ഡ് നാച്ചുറൽ ഗ്യാസ്) അടുക്കളകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി 2016 ഫെബ്രുവരിയിൽതന്നെ കൊച്ചിയിൽ ആരംഭിച്ചെങ്കിലും ഇതുവരെ 1500ൽ താഴെ ഗാർഹിക കണക്‌ഷൻ മാത്രമാണു നൽകാനായത്. കൊച്ചി-മംഗളൂരു വാതക പൈപ് ലൈൻ കടന്നുപോകുന്നതോ സാമീപ്യമുള്ളതോ ആയ ഏഴു ജില്ലകളിലും പദ്ധതി നടപ്പാക്കുകയാണ്. പൈപ് ലൈൻ ഈവർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ.ടാങ്കർ ലോറി ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാർ മുൻകരുതലുകൾ  എടുക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: