Pages

Tuesday, August 14, 2018

KERALA BATTERED BY RAIN AGAIN


KERALA BATTERED BY RAIN AGAIN
കേരളത്തിൽ വീണ്ടും
 കനത്ത മഴ തുടരും

Torrential rains continued to wreak havoc in many parts of flood-ravaged Kerala on Tuesday and several areas of the worst-affected Idukki and Wayanad districts were cut off again after landslides and flash floods, even as the weather forecast warns that rainy conditions will prevail for three more days.
“It is the worst calamity after the 1924 deluge. At least 443 villages in the state were declared flood-hit. Initial loss is pegged at Rs 8, 316 crore and the amount will go up once we get a clear picture,” said chief minister Pinarayi Vijayan after a cabinet meeting where it was also decided to set up a cabinet sub-committee to oversee relief operations.The government has also decided to axe the week-long Onam celebrations in view of the disaster.
 സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള് തീരത്ത് രൂപംകൊണ്ട ന്യൂനമര്ദം മൂലം 60 കിലോ മീറ്റര് വരെ വേഗത്തില് കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ട്; എല്ലാ ഷട്ടറുകളും തുറന്നു

ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല് വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില് ചെറുതോണി അണക്കെട്ടിന്റെ മുഴുവന് ഷട്ടറുകളും തുറന്നു

കോഴിക്കോട്ട് ഏഴിടത്ത് ഉരുള്പൊട്ടി;

കോഴിക്കോട്: വ്യാപകമായി ഉരുള്പൊട്ടിയതോടെ കോഴിക്കോട് ജില്ലയുടെ മലയോരം പൂര്ണമായും ഒറ്റപ്പെടുകയാണ്.

വിദ്യാര്ഥി മുങ്ങിമരിച്ചു

കണ്ണൂര്: ന്യൂ മാഹിയില് നീന്തല് മത്സരത്തിനിടെ വിദ്യാര്ഥി മരിച്ചു. റിത്വിക് എന്ന വിദ്യാര്ഥിയാണ് മരിച്ചത്

ചാലിയാര് പുഴയില് വെള്ളം പൊങ്ങി; മുണ്ടേരിയില് തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നു

നിലമ്പൂര്:മലപ്പുറം ജില്ലയിലെമുണ്ടേരി സര്ക്കാര് സീഡ് ഫാമില് 20 തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നു.

മലബാറില് പലയിടങ്ങളിലും ഉരുള്പൊട്ടല്, മൂന്നാറും വയനാടും ഒറ്റപ്പെട്ടു | വടക്കന് ജില്ലകളിലും ഇടുക്കിയിലും പേമാരിയില് കനത്ത നാശനഷ്ടം. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്

കനത്ത മഴ, പ്രളയം; മൂന്നാര് ഒറ്റപ്പെടുന്നു

തൊടുപുഴ: കനത്ത മഴ തുടരുന്നതിനിടെ മൂന്നാര് പ്രളയഭീതിയില്. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

വയനാടും കോഴിക്കോടും മഴ ശക്തിപ്പെട്ടു; തലപ്പുഴ തോട്ടില്വീണ് ഒരാളെ കാണാതായി

കോഴിക്കോട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട് ജില്ലയും കോഴിക്കോടന് മലയോര പ്രദേശങ്ങളും വീണ്ടും ആശങ്കയിലായി. വയനാട് മക്കിമലയില് ഉരുള്പൊട്ടി. കാലവര്ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്ക്കു പുറമെ 251 വില്ലേജുകള്കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ..

മുല്ലപ്പെരിയാര് തുറന്നേക്കും, കുടുംബങ്ങളെ ഒഴിപ്പിക്കുന്നു;

അതിജാഗ്രത...

മുല്ലപ്പെരിയാര് അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് 138 അടിയിലേക്ക് അടുത്തു. നീരൊഴുക്ക് സെക്കന്റില് 11,500 ഘനയടിയാണ് നിലവിൽ. തുറക്കുന്ന കാര്യത്തില് അന്തിമ തീരുമാനം തമിഴ്നാട് സര്ക്കാരിന്റേതായിരിക്കും. വെള്ളം വണ്ടിപ്പെരിയാര് ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. പെരിയാറിന്റെ തീരത്ത് നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കും.

മുന്കരുതല് നിര്ദേശം നല്കി. 4000 പേരെ ക്യാംപുകളിലേക്ക് മാറ്റും. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും  ഉയരുകയാണ്.

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ എല്ലാം തുറന്നു. കനത്ത മഴയത്ത് നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ ഉയർന്നു.  പെരിയാറിൽ ജലനിരപ്പ് താഴാത്തതിനാൽ വീടുകൾ വെള്ളക്കെടിൽ തുടരുകയാണ്. അടിമാലി കൊരങ്ങാട്ടി ഉള്പ്പെടെ നാലിടങ്ങളില് ഉരുള്പൊട്ടി കൃഷിനശിച്ചു.

2397 ന് താഴെ സുരക്ഷിത അവസ്ഥയിലാണ് ജലനിരപ്പെങ്കിലും ചില മണിക്കൂറുകളിൽ നേരിയ തോതിൽ ഉയരുന്നത് വീണ്ടും ആശങ്കയുയർത്തുന്നുണ്ട്. ശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചതാണ് കാരണം. ചെറുതോണി പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ഗതാഗത യോഗ്യമായിട്ടില്ല. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടും പെരിയാർ തീരത്തെവിടുകളിൽ വെള്ളക്കെടും ചെളിയുമായതിനാൽ ആയിരത്തോളം കുടുംബങ്ങൾ ക്യാംപിൽ തുടരുകയാണ്



പെയ്തൊഴിയാതെ മഴ; പാലക്കാട് നഗരം വെള്ളത്തിൽ; അണക്കെട്ടുകൾ തുറന്നു

പെയ്തൊഴിയാത്ത മഴയിൽ പാലക്കാട് നഗരത്തിലെ വീടുകളും വ്യാപാരശാലകളും വെള്ളത്തിലായി. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 75 സെൻറിമീറ്ററാക്കി ഉയർത്തി. വാളയാർ, ചുള്ളിയാർ ഡാം അണക്കെട്ടുകളും തുറന്നു വിട്ടു.

മഴക്കെടുതി വിട്ടുമാറാതെ  പാലക്കാട്. തുടർച്ചയായ അതിതീവ്രമഴയിൽ നഗരത്തിലെ കൽപാത്തി, ശേഖരിപുരം, പുത്തൂർ പ്രദേശങ്ങളിലെ വീടുകൾ വീണ്ടും വെള്ളത്തിലായി. കഴിഞ്ഞ ദിവസം മഴവെള്ളം കയറിയിറങ്ങിയ വീടുകൾ ശുചിയാക്കി താമസം തുടങ്ങിയപ്പോഴാണ് രണ്ടാം പ്രളയം.

മലമ്പുഴ അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. ഗതാഗതം തടസപ്പെട്ട്പാലക്കാട് മലമ്പുഴ റോഡിൽ നിലംപതിപാലവും വെള്ളത്തിലാണ്. വാളയാർ അണക്കെട്ടിലെ വെള്ളവും കൽപാത്തിപ്പുഴയിലേക്കാണ് ഒഴുകുന്നത്. .

മഴയില്ലാതിരുന്ന നാട്ടിൽ പ്രളയം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. മഴവെള്ളവും അണക്കെട്ടുകളിലെ വെള്ളവും താങ്ങാനുള്ള ശേഷിയില്ലാതെയാണ് പുഴ ജനവാസ മേഖലകളിലേക്ക് കടന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാരശാലകളിലും വെള്ളം കയറി. അട്ടപ്പാടിയിലും വടകരപ്പതിയിലും കനത്ത മഴയാണ്.

പെരിയാറിൽ വീണ്ടും ജലനിരപ്പുയർന്നു; ആശങ്കയോടെ നൂറ് കണക്കിന് കുടുംബങ്ങൾ

ഇടമലയാർ ഡാമിലെ മുഴുവൻ ഷട്ടറുകളും വീണ്ടും ഉയർത്തിയതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പുയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 168 അടിയായി ക്രമീകരിക്കാനാണ് ഡാമിൽ നിന്ന് വീണ്ടും വെള്ളം ഒഴുക്കി തുടങ്ങിയത്. പെരിയാറിന്റെ ഇരുകരകളിലേയും വീടുകൾ വീണ്ടും വെള്ളക്കെട്ട് ഭീതിയിലാണ്

പെരിയാറിന്റെ കൈവഴിയായ പുഴകളുടേയും തോടിന്റെയും കരകളിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ആശങ്ക രേവതിയുടേതിന് സമാനം തന്നെ. പലരും ക്യാംപുകളിൽ നിന്ന് ഇന്നലെ രാവിലെയാണ് വീടുകളിൽ മടങ്ങിയെത്തിയത്. ചെളിക്കുളമായ വീടും പരിസരവും അടിച്ചു കഴുകി വൃത്തിയാക്കി. സമാധാനത്തോടെ തല ചായ്ക്കാനൊരുങ്ങിയപ്പോൾ വീണ്ടുമിതാ വെള്ളം ഇരച്ചെത്തന്നു. തിരികെ ക്യാംപുകളിലേക്ക് മടങ്ങാൻ വയ്യ.

ആലുവ മണപ്പുറവും വീണ്ടും മുങ്ങി തുടങ്ങി ഇടമലയാറിലെ ജലനിരപ്പ് ക്രമീകരിച്ച് നിർത്താനാണ് ഷട്ടറിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പും ചങ്കിടിപ്പ് കൂട്ടുന്നു. എറണാകുളം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാംപുകളിലായി 4000 ത്തോളം പേരാണ് കഴിയുന്നത്.

Prof. John Kurakar





No comments: