Pages

Thursday, July 5, 2018

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാൻ കഴിയില്ലേ ?


ആള്ക്കൂട്ട കൊലപാതകങ്ങള്
അവസാനിപ്പിക്കാൻ കഴിയില്ലേ ?


പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള് ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്.. ഉത്തര്പ്രദേശിലാണ് മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്ഹിയില് നിന്നും 50 കിലോ മീറ്റര് മാത്രം അകലെ ഹാപൂരിലെ ബജേര ഖുര്ദ് ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. പ്രദേശത്തുകാരനായ ഖാസിം എന്ന മുസ്്ലിം യുവാവിനെ ഗോ രക്ഷാ ഗുണ്ടകള് തല്ലിക്കൊല്ലുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന ഷമീഉദ്ദീന് (65) എന്നയാളെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു. ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്പ്രദേശ് പൊലീസ് ക്രൂരമായി മര്ദ്ദിച്ച ഇറച്ചിവില്പ്പനക്കാരന് മുഹമ്മദ് സലീം ഖുറേഷി ഡല്ഹിയിലെ എയിംസ് ആസ്പത്രിയില് ചികിത്സയിലിരിക്കേ മരിച്ചതാണ് രണ്ടാമത്തെ സംഭവം.

പശു ഇറച്ചി ഭക്ഷിച്ചുവെന്നാരോപിച്ച് ഗോ രക്ഷാ ഗുണ്ടകള് തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ ഗ്രാമമായ ദാദ്രിയില് നിന്നും കഷ്ടിച്ച് 10 കിലോമീറ്റര് മാത്രമാണ് ബജേര ഖുര്ദിലേക്കുള്ള ദൂരം. ആള്ക്കൂട്ട കൊലപാതകങ്ങള് തടയാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കര്ശന നിര്ദേശം. സമൂഹമധ്യമങ്ങള് വഴി തെറ്റായ സന്ദേശങ്ങള് പ്രചരിപ്പിക്കുന്നത് കണ്ടെത്തി നടപടിയെടുക്കണം. ജില്ലാ ഭരണാധികാരികള് പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളുടെ റിപ്പോര്ട്ട് തയ്യാറാക്കണം.സാമുദായിക സൗഹാര്ദം ശക്തമാക്കുനുള്ള നടപടികള് സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്ക്കാര് നിര്ദേശിച്ചു. സമൂഹമാധ്യമങ്ങള് വഴി വ്യാജസന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത് നിരീക്ഷിക്കാന് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില് സമിതി രൂപീകരിക്കും. തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാന് നടപടികള് സ്വീകരിക്കണമെന്ന്  കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ടിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയില് അഞ്ചുപേരെ ആള്ക്കൂട്ടം തല്ലിക്കൊന്നിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 പേരാണ് വ്യാജപ്രചാരണങ്ങളുടെ ഇരയായി ആള്ക്കൂട്ടത്തിന്റെ മര്ദനമേറ്റ് മരിച്ചത്. കര്ശന നപടിയെടുക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്ദേശിച്ചിരുന്നു.  2017 ലാണ് ഹിന്ദുത്വ ഭീകരത ശക്തമായതും ആൾകൂട്ടകൊലപാതകങ്ങൾ വർദ്ധിച്ചതും .ഏപ്രിൽ 1 ന് രാജസ്ഥാനിലെ അൽവാറിലാണ് വർഷത്തെ ആദ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട പശുകൊലപാതകം ഉണ്ടായത്. തന്റെ ഡയറി ഫാമിലേക്ക് പശുവിനെ കൊണ്ട് പോയ പെഹ്ലു ഖാനെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചു. മാരകമായി മുറിവേറ്റ പെഹ്ലു ഖാൻ രണ്ടാം ദിവസം മരമണമടഞ്ഞു. തന്നെ ആക്രമിച്ച ആറു പേരുടെ പേരുകൾ മരിക്കുന്നതിന് മുൻപ് ആശുപത്രിയിൽ വെച്ച് പെഹ്ലു ഖാൻ വെളിപ്പെടുത്തി. ഇതിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികളിൽ മൂന്ന് പേർ വിദ്യാർത്ഥികളായിരുന്നു. ഏപ്രിൽ 22 ന് ജമ്മു-കശ്മീരിലായിരുന്നു രണ്ടാമത്തെ ആക്രമണം. ജമ്മുവിലെ റീസി ജില്ലയിൽ പശുവിനെ കടത്തിയെന്നാരോപിച്ച് ഒരു നാടോടി കുടുംബത്തെ 200 പേർ ചേർന്ന് ആക്രമിച്ചു.മെയ് 26 ന് മഹാരാഷ്ട്രയിലെ മലേഗാവിൽ രണ്ട് മാംസവ്യാപാരികളെ ഗോ രക്ഷ ക് തല്ലിച്ചതച്ചു.

ജൂൺ 6 ന് ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ ബർബാദാ ഗ്രാമത്തിൽ അയ്നുൾ അൻസാരിയെന്നയാളെ ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മർദ്ദിച്ചു.10 പേരെ ഈ കേസിൽ അറസ്റ്റ് ചെയ്തു.ജൂൺ 10 ന് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ 50 ലധികം വരുന്ന സംഘം  തമിഴ്നാട് സർക്കാരിന്റെ മൃഗാരോഗ്യവകുപ്പിന്റെ ഓഫിസ് പശുക്കടത്ത് ആരോപിച്ച് ആക്രമിച്ചു. സ്ഥാപനത്തില ഡ്രൈവർമാരെയും മറ്റ് ജോലിക്കാരെയും മർദ്ദിച്ച അക്രമികൾ ഓഫീസ് മുഴുവനായി തല്ലി തകർത്തു. .ജൂൺ 22 നാണ് 16 വയസുകാരനായ ജുനൈദിനെ പശുഭീകരർ കുത്തിക്കൊന്നത്. ദില്ലിയില ഓഖ്ലയ്ക്കും ഹര്യാനയിലെ അസോടിയ്ക്കും ഇടയ്ക്ക് ട്രെയിൻ യാത്രയിലാണ് ജുനൈദിനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും ആക്രമിച്ചത്. ജൂൺ 29 ന് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ അലിമുദ്ദീൻ എന്ന അസ്ഗർ അൻസാരിയെ ബീഫ് കൈവശം വച്ചുവെന്ന് പറഞ്ഞ് തല്ലിക്കൊന്നു. രാജ്യത്ത് പല ഒറ്റപ്പെട്ട സംഭവങ്ങളും നടക്കുന്നുണ്ട്. മത സൗഹാർദ്ദതയെ തകർക്കുന്ന പശുഭീകരതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും  തടയാൻ  കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയാറാകണം .പ്രൊഫ്. ജോൺ കുരാക്കാർ

No comments: