Pages

Wednesday, May 30, 2018

വട്ടശ്ശേരിൽ തിരുമേനി


വട്ടശ്ശേരിൽ തിരുമേനി

വട്ടശ്ശേരിൽ തിരുമേനി... മലങ്കര ഓർത്തഡോൿസ് സഭ ,വിദേശ മേല്കോയിമയിൽ ആടിയുലഞ്ഞു നിന്ന സഭയെ ,കൈപിടിച്ചുയർത്തിയ സഭാഭാസുരൻ , മലങ്കര നസറാണിയുടെ വിശ്വാസത്തെയും ,പാരമ്പര്യത്തെയും ഒരു വിദേശിയുടെ മുന്നിലും അടിയറവയ്ക്കില്ലന്നു പറഞ്ഞ മലങ്കരയുടെ അഭിമാനം ,തന്റെയും തൻറെ സഭ മക്കളുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും സ്വത്തിനെയും ,അഭിമാനത്തെയും സംരക്ഷിച്ച വീരപുരുഷൻ ,തന്റെ ജീവൻ സഭയായി ഉഴിഞ്ഞുവച്ച തിരുമേനിയുടെ പോരാട്ട ചരിത്രം അതാണ് സഭയെ പിടിച്ചു നിർത്തിയത് .ഇന്ന് ഇപ്പോൾ ഈ ജൂലൈ 3 കൊണ്ട് അവസാനിച്ച കോടതി വ്യവഹാരങ്ങൾക്കു തിരുമേനി അനുഭവിച്ച വേദന ,ത്യാഗം അത്കാണാതെ പോകരുത്,മുന്നോട്ടുള്ള ഓരോ ചുവടു വയ്ക്കുമ്പോളും തിരുമേനിയെ ഓർത്തു അദ്ദേഹത്തിന്റെ വീക്ഷണത്തെ അറിഞ്ഞാവണം സഭാനേതൃത്വത്തിന്റെതീരുമാനങ്ങൾ . ഇന്ന് നമുക്ക് ലഭിച്ച ഈ വിധി തിരുമേനിയുടെ തന്റേടത്തിന്റെ ,ബുദ്ധിയുടെ ,ത്യാഗത്തിന്റെ ,അർപ്പണത്തിന്റെ ,പ്രാർത്ഥനയുടെ ,ദീർഘവീഷണത്തിന്റെ ഫലം ആണ് .നമ്മുടെ കാലഘട്ടത്തിൽ ഈ ലഭ്ച്ച വിധി ഒരു ചരിത്രം ആണ് ഈചരിത്രത്തിൽ നുഴഞ്ഞു കയറുവാൻ നമ്മൾ ഒരു കീടങ്ങളെയും അനുവദിച്ചുകൂടാ ,ഒരുപാടു സമ്മർദ്ദങ്ങളും ,കാറ്റും കോളും വന്നിട്ടും ഉലയാത്ത തിരുമേനിയുടെ മനസ്സ് ഇന്നും നമുക്കൊപ്പം ഉണ്ട്, തിരുമേനിയുടെ പ്രാർത്ഥന നാം ഓരോരുത്തരെയും വഴിനടത്തും . വട്ടശേരിൽ തിരുമേനിയുടെ ഒരു പിൻഗാമിയായി നമുക്ക് കിട്ടിയതാണ് ഇപ്പോളത്തെയ് നമ്മുടെ ബാവ .ഓർത്തഡോൿസ് സഭയുടെ തീരുമാനങ്ങൾ തന്റേടത്തോടെ എടുക്കുവാനും പറയുവാനും ബാവ തിരുമേനിക്ക് ശക്തിയുണ്ട്,,വട്ടശേരിൽ തിരുമേനിയുടെ പാതപിന്തുടരുന്ന ബാവാതിരുമേനിയു കരങ്ങൾക്ക് ശക്തിപകരുവാൻ ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ മക്കൾ എന്ന നിലയിൽ നാം ഓരോരുത്തർക്കുംബാധ്യത ഉണ്ട് .സഭ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ വരും തലമുക്കായി ആവട്ടെ എന്നു പ്രാർത്ഥിക്കാം .നമുക്ക് എല്ലാവരെയും ബഹുമാനിക്കും ,സ്നേഹിക്കാം, ആദരവ് കൊടുക്കാം ,അതിനപ്പുറം നമ്മളെ അടിമകളാക്കുവാൻ വരുന്നവരോട് വട്ടശേരിൽ തിരുമേനി വെട്ടിവെച്ച "" വടി """ ഇന്നും നമ്മുടെ പക്കൽ ഉണ്ട് എന്നു ഓര്മിപ്പിച്ചുകൊണ്ടാകണം നമ്മുടെ മറുപടി .

No comments: