Pages

Tuesday, January 2, 2018

എതിരാളികളെ കളങ്കപ്പെടുത്തുന്ന രാഷ്ട്രീയം ആപത്ത്



എതിരാളികളെ കളങ്കപ്പെടുത്തുന്ന
  രാഷ്ട്രീയം ആപത്ത്

സര്ക്കാർ എതിരാളികളെകളങ്കപ്പെടുത്തുന്നതു കണ്ട് കേരള ജനത ഊറിച്ചിരിക്കുകയാണ് .സോളാര് കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന് നിയോഗിക്കപ്പെട്ട ജുഡീഷ്യല് കമ്മീഷന്റെ റിപ്പോര്ട്ടിനെ മറയാക്കി മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ അപകീര്ത്തിപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ് കേരളഹൈക്കോടതി.
അഴിമതി വിരുദ്ധതയുടെ മുഖമായി ഇടതുസർക്കാർ  ഉയര്ത്തിക്കൊണ്ടുവന്ന ജേക്കബ്തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തിരിക്കുന്നു .എന്താണ് ഇതൊക്കെ ?
കേരളത്തില് അര നൂറ്റാണ്ടിലേറെ സുതാര്യമാര്ന്ന പൊതുപ്രവര്ത്തന പാരമ്പര്യമുള്ള ഉമ്മന്ചാണ്ടിയെ പൊതുസമൂഹത്തില് അപകീര്ത്തിപ്പെടുത്തിയത് ജനം മറക്കില്ല. ജുഡീഷ്യല് കമ്മീഷന്റെ കണ്ടെത്തലുകളാണ്സര്ക്കാര് വെളിപ്പെടുത്തിയത് എന്ന് അവർക്ക് പറയാമായിരിക്കാം .സത്യത്തിൽ .ഉമ്മന്ചാണ്ടിയെ പോലൊരു ബഹുമാന്യജനകീയ നേതാവിനെ  അപകീര്ത്തിപ്പെടുത്താൻ  സര്ക്കാർ തുനിയരുതായിരുന്നു .മുഖ്യമന്ത്രിയായിരിക്കെ പിതൃതുല്യനായി വിശേഷിപ്പിച്ച വ്യക്തിയാണ് അദ്ദേഹത്തിനെതിരെ മാനഭംഗ ആരോപണവുമായി രംഗത്തുവന്നത്.
ഇടതുപക്ഷം വാനോളം പുകഴ്ത്തി കൊണ്ടുനടന്ന ഡി.ജി.പി ജേക്കബ് തോമസിനെ ഇടതുസർക്കാർ  സർവീസിൽ നിന്ന പുറത്താക്കിക്കൊണ്ട്  ഉത്തരവ്നൽകിയിരിക്കുകയാണ് . സംസ്ഥാനത്ത് നിയമവാഴ്ച തകര്ന്നുവെന്ന ജേക്കബ് തോമസിന്റെ ഡിസംബര് ഒന്പതിലെ തിരുവനന്തപുരം പ്രസ്ക്ലബിലെ പ്രസംഗമാണ് നടപടിക്ക് കാരണമെന്നാണ് അറിയുന്നത്. .പ്രസംഗത്തിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്.രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കുന്നത് ധാർമ്മികമല്ല എന്ന തിരിച്ചറിവ് എന്നെങ്കിലും സർക്കാരിന് ഉണ്ടാകുമോ ആവോ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: