Pages

Monday, October 23, 2017

കാന്പസിനുള്ളിലെ രാഷ്ട്രീയ നിരോധനം

കാന്പസിനുള്ളിലെ
രാഷ്ട്രീയ നിരോധനം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതിവിധി മറികടക്കാൻ കേരളസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുകയാണ് .കലാലയങ്ങളിലെ  രാഷ്ട്രീയ പ്രവർത്തനത്തിനു നിയമപരമായ സാധുതയില്ലാത്ത അവസ്ഥയാണ് .രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ കാന്പസുകളിൽ അക്രമം നടക്കുന്നതിനാലാണ് കോടതി രാഷ്ട്രീയം നിരോധിച്ചത് .18 വയസിനു മുകളിൽ വോട്ടവകാശമുള്ളവർക്കു സംഘടനാ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കാനുള്ള ആലോചനയെന്നു നിയമവകുപ്പ് അധികൃതർ പറയുന്നു. ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചന.
അരാഷ്ട്രീയ കാന്പസുകൾ ലഹരി മാഫിയയും വർഗീയ സംഘങ്ങളും ക്രിമിനലുകളും താവളമാക്കുമെന്നാണ് പൊതുവെ രാഷ്ട്രീയനേതാക്കളുടെ അഭിപ്രായം . കലാലയ മാനേജ്മെന്റുകളും എയിഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിലും രാഷ്ട്രീയം വിലക്കിയകോടതി  വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് .സർക്കാർ നിയമ നിർമ്മാണത്തിനു പോകുന്നതിനു മുൻപ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭിപ്രായം ആരായാണം .കുട്ടികളെ കലാലയങ്ങളിൽ അയക്കുന്നത് പഠിക്കുന്നതിനുവേണ്ടിയാണ് എന്ന സത്യം രാഷ്ട്രീയക്കാർ ഉൾക്കൊള്ളണം .രാഷ്ട്രീയത്തിൻറെ പേരിൽ കലാലയങ്ങളിൽ അക്രമങ്ങളും നശീകരണവും സർക്കാർ കാണുന്നില്ലേ ? എന്തെല്ലാം കോപ്രായങ്ങളാണ് ചില കുട്ടിനേതാക്കൾ കോളേജിൽ കാട്ടിക്കൂട്ടുന്നത് .
കോളേജിൽ കുട്ടികൾ നന്നായി പഠിക്കട്ടെ .രാഷ്ട്രീയപ്രവർത്തനം കോളേജിന് പുറത്താകാമല്ലോ . സയൻസ് ഫോറം , എൻ.എസ് എസ്, എൻ .സി.സി ,സാംസ്ക്കാരിക വേദി , കാവ്യ കലാസാഹിതി ,മതസൗഹാർദ്ദ വേദി (യു .ആർ .ഐ ) എന്നിവയുടെ  പ്രവർത്തനം സജ്ജീവമാക്കിയാൽ ലഹരി മാഫിയയും വർഗീയ സംഘങ്ങളും വരാതിരിക്കാൻ ഇടയാകും .നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകകേന്ദ്രങ്ങളായി മാറട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ





No comments: