Pages

Wednesday, July 12, 2017

CHINA OPEN NAVY FACILITY IN OWN DJIBOUTI

CHINA OPEN NAVY FACILITY IN OWN DJIBOUTI
 ഇന്ത്യയ്ക്ക് ഭീഷണി ഉയര്ത്തി ജിബൂട്ടിയില്ചൈന നാവികതാവളം തുറന്നു
ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്ത്തി ജിബൂട്ടിയില്ചൈന സൈനിക താവളം തുറന്നു. ചൈനയുടെ ആദ്യത്തെ രാജ്യത്തിന് പുറത്തുള്ള സൈനിക താവളമാണ് ജിബൂട്ടിയിലേത്. ആഫ്രിക്കന്വന്കരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയില്സൈനിക താവളം സ്ഥാപിച്ചതോടെ ഇന്ത്യന്മഹാസമദ്രത്തില്സൈനിക സാന്നിധ്യം വര്ധിപ്പിക്കാന്ചൈനയ്ക്ക് സാധിക്കും. ഇന്ത്യന്മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട്  ചേര്ന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ 'സ്ട്രിങ് ഓഫ് പേള്സ്' പദ്ധതിയുടെ ഭാഗമാണ് ജിബൂട്ടിയിലിലെ സൈനിക താവളം

ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍, പാകിസ്താന്തുടങ്ങിയ രാജ്യങ്ങളില്തുറമുഖങ്ങള്നിര്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ജിബൂട്ടിയിലേക്ക് സൈനികരുമായി ചൈനിസ് യുദ്ധക്കപ്പല്പുറപ്പെട്ടുവെന്നാണ് റിപ്പോര്ട്ടുകള്‍. യെമന്‍, സൊമാലിയ തീരങ്ങളില്സമാധാന ദൗത്യവുമായാണ് കപ്പല്പുറപ്പെട്ടതെന്നാണ് ചൈന പറയുന്നത്... കടല്കൊള്ളക്കാര്കൂടുതല്ഉള്ള മേഖലകളാണ് ഇവഅതിനാല്കൊള്ളക്കാര്ക്കെതിരായ നീക്കങ്ങള്ക്കായാണ് ജിബൂട്ടിയിലെ താവളം പ്രവര്ത്തിക്കുകയെന്നും ചൈന പറഞ്ഞു. സൈനിക സ്വാധീനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിബൂട്ടിയിലെ താവളമെങ്കിലും ചൈന ഇത് അംഗീകരിക്കുന്നില്ല. ജിബൂട്ടിയില്നേരത്തെ തന്നെ അമേരിക്ക, ജപ്പാന്‍, ഫ്രാന്സ് എന്നീ രാജ്യങ്ങളുടെ നാവിക താവളങ്ങള്ഉണ്ട്. അന്താരാഷ്ട്ര കപ്പല്ഗതാഗതം നടക്കുന്ന തന്ത്രപ്രധാനമായ സൂയസ് കനാലിനോട് ചേര്ന്നാണ് ജിബൂട്ടി എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്.

Prof. John Kurakar

No comments: