Pages

Monday, April 10, 2017

മൺറോതുരുത്ത് ഒരു സുന്ദരദ്വീപ് ( MUNROE ISLAND )

മൺറോതുരുത്ത് ഒരുസുന്ദരദ്വീപ്

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോ തുരുത്ത് ഇത് ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ്. ചിറ്റുമല ബ്ലോക്കിൽ പെടുന്നു. വിസ്തീർണം 13.37 ച.കി.മീ. തെങ്ങും നെല്ലും ആണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷിയും കയറുപിരിക്കലുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. ചരിത്രം ഇങ്ങനെ  "മലങ്കരസഭയുടെ പുലിക്കോട്ടില് ജോസഫ് കത്തനാര് കേണല് മണ്റോയെ സമീപിച്ച് തങ്ങള്ക്ക് പുരോഹിതപരിശീലനത്തിനായി ഒരു മഠം സ്ഥാപിക്കണമെന്നും അതിനായി സ്ഥലം കണ്ടെത്തി നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. സഭയുടെ ആഗ്രഹപ്രകാരം മണ്റോ കണ്ടെത്തി നല്കിയത് അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുവിലായി നിലകൊള്ളുന്ന ചെറു കരപ്രദേശങ്ങളാണ്. ഇവിടെ മഠം സ്ഥാപിച്ചു സഭാപ്രവര്ത്തനങ്ങള് ആരംഭിച്ച ചര്ച്ച് മിഷന് സൊസൈറ്റിക്കാര് തങ്ങളോട് അനുഭാവപൂര്വം പെരുമാറിയ മണ്റോ സായിപ്പിനെ സ്മരിക്കാനായി ഈ സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്കിയതോടെയാണ് ഇവിടം മണ്റോതുരുത്ത് ആയി അറിയപ്പെടാന് തുടങ്ങിയത്.
. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്റോ തുരുത്ത്. ഇവിടെ റോഡ് മാര്ഗ്ഗവും കായല് മാര്ഗ്ഗവും എത്താവുന്നതാണ്. കാഴ്ചകള് കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മണ്റോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. ഇവിടെ രണ്ട് ക്ഷേത്രങ്ങളും 1878ല് നിര്മ്മിച്ച ഒരു ക്രിസ്ത്യന് പള്ളിയുമുണ്ട്. മൂലചന്ദര ക്ഷേത്രം, കല്ലുവിള ക്ഷേത്രം എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്. മനോഹാരിതയും ശാന്തമായ അന്തരീക്ഷവും ഈ ദ്വീപസമൂഹത്തിന്റെ ഭാഗമായ പാലിയം തുരുത്തിലേക്ക് സഞ്ചാരികളെ ആകര്ഷിക്കുന്നു. കാഴ്ചകള് കാണല്, പക്ഷിനിരീക്ഷണം, മീന്പിടുത്തം തുടങ്ങിയ വിനോദങ്ങളിലെല്ലാം സഞ്ചാരികള്ക്ക് ഏര്പ്പെടാവുന്നതാണ്. കൊല്ലം ജില്ലയിലെ മനോഹരമായ മണ്റോ തുരുത്ത്ആഗോളതാപനവും, അശാസ്ത്രീയ നിര്മ്മാണവും കാരണം ഇന്ന്  നശിച്ചുകൊണ്ടിരിക്കുകയാണ് . ആഗോളതാപനത്തിന്റെ കേരളത്തിലെ ആദ്യ ഇരയാവുകയാണ് മനോഹരമായ ഈ ഭൂപ്രദേശം.
മണ്റോതുരുത്ത് ഭൂമിയിലെ ഒരു അതിശയമാണ് .ആറിനും കായലിനും നടുവിലായി ഇത്തരത്തിലൊരു കരപ്രദേശം രൂപം  രൂപപ്പെടുക അപൂർവമാണ് .. ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാര് കൊണ്ടുവന്നു അടിയ്ക്കുന്ന ചെളിയും മണ്ണും എക്കലും ചേര്ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. വില്ലിമംഗലം, പെരുങ്ങാലം പാട്ടംതുരുത്ത്, പേഴുംതുരുത്ത് എന്നിവയാണ് മണ്റോതുരുത്തിലെ പ്രധാനഭാഗങ്ങള്. ഇന്നിപ്പോള് പഞ്ചായത്ത് പതിമൂന്നു വാര്ഡുകളായി വിഭജിച്ചിരിക്കുകയാണ്. ഓരോ ആണ്ടിലും ഉണ്ടാകുന്ന വെള്ളപ്പൊക്കമാണ് തുരുത്തിന്റെ അനുഗ്രഹം. അതുകൊണ്ടു തന്നെ കല്ലടയാറ്റില് വെള്ളംപൊങ്ങിയാല് മണ്റോതുതുത്ത് നിവാസികള്ക്ക് ആഘോഷമാണ്, അല്ലെങ്കില് ഒരോ വെള്ളപ്പൊക്കത്തിനുമായി അവര് ആഘോഷപൂര്വം കാത്തിരിക്കുമായിരുന്നു. വെള്ളം കരകവിഞ്ഞു മണ്ണുമ്പുറവും പൊങ്ങി ഉയരും. ആ സമയത്ത് ആളുകള് കുന്നുംപുറങ്ങളിലേക്കു മാറും. പിന്നീട് വെള്ളം ഇറങ്ങുമ്പോള് പ്രകൃതിയുടെ സമ്മാനംപോലെ ചെളിയും മണലും എക്കലും തുരുത്തിന് കൈമാറിയിരിക്കും മുകളിലത്തെ ചെളി മാറ്റിക്കഴിഞ്ഞാല് പിന്നെ നല്ല മണലാണ്. ഈ മണല് കുത്തിയെടുത്തിട്ട് ഭൂമിയുടെ പൊക്കം കൂട്ടും. എക്കല് അടിഞ്ഞു കൂടുന്നതോടെ തുരുത്ത് ഏറ്റവും നല്ല ജൈവവളഭൂമികയാകും. പിന്നെയിവിടെ എന്തുവച്ചാലും പത്തരമാറ്റോടെ വിളയും .ചിപ്പിക്കുള്ളിലെ മുത്തുപോലെ മനസ്സിൽ കാത്തുവയ്ക്കാവുന്ന കാഴ്ചകളുള്ള   സുന്ദരദ്വീപാണ് മൺറോ തുരുത്ത്


പ്രൊഫ്. ജോൺ കുരാക്കാർ

No comments: