Pages

Monday, February 13, 2017

സാ​മൂ​ഹ്യമാ​ധ്യ​മ​ങ്ങളും സമൂഹവും

സാമൂഹ്യമാധ്യങ്ങളും സമൂഹവും

സ​മ​കാ​ലി​ക സാ​ങ്കേ​തി​ക​വ​ള​ർ​ച്ച​യു​ടെഏറ്റവും  വ​ലി​യ നേ​ട്ട​മാണ്  കമ്പ്യൂട്ടറും വിവരസാങ്കേതിക വിദ്യയും .​ഈ നൂറ്റാണ്ടിൽ യുവജനങ്ങൾ  പത്ര-ടെലിവിഷൺ മാ​ധ്യ​മ​ങ്ങളേക്കാൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെയാണ് കൂടുതൽ ആശ്രയിക്കുന്നത് .സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങളിലൂടെ ധാരാളം നേട്ടങ്ങളും നന്മകളും സമൂഹത്തിനു ലഭിക്കുന്നുണ്ട് .​ ഒരു വിഭാഗം ഈ  നവ മാധ്യമങ്ങളെ ദു​രു​പ​യോ​ഗം  ചെയ്യുന്നുണ്ട് .സാമൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​ര​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചു കം​പ്യൂ​ട്ട​ർ വൈ​ജ്ഞാ​നി​ക​രം​ഗ​ത്തെ അ​തി​കാ​യ​നും സ​മ​കാ​ലി​ക സൈ​ബ​ർ ലോ​ക​ത്തെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​നി​ക​ളി​ലൊ​രാ​ളു​മാ​യ ആ​പ്പി​ൾ മേ​ധാ​വി ടിം ​കു​ക്ക് ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ചി​ന്തോ​ദ്ദീ​പ​ക​മാ​ണ്.
.സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​രു​ക​ളും പൊ​തു​സ​മൂ​ഹ​വും മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്തി​ഹ​ത്യ ല​ക്ഷ്യം​വ​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ ധാ​രാ​ള​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ടെ​ന്നു ല​ണ്ട​ൻ ഒ​ബ്സ​ർ​വ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​ഹ​ത്യ ജ​നാ​ധി​പ​ത്യ​ത്തി​നും ക്ഷ​ത​മേ​ൽ​പ്പി​ക്കും. വ്യാ​ജ​വാ​ർ​ത്ത​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ  കഴിയണം .പ​ച്ച​ക്ക​ള്ള​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​യെ​ന്ന രീ​തി​യി​ൽ ചി​ല വെ​ബ് സൈ​റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു.. ഫേ​സ്ബു​ക്കും വാ​ട്സ് ആ​പ്പു​മൊ​ക്കെ എ​ന്തും എ​ഴു​തി​വി​ടാ​നു​ള്ള ഇ​ട​മാ​ണെ​ന്നു ക​രു​തു​ന്ന ധാ​രാ​ളം പേ​രു​ണ്ട്. ഇ​വ​യി​ലൂ​ടെ ആ​രെ​പ്പ​റ്റി​യും എ​ന്തും പ​റ​യാ​മെ​ന്നു വ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തു ക​ടു​ത്ത അ​പ​രാ​ധ​മാ​ണ്. കേ​ൾ​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ അ​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തും വ​ലി​യ തെ​റ്റു​ത​ന്നെ.
മ്ലേ​ച്ഛ​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചു ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തു സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. ഇ​തു ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​തൊ​ന്നും ആ​രും ചോ​ദ്യം ചെ​യ്യി​ല്ല എ​ന്നൊ​രു ധാ​ര​ണ​യു​ണ്ട്. എ​ന്നാ​ൽ, ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യാ​ലും വ്യ​ക്തി​ഹ​ത്യ​യോ സ്വ​ഭാ​വ​ഹ​ത്യ​യോ ന​ട​ത്തു​ന്ന ആ​ൾ​ക്കെ​തി​രേ സൈ​ബ​ർ കേ​സെ​ടു​ക്കാ​നാ​വും. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ നി​ശ​ബ്ദ​ത മു​ത​ലെ​ടു​ത്ത് തീ​ർ​ത്തും ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷ​മാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​രം വൃ​ത്തി​കേ​ടു​ക​ൾ കാ​ട്ടു​ന്ന​ത്.
നവ മാധ്യമങ്ങൾ സമൂഹത്തിനു ധാരാളം നേട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്  സ​ർ​ഗാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ളും സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും പ​ങ്കു​വ​യ്ക്ക​പ്പെ​ടുന്നുണ്ട്..സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തും ന​വ​മാ​ധ്യ​മ​ങ്ങ​ൾ സ​ഹാ​യം ചെ​യ്യു​ന്നു​ണ്ട്. സൗ​ഹൃ​ദ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കാ​നും പു​തു​ക്കാ​നു​മൊ​ക്കെ സൈ​ബ​ർ ബ​ന്ധം ഏ​റെ സ​ഹാ​യ​ക​മാ​കും.. തീ​വ്ര​വാ​ദ​ത്തി​നും ബ്ലാ​ക്ക് മെ​യി​ലിം​ഗി​നു​മൊ​ക്കെ ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്പോ​ൾ അ​തി​നു ത​ട​യി​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. മാ​ന്യ​ത​യു​ടെ അ​തി​ർ ലം​ഘി​ച്ചു​കൊ​ണ്ടു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ത്ര​യോ പേ​രു​ടെ ജീ​വി​തം ത​ക​ർ​ത്തി​ട്ടു​ണ്ട്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യം​ത​ന്നെ. ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള കം​പ്യൂ​ട്ട​റോ മൊ​ബൈ​ൽ ഫോ​ണോ ഉ​ണ്ടെ​ങ്കി​ൽ ആ​രു​മ​റി​യാ​തെ ആ​രെ​ക്കു​റി​ച്ചും എ​ന്തും പ​റ​യാ​മെ​ന്ന ചി​ന്ത പാ​ടി​ല്ല. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന സം​സ്കാ​ര​മാ​ണു​ണ്ടാ​വേ​ണ്ട​ത്. നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ  അതിൻറെ പ്രാധാന്യം മനസ്സിലാക്കുമെന്ന് കരുതുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: