Pages

Tuesday, March 15, 2016

S.K POTTEKKATT-FAMOUS MALAYALAM WRITER

S.K POTTEKKATT-FAMOUS MALAYALAM WRITER
എസ്.കെ. പൊറ്റക്കാടിന്റെ 103-മത് ജന്മവാര്ഷികം

Sankaran Kutty Pottekkatt ,14 March 1913 – 6 August 1982), popularly known as S. K. Pottekkatt (എസ്.കെ. പൊറ്റെക്കാട്ട്), was a famous Malayalam writer . He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekkatt won the Kerala Sahitya Academy award of 1961 for the novel Oru Theruvinte Katha (The Story of a Street) and the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale), which was made into an award winning film. His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
S. K. Pottekkatt was born in Kozhikode as the son of Kunchiraman Pottekkatt, an English schoolteacher. He had his early education at the Hindu School and Zamorin's High School in Kozhikode. He graduated from Zamorin's College, Kozhikode in 1934. He did not find an employment for three years following his graduation and devoted his time to the study of Indian and Western classics. From 1937 to 1939, he worked as a teacher at Calicut Gujarati School. He quit the job to attend the Tripura Congress in 1939. He then went to Bombay and took up several jobs only to develop an aversion for any white-collared jobs. He returned to Kerala in 1945. In 1952, he married Ms. Jayavalli and settled down at Puthiyara in Calicut. Pottekkatt had four children- two sons and two daughters. Pottekatt's wife died in 1980 after which his condition too deteriorated. He was hospitalised in July 1982 following a paralytic stroke. He died on 6 August 1982. He was in the works of North Avenue, a novel describing his experiences in Delhi as a member of the Indian Parliament (1962–1967) but the novel could not be completed.ലോകം മലയാളിയുടെ കൈക്കുള്ളിലെത്തിച്ച മാന്ത്രികന്‍. സഞ്ചാരസാഹിത്യത്തിന്റെ കുലപതി... ജ്ഞാനപീഠ ജേതാവായ ശങ്കരന്കുട്ടി കുഞ്ഞിരാമന്പൊറ്റെക്കാട് എന്ന എസ്.കെ. പൊറ്റക്കാടിന്റെ 103-ാം ജന്മവാര്ഷികമാണ് ഇന്ന്ലോകം ചെറുതായിവരികയാണ്. യാത്രകള്ചെയ്യാന്ഇന്ന് സകല സൗകര്യങ്ങളും ലഭ്യമാണ്. ദിവസങ്ങളും മാസങ്ങളുമെടുത്ത് അലഞ്ഞുതിരിഞ്ഞ് ലോകം ചുറ്റിയ പൊറ്റക്കാടിന്റെ പ്രസക്തി വര്ദ്ധിക്കുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്. . പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്എത്തിക്കാന്അനശ്വരനായ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്കാരവുമെല്ലാം പുനരാവിഷ്ക്കരിക്കാന്അദ്ദേഹത്തെ സഹായിച്ചത്..

“പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലില്നടക്കുന്ന ദീര്ഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുന്ശുണ്ഠിക്കാരനായ കാണ്ടാമൃഗം, വേലികളില്മരത്തടി നിരത്തി വച്ചതുപോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങള്‍, നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നര്ത്തകികളെപോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികള്‍...'” 'നൈല്ഡയറി'യിലെ വിവരണം, കണ്മുന്നില്തെളിഞ്ഞ കാഴ്ചകളെ, കൂടുതല്മിഴിവോടെ അവതരിപ്പിക്കുകയാണ്. ഒരുപക്ഷേ സാധാരണക്കാരന്നേരിട്ടുകണ്ടാലും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും വര്ണനകളിലുണ്ട്..

മലയാളത്തിലെ 'ജോണ്ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്സ്റ്റേറ്റ് ബില്ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളാണ് പൊറ്റക്കാട് നമുക്കായി സമ്മാനിച്ചത്. കാപ്പിരികളുടെ നാട്ടില്‍, ഇന്ഡോനീഷ്യന്ഡയറി, നൈല്ഡയറി, ഇന്നത്തെ യൂറോപ്പ്, പാതിരാസൂര്യന്റെ നാട്ടില്‍, സോവിയറ്റ് ഡയറി, ബാലിദ്വീപ്, ബൊഹീമ്യന്ചിത്രങ്ങള്‍, ഹിമാലയ സാമ്രാജ്യത്തില്‍, നേപ്പാള്യാത്ര, ലണ്ടന്നോട്ടുബുക്ക്, കയ്റോകത്തുകള്എന്നിവയാണ് പ്രധാനകൃതികള്‍. 'ഒരു തെരുവിന്റെ കഥ'യ്ക്ക് 1962ലെ കേരളസാഹിത്യഅക്കാദമിപുരസ്ക്കാരവും 'ഒരു ദേശത്തിന്റെ കഥ'യ്ക്ക് 1973ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു. 1981ല്ജ്ഞാനപീഠം പുരസ്കാരത്തിനും അദ്ദേഹം അര്ഹനായി. പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി എന്നിങ്ങനെ ഇരുപതോളം ചെറുകഥാസമാഹാരങ്ങളും നാടന്പ്രേമം, മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, കുരുമുളക് എന്നീ നോവലുകളും അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ രചനകളാണ്..


Prof. John Kurakar.

No comments: