Pages

Tuesday, January 10, 2012

KUNJUMOL JOSE- SELECTED FOR MALAYALA MANORAMA KARSHAKA SREE AWARD


        കേരളത്തിലെ  മികച്ച കര്‍ഷക പ്രതിഭ 

കേരളത്തിലെ ഏറ്റവും മികച്ച കാര്ഷിക പ്രതിഭയ്ക്കു മലയാള മനോരമ നല്കുന്ന കര്ഷകശ്രീ പുരസ്കാരത്തിന് ഇടുക്കി ജില്ലയില്അടിമാലിക്കടുത്ത് കമ്പിളികണ്ടം പാറത്തോട് നടുവിലേപ്പുരയ്ക്കല്കുഞ്ഞുമോള്ജോസ് അര്ഹയായി. 1992 മുതല്നല്കിവരുന്ന അവാര്ഡ് ആദ്യമായാണ് ഒരു വനിതയ്ക്കു ലഭിക്കുന്നത്. 2,00,001 രൂപയും സ്വര്ണമെഡലും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാര്ഡ്.മണ്ണില്അധ്വാനിച്ചു നേട്ടം കൊയ്യുന്ന കര്ഷകരെ ആദരിക്കാന്മലയാള മനോരമ രണ്ടു വര്ഷത്തിലൊരിക്കല്നല്കുന്ന കര്ഷകശ്രീ അവാര്ഡിന്റെ പതിനൊന്നാമത്തെ ജേതാവായി ഈ  അന്പത്തിയൊന്നുകാരി തിരഞ്ഞെടുക്കപ്പെട്ടത് കാര്ഷിക രംഗത്തെ വനിതാമുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയായി. 2008ല്മലപ്പുറം വെട്ടത്തെ സി.എം. മുഹമ്മദിനൊപ്പം ഭാര്യ ഷക്കീല മുഹമ്മദും കര്ഷകശ്രീ അവാര്ഡിന് അര്ഹയായിരുന്നു.

രാജ്യാന്തര പ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്ഡോ. എം.എസ്. സ്വാമിനാഥന്അധ്യക്ഷനും പ്രമുഖ കൃഷിശാസ്ത്രജ്ഞന്കൂടിയായ കാലിക്കറ്റ് സര്വകലാശാല വൈസ് ചാന്സലര്ഡോ. എം. അബ്ദുല്സലാം, സംസ്ഥാന ഹോര്ട്ടികള്ച്ചര്മിഷന്മേധാവി ഡോ. കെ. പ്രതാപന്‍, മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റര്ജേക്കബ് മാത്യു, 'കര്ഷകശ്രീ മാസിക എഡിറ്റര്ഇന്ചാര്ജ് ആര്‍.ടി. രവിവര് എന്നിവര്അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്ണയിച്ചത്. കൊല്ലം ചവറ കോട്ടയ്ക്കകം തെക്കേപ്പയ്യാല ജെ. വിജയന്പിള്ള, പാലക്കാട് കാറല്മണ്ണ ചുണ്ടയില്വീട്ടില്സി. ശ്രീകുമാരന്‍, മലപ്പുറം വണ്ടൂര്കോന്തക്കുളവന്വീട്ടില്കെ.കെ. സെയ്ത്, വയനാട് പുല്പ്പള്ളി പാടിച്ചിറ ചൂനാട്ടു വീട്ടില്വിന്സന്റ് ജോര്ജ് എന്നിവരാണ് കുഞ്ഞുമോള്ക്കൊപ്പം മത്സരത്തിന്റെ അവസാനറൌണ്ടിലെത്തിയത്.കൃഷിയും മൃഗസംരക്ഷണവും സംയോജിപ്പിച്ചും പ്രകൃതിവിഭവങ്ങള്കാര്യക്ഷമമായി വിനിയോഗിച്ചും കുഞ്ഞുമോള്സുസ്ഥിര കൃഷിരീതി സമര്ഥമായി നടപ്പാക്കിയിട്ടുള്ളതായി വിധിനിര്ണയ സമിതി വിലയിരുത്തി. വിത്തു മുതല്വിപണനം വരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ടു ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുമോള്എല്ലാ കര്ഷകര്ക്കും കര്ഷക വനിതകള്ക്കു വിശേഷിച്ചും മികച്ച മാതൃകയാണെന്നു ചൂണ്ടിക്കാട്ടിയ സമിതി സുസ്ഥിര കൃഷിരീതിക്കും പച്ചക്കറിക്കൃഷിക്കും അവര്നല്കുന്ന പ്രാധാന്യത്തെ പ്രശംസിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലേക്ക് ആദ്യമായി കര്ഷകശ്രീ പുരസ്കാരം എത്തിച്ച കുഞ്ഞുമോള്ജോസിനെ അവാര്ഡിനു പരിഗണിക്കാനായി നാമനിര്ദേശം ചെയ്തത് കൊന്നത്തടി പഞ്ചായത്ത് കൃഷി ഒാഫിസര്എം. ഹാരിസ് ആണ്.

                                                       പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: