Pages

Friday, August 28, 2026

മെത്രാൻ തെരെഞ്ഞെടുപ്പ് സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃക

മെത്രാൻ  തെരെഞ്ഞെടുപ്പ് സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃക

 

ലോകത്തിലെ  ഏറ്റവും വലിയ മത-സഭാ പാർലമെന്റിൽ അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെയും വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെയും ഏകോപിച്ചുള്ള പ്രവർത്തന മികവ് സമ്മേളനത്തിലുടനീളം പ്രകടമായിപോലീസിന് പുറമെ ഗതാഗതം നിയന്ത്രിക്കുന്നതിനായി വോളണ്ടിയേഴ്സിനെ പ്രത്യേകം നിയോഗിച്ചിരുന്നു. പരമാവധി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തിയതിനാൽ റോഡരികിൽ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രമിച്ചില്ല. വിവിധ ഭദ്രാസനങ്ങളിൽ നിന്ന് എത്തിയ അസോസിയേഷൻ അംഗങ്ങൾക്കായി പാർക്കിംഗ് സ്ഥലങ്ങളുടെ ക്യൂ.ആർ കോഡ് ഗൂഗിൾ മാപ്പ് മുൻകൂട്ടി നൽകിയിരുന്നു. ഓരോ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ഫീഡർ ബസുകൾ ക്രമീകരിച്ചിരുന്നതിനാൽ തിരക്കില്ലാതെ ആളുകൾക്ക് സമ്മേളന നഗരിയിൽ എത്തിച്ചേരാൻ കഴിഞ്ഞു.

വിവിധ വിഭാഗങ്ങളിലായി 101 അംഗ കമ്മിറ്റിയാണ് അസോസിയേഷൻ്റെ നടത്തിപ്പിനായി അക്ഷീണം പ്രയത്നിച്ചത്. അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം പ്രകടമാക്കിയ മഹാസമ്മേളനമാണ് നടന്നത് , മലങ്കര ഓർത്തഡോൿസ് സഭക്ക്  ശരിക്കും  അഭിമാനിക്കാം . വിവിധ കമ്മറ്റീകൾ  അഭിനന്ദനം  അർഹിക്കുന്നു . പരമോന്നത കോടതിയുടെ  വിധി  യാക്കോബായക്കാർ  അനുസരിക്കുകയാണ് വേണ്ടത് , അർഹിക്കുന്ന സ്ഥാനങ്ങളും ബഹുമതികളും  വിഭാഗത്തിന് നൽകണം .ഇങ്ങനെ അധികകാലം  യാക്കോബായക്കാർക്ക്  മുന്നോട്ടു പോകാൻ കഴിയുമോ .? 

പ്രൊഫ്.ജോൺ കുരാക്കാർ



 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar