Pages

Sunday, May 31, 2026

പുസ്തക നിരൂപണം "പുതിയ ഗ്രാമത്തിൽ നിന്ന് പുതിക ലോകത്തിലേക്ക് " ഡോ . എം.പി പരമേശ്വരൻ

 

പുസ്തക നിരൂപണം

"പുതിയ ഗ്രാമത്തിൽ നിന്ന്  പുതിക ലോകത്തിലേക്ക് "

ഡോ . എം.പി പരമേശ്വരൻ

"പുതിയ ഗ്രാമത്തിൽ നിന്ന്  പുതിക ലോകത്തിലേക്ക് " എന്ന      ഡോ . എം.പി പരമേശ്വരൻറെ  പുതിയ പുസ്തകം വായിച്ചു . കേരള  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  നേതാവും  പ്രചാരകനും ആയിരുന്ന  ശാസ്ത്രകാരൻ കൂടിയായ  ഗ്രന്ഥകാരൻ  ഒരു പുതിയ ലോകം സ്വപനം  കാണുന്നതായി  ഈ ഗ്രന്ഥം ശരിക്ക് പഠിച്ചാൽ നമുക്ക് മനസിലാകും  . ഒരു പുതിയ ലോകത്തെ കുറിച്ച്  സ്വപ്നം കാണാനും  കഴിയുന്ന  വ്യക്തിയാണദ്ദേഹം . നവതി പിന്നിട്ട വ്യക്തിയാണ്  ഡോ എം.പി പരമേശ്വരൻ , മാനവവിമോചന  ദൗത്യം  ജീവിത ലക്ഷ്യമായി  സ്വീകരിച്ച്  ഇതിനുവേണ്ടി അക്ഷീണം  പരിശ്രമിച്ച വ്യക്തിയാണദ്ദേഹം .കാലാവസ്ഥാ മാറ്റത്തിന്റെ പ്രതികൂലപ്രവണതകൾ   മനുഷ്യവംശത്തിന്റെ  നിലനിൽപ്പിനെ ചോദ്യം ചെയ്യന്ന  സന്ദർഭത്തിലും  എം.പി പരമേശ്വരൻ  അദ്ദേഹത്തിന്റെ  അദമ്യമായ ഇച്ഛാശക്തി  ബദലിനുവേണ്ടിയുള്ള   അന്വേഷണത്തിനും  ആസൂത്രണത്തിനുമാണ് ശ്രമിച്ചത് .അമിതമായ പ്രകൃതി ചൂഷണം  മനുഷ്യ സമൂഹം നിയന്ത്രിക്കണമെന്ന്  അദ്ദേഹം പറയുന്നു . സമൂഹത്തിൻറെ  സാമ്പത്തിക ശാസ്ത്രത്തിലും  രാഷ്‌ടീയത്തിലും  കാര്യമായ  മാറ്റങ്ങൾ വാർത്തിയാൽ മാത്രമേ  ഭൗതീകമായി  മനുഷ്യന്  ഉയർച്ച ഉണ്ടാകു എന്ന് അദ്ദേഹം വിശ്വസിക്കുന്നു . ഈ ഭൂമിയിൽ  ലഭ്യമായ  പ്രകൃതി വിഭവങ്ങൾ  പരിമിതമാണ് . മനുഷ്യന്റെ യഥാർത്ഥ  ആവശ്യങ്ങൾക്കു  അതുമതിയാകും ,പക്ക്ഷേ    പരിമിതമായ  ഒരു ന്യൂന പക്ഷത്തിന്റെ  പോലും  ആർത്തി തൃപ്തിപ്പെടുത്താൻ  മതിയാകില്ല . അത്യാഗ്രഹത്തിൽ  നിന്ന്  ആവശ്യങ്ങളെ വേർതിരിച്ചെടുക്കാനുള്ളാ  വിവേകം  നമുക്ക് ഉണ്ടാകണമെന്ന  ശ്രീ . പരമേശ്വരൻ  പറഞ്ഞു .പ്രാദേശിക ആസൂത്രണത്തിന്  വലിയ പങ്കുണ്ട്  എന്ന് അദ്ദേഹം  ഈ പുസ്തകത്തിലൂടെ  വ്യക്തമാക്കുന്നു . ഈ പുസ്തകം  പ്രയോജനപ്രദമാണ് .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar