Pages

Wednesday, May 27, 2026

കേരളത്തിലെ രക്ഷിതാക്കളും കുട്ടികളും അറിയാൻ

 

കേരളത്തിലെ

 രക്ഷിതാക്കളും കുട്ടികളും അറിയാൻ


തെരുവിൽ കിടന്ന് തല്ലു കൊള്ളുന്ന  ഏതു പാർട്ടിയിലെയും  കുട്ടികൾ അറിയാൻ | സാമ്പത്തിക ശേഷി ഉള്ളവരാരും  തെരുവിൽ സമര ചെയ്യാൻ ഇറങ്ങുന്നില്ലാ . കഴിയുന്നവരൊക്കെ  പ്ലസ് 2 കഴിഞ്ഞാൽ  വിദേശത്താണ്  പഠിക്കുന്നത് , പാവപെട്ട കുട്ടികളാണ്  ഇപ്പോൾ കേരളത്തിൽ പഠിക്കുന്ന കുട്ടികളിലധികവും .ഉച്ചഭക്ഷണം പോലും കഴിക്കാത്തവരാണ് ബഹുഭൂരിപക്ഷവും

കുട്ടികളുടെ  ദാരിദ്ര്യം മൂലം ഉണ്ടായ വൈരാഗ്യത്തെ വിപ്ലവം എന്ന തെറ്റിദ്ധരിപ്പിച്ച്, കുട്ടികളെയും യുവാക്കളെയും ചോരത്തിളപ്പിനെ സ്വന്തം പാർട്ടി വളർത്താൻ ഉപയോഗിക്കുന്ന സംഘത്തിന് വേണ്ടിയാണ് നിങ്ങൾ തെരുവിൽ കിടന്ന് അടി കൊള്ളുന്നത്.

കൂട്ടത്തിൽ ഒരു നേതാവിന്റെയും മകൻ ഉണ്ടാവില്ല. അവരൊക്കെ സ്വാശ്രയ കോളേജിലും സിബിഎസ്ഇയും ഒക്കെ പഠിച്ചു നന്നായി മുന്നോട്ടു പോകും.. പാവപെട്ട  കുട്ടികൾ പോലീസിന്റെ ലാത്തിയുടെ മീൻനാറ്റവും മണത്ത്.. കേസും കോടതിയും ദാരിദ്ര്യവുമായി അലഞ്ഞു നടക്കും. ക്രിമിനൽ ആകാനേ  കഴിയു . ചിലപ്പോൾ  പിന് വാതിലിലൂടെ ഏതെങ്കിലും  ചീറിയ പോസ്റ്റിൽ നിയമിച്ചെന്നും വരാം .കണ്ടു പിടിക്കപ്പെട്ടാൽ  ജോലിയും പോകും  ഒരു ക്രിമിനൽ  സംഘമാണ്  രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടത്

ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് നാട് കുട്ടിച്ചോറാക്കാൻ ആണ്  ശ്രമിക്കുന്നത് . പാർട്ടി അധികാരത്തിൽ വന്നാലും  ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് രക്ഷയില്ല   പ്രീയപ്പെട്ട കുട്ടികളെ   നിങ്ങളെ വളരെ പ്രതീക്ഷയോടെ കാണുന്ന  മാതാപിതാക്കളെ  കൺനീരു  കുടിപ്പിക്കരുത് .  ചിലപ്പോൾ ജയിലിൽ നിന്ന്  ഇറങ്ങാൻ കഴിയാത്ത  അവസ്ഥയും വരാം . ED  കേസിൽ അകപെടുന്നവ രുടെ  കാര്യം  ചിന്തനീയം .

 

പ്രൊഫ്.ജോൺ കുരാക്കാർ

 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar