പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പൈതൃകം നെഞ്ചേറ്റുന്നമലങ്കരസഭയുടെ ചരിത്രം പലർക്കും അറിയില്ല . അറിയാൻ ശ്രമിക്കുന്നതുമില്ല .
.
മലങ്കര ഓർത്തഡോൿസ് സഭയൽ കാതോലിക്കേറ്റ് സ്ഥാപിതമായത് സ്ഥാപിതമായത് 1912-ലാണ്. മലങ്കര സഭയുടെ ചരിത്രം
A ,D 52 ൽ തുടങ്ങുന്നു .മലങ്കര നസ്രാണികളുടെ ഇടയിൽ ഉണ്ടായ
വേർപിരിയലിന്റെ
ചരിത്രം
പഠിക്കണം . അപ്പോസ്തോലിക വിശ്വാസം നെസ്തോറിയ വിശ്വാസത്തിനു വഴിമാറുകയും പിന്നീട് അടിച്ചേല്പ്പിക്കപ്പെട്ട റോമന്‍ കത്തോലിക്കാ വിശ്വാസത്തിനു കീഴിലാവുകയും ചെയ്ത മദ്ധ്യ കാലഘട്ടം (Middle Ages) വരെ കേരളാ ക്രൈസ്തവരെ കേരള നസ്രാണികൾ എന്നാണു വിളിച്ചിരുന്നത് .ഈ
നൂറ്റാണ്ടുകളിൽ
മലങ്കര നസ്രാണികള്‍ ഒരു ഗാത്രം ആയിരുന്നു. അവരെ അക്കാലത്ത് ഭരിച്ചിരുന്നത് തദ്ദേശീയരായ അര്ക്കദ്യക്കോന് അഥവാ ജാതിക്കുതലവന്‍ എന്ന സ്ഥാനി ആയിരുന്നു.ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ അധിനിവേശത്തിനെതിരായി നടന്ന ആദ്യ സ്വതന്ത്ര്യ സമരമായ കൂനന്കുരിശു സത്യം നടന്ന 1653 ജനുവരി 3-ന്
സുറിയാനി ക്രിസ്ത്യാനികള്‍ വിഭാഗീയത ഇല്ലാത്ത ഒറ്റ സഭ
ആയിരുന്നു
മലങ്കര നസ്രാണികളില്‍ ആദ്യ വിഭജനം ഉണ്ടാകുന്നത് 1663-ല്‍ ആണ്.
ആ വര്ഷം പറമ്പില്‍ ചാണ്ടി കത്തനാര് മറുകണ്ടം ചാടി റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു മെത്രാനായി. അദ്ദേഹത്തോടൊപ്പം പോയ നസ്രാണികളെ പഴയകൂര്‍ എന്നും ജനങ്ങള്‍ തിരഞ്ഞെടുത്തു വാഴിച്ച മഹാനായ മാര്ത്തോമ്മാ ഒന്നമനെ പിന്തുണച്ച് കൂനന്കുരിശു സത്യത്തില്‍ ഉറച്ചുനിന്ന നസ്രാണികളെ പുത്തന്‍കൂര്‍ എന്നും തെറ്റായി സംബോധന ചെയ്തു. മലങ്കര നസ്രാണികള്ക്കിടയിലെ ആദ്യ വിഭജനം ഇതാണ്.
പുത്തന്‍കൂര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നസ്രാണി സമൂഹത്തെ മാര്ത്തോമ്മാ ഒന്നാമന്റെ പിന്ഗാമികളാണ് ഭരിച്ചുവന്നത്. മാര്ത്തോമ്മാ ആറാമന്‍ എന്ന വലിയ മാര്‍ ദീവന്നാസ്യോസ് മുതലുള്ള മലങ്കര മെത്രാന്മാര്ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ രാജകീയ വിളമ്പരം നല്കിയിരുന്നു.1842-ല്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് അന്ത്യോഖ്യാ പാത്രിയര്ക്കീസില്നിന്നും
മേല്പട്ട സ്ഥാനം സ്വീകരിച്ചു. അന്ത്യോഖ്യാ പാത്രിയര്ക്കീസില്നിന്നും മേല്പട്ടസ്ഥാനം സ്വീകരിച്ച ആദ്യ നസ്രാണിയായ അദ്ദേഹം മലങ്കര മെത്രാന് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. 1846 ഓഗസ്റ്റ് 30-ന് ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് സ്ഥാനത്യാഗം ചെയ്തതിനെത്തുടര്ന്ന് മാര്‍ അത്താനാസ്യോസും പരദേശി യൂയാക്കീം മാര്‍ കൂറിലോസും മലങ്കര മെത്രാന് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഈ തര്ക്കം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച കൊല്ലം പഞ്ചായത്ത് എന്ന മദ്ധ്യസ്ഥകോടതി മാര്‍ അത്താനാസ്യോസിന് അനുകൂലമായി 1848-ല്‍ വിധി പ്രസ്ഥാവിച്ചു. മലങ്കര മെത്രാന് എല്ലായ്പ്പോഴും തദ്ദേശീയനായിരിക്കണമെന്നതായിരുന്നു ഈ
വിധിയുടെ ഒരു
അടിസ്ഥാന പ്രമാണം വിധിയുടെ അടിസ്ഥാനത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാന് ആയി
അംഗീകരിച്ചുകൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ചു.
1876 മാര്ച്ച് 7-നു
തിരുവിതാംകൂര്‍ സര്‍ക്കാര്‍ മലങ്കര മെത്രാന് സ്ഥാനം സിവില്‍ കോടതികളുടെ അധികാരത്തിന് വിധേയമാക്കി. 1876 ജൂണില്‍ മുളന്തുരുത്തിയില്‍ നടന്നതും മുളന്തുരുത്തി സുന്നഹദോസ് എന്നറിയപ്പെടുന്നതുമായ മലങ്കര പള്ളിയോഗം വ്യവസ്ഥാപിതമായ ചട്ടക്കൂടോടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും അസോസിയേഷന് മാനേജിംഗ് കമ്മറ്റിയും രൂപീകരിക്കുകയും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ അതിന്റെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.
1877 ജൂണില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. അതിനെത്തുടര്ന്ന് മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിയമാനുസൃത പിന്ഗാമി താനാണന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പുലിക്കൊട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് കോടതിയെ സമീപിച്ചു. ഇന്നത്തെ ഇന്ത്യന്‍ സുപ്രീം കോടതി ഫുള്‍ ബഞ്ചിനു സമമായ തിരുവിതാംകൂര്‍ റോയല്‍ കോടതിയാണ് സെമിനാരിക്കേസ് എന്നറിയപ്പെടുന്ന ഈ വ്യവഹാരത്തിന്റെ അന്തിമവിധി 1889-ല്‍ പുറപ്പെടുവിച്ചത്. സെമിനാരിക്കേസില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് വിജയിച്ചു. ഇതിനെത്തുടര്ന്ന് പരാജിതനായ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ് മലങ്കര മാര്ത്തോമ്മാ സഭ സ്ഥാപിച്ച് പിരിഞ്ഞുപോയി. ഇതാണ് പുത്തന്‍കൂര്‍ നസ്രാണികള്ക്കിടയിലെ രണ്ടാമത്തെ വേര്പിരിയല്‍.
സെമിനാരിക്കേസ് വിധിയില്‍ സുപ്രധാനമായ മറ്റുചില ഘടകങ്ങള്കൂടി ഉണ്ടായിരുന്നു. അവയില്‍ 1876-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് രൂപികരിച്ചത് സാധുവാണ്, അന്ത്യോഖ്യാ പാത്രിയര്ക്കീസിന് മലങ്കരയില്‍ ലൗകീകാധികാരം ഇല്ല,
1908 ഫെബ്രുവരി 27-ന് കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മലങ്കര മല്പാന് വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് റമ്പാനെ മലങ്കര മെത്രാപ്പോലീത്തായുടെ പിന്ഗാമിയായി തിരഞ്ഞെടുത്തു. അതേവര്ഷം ഏപ്രില്‍ 30-ന് യെറുശലേമില്വെച്ച് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുള്ളാ ദ്വിതീയന്‍ അദ്ദേഹത്തെ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ എന്ന സ്ഥാന നാമത്തോടെ മെത്രാപ്പോലീത്താ ആയി
വാഴിച്ചു. 1909 ജൂലൈ 11-ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് കാലം ചെയ്തതിനെ തുടര്ന്ന് വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ ആയി
സ്ഥാനാരോഹണം ചെയ്തു.
തനിക്ക് ആത്മീയ അധികാരം ലഭിച്ച 1889-ലെ സെമിനാരിക്കേസ് വിധിയില്‍ അന്ത്യോഖ്യാ പാത്രിയര്ക്കീസ് തൃപ്തനല്ലായിരുന്നു. താനും തന്റെ മുന്ഗാമികളും ലക്ഷ്യമിട്ട മലങ്കരയുടെ ലൗകീകാധികാരം കോടതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ തന്റെ ലൗകീകാധികാരം സമ്മതിച്ച് റോയല്‍ കോടതി വിധിയെ നിര്വീര്യമാക്കുന്ന ഉടമ്പടി നല്കണമെന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമനോടും അസോസിയേഷന് മാനേജിംഗ് കമ്മറ്റിയോടും പാത്രിയര്ക്കീസ് തുടര്ച്ചയായി ആവശ്യപ്പെട്ടങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതില്‍ പാത്രിയര്ക്കീസ് തികച്ചും അസംതൃപ്തനായിരുന്നു.
1912 സെപ്റ്റംബര്‍ 15-നു നിരണത്തു പള്ളിയില്വെച്ച് പ. ഇഗ്നാത്തിയോസ് അബ്ദല്മ്ശീഹാ ദ്വിതീയന്‍ പാത്രിയര്ക്കീസ്, മലങ്കരയിലെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ സഹകരണത്തോടെ പൗലൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ ബസേലിയോസ് എന്ന സ്ഥാനനാമത്തോടെ പൗരസ്ത്യ സിംഹാസനത്തിലേയ്ക്കു കാതോലിക്കാ അഥവാ മഫ്രിയാനാ ആയി പിന്തുടര്ച്ചാ അവകാശത്തോടെ വാഴിച്ചു 'തുടർന്ന് ഇനി
മലങ്കരസഭയ്ക്ക് സ്വയം കാതോലിക്കാമാരെ തിരഞ്ഞെടുത്തു വാഴിക്കാമെന്നു വ്യക്തമാക്കിയ അദ്ദേഹം തുടർന്ന് കാതോലിക്കേറ്റ് സ്ഥാപിക്കുകയും പാത്രിയര്ക്കീസ് എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിരുന്ന മലങ്കരയില്‍ മേല്പട്ടക്കാരെ വാഴിക്കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനുമുള്ള ആത്മീയ അധികാരവും മലങ്കരയിലെ കാതോലിക്കായ്ക്കു നിരുപാധികം വിട്ടുകൊടുത്തു.
1889-ലെ റോയല്‍ കോടതി വിധി ശരിവെച്ച മുളന്തുരുത്തി സുന്നഹദോസിന്റെ കാനോനാകള്‍ പ്രകാരം മലങ്കരസഭയ്ക്ക് ആവശ്യമായ ചട്ടങ്ങളും ഉപചട്ടങ്ങളും കാലാകാലങ്ങളില്‍ നിര്‍മ്മിക്കുവാന്‍ മലങ്കര അസോസിയേഷന് അധികാരമുണ്ട്. ഇതനുസരിച്ച് മലങ്കര സഭയ്ക്ക് സമഗ്രമായ ഒരു ഭരണക്രമം രൂപീകരിക്കാനുള്ള ശ്രമത്തിനിടയിലാണ് പ. വട്ടശ്ശേരില്‍ തിരുമേനി കാലംചെയ്യുന്നത്. തുടര്ന്ന് 1934 ഡിസംബര്‍ 26-ന്
കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന് മലങ്കരസഭാ ഭരണഘടന പാസാക്കുകയും പ. ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസിന്റെ കാലത്ത് മലങ്കര മെത്രാപ്പോലീത്താ മാത്രമായിരുന്നു മേല്പട്ടക്കാരനായി മലങ്കരയില്‍ ഉണ്ടായിരുന്നത് എന്നുംകൂടി മനസിലാക്കണം. പൗരസ്ത്യ കാതോലിക്കാ മലങ്കര സഭയുടെ ആത്മീകവും ലൗകീകവും കൗദാശികവുമായ പരമാധികാരിയാണ്...” എന്ന് 2017-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചത്.1958-ലെ കോടതി വിധിയിൽ
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം സാധുവാണ് എന്നും, അന്ത്യോഖ്യാ പാത്രിയര്ക്കീസിന്റെ ആത്മീയ അധികാരം അസ്തമിക്കുന്ന ബിന്ദുവിലെത്തി എന്നും വ്യക്തമാക്കിയിരിക്കുന്നു . ഈ വിധിയെത്തുടര്ന്നാണ് ഗീവര്ഗീസ് ദ്വിതീയനെ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ ആയി
നിരുപാധികം അംഗീകരിച്ച് മലങ്കരസഭയില്‍ സമാധാനം ഉണ്ടാക്കുവാന്‍ പാത്രിയര്ക്കീസ് നിര്ബന്ധിതനായത്. മലങ്കരസഭയെ പിളർക്കണം
എന്ന ആദ്യകാലത്ത് പാത്രിയർക്കീസിന്
താല്പര്യം ഇല്ലായിരുന്നു . മലങ്കര സഭ
അടച്ചു ഭരിക്കണം എന്ന് മാത്രമായിരുന്നു
അവരുടെ ഉദ്ദേശ്യം . സുപ്രീം കോടതിയില്‍ നേരിട്ട സമ്പൂര്ണ്ണ പരജായത്തിനു ശേഷം
പിളർത്തിയാലും വേണ്ടില്ല എന്ന ചിന്താഗതിയായി .
പുതിയ സഭയുണ്ടാക്കി പുറത്തുപോകുമെന്ന് കരുതിയിരുന്നു . അത് ഉണ്ടായില്ല . അര്ഹതയില്ലാത്ത ചില മലങ്കര നസ്രാണികള്‍ ചുവന്നകുപ്പായം മോഹിച്ച്
പരിശുദ്ധ പാത്രിയർക്കീസിനെ സമീപിച്ചതോടെ രംഗം വഷളായി .മലങ്കര സഭയിലെ വിഭാഗീയത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി പുറപ്പടുവിച്ചതാണ് 1995-ലെ വിധി. ആദ്യഘട്ടത്തില്‍ കോടതിച്ചിലവിന്റെ പകുതി അടച്ച് സഹകരിച്ച പാത്രിയര്ക്കീസ് പക്ഷം അവസാന നിമിഷം കാരണമൊന്നും പറയാതെ സുപ്രീം കോടതി നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ നടന്ന അസോസിയേഷനില്നിന്നും പിന്മാറി. പകരം നിയമാനുസൃത അസോസിയേഷന് സമാന്തിരമായി പുത്തന്‍കുരിശില്‍ ഒരു യോഗം ചേര്‍ന്ന
“യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ചര്ച്ച്്” എന്നൊരു സഭ
ഉണ്ടാക്കി അതിനൊരു ഭരണഘടന സൃഷ്ടിക്കുകയും ചെയ്തതോടെയാണ് 1889-നു ശേഷം മലങ്കര സഭയില്‍ ഒരു
വിഭജനം നാമമാത്രമായെങ്കിലും ഉണ്ടാകുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar