PAKISTAN ASSESSES INDIA HAS
MATERIAL FOR OVER 2,000 NUCLEAR-WARHEADS
ഇന്ത്യയുടെ ആണവശേഷിയില്‍
ആശങ്കപ്പെട്ട് പാകിസ്താന്‍
2000ത്തിലധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പാകിസ്താന്‍. ഇന്ത്യയുടെ കുരതുല്‍ ആയുധശേഖരം കൂടുന്നതിനാല്‍ ആണവായുധശേഖരത്തിന്റെ കാര്യത്തില്‍ പ്രത്യേകം കരുതലെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാവുകയാണെന്നും പാകിസ്താനിലെ ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ നാഷണല്‍ കമാന്‍ഡ് അതോറിറ്റി വിലയിരുത്തി. സമതി നടത്തിയ യോഗത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് അധ്യക്ഷത വഹിച്ചു. തന്ത്രപ്രധാനമായ ആയുധശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ആണവ ശക്തിയായ ഇന്ത്യയുടെ ആണവായുധശേഖരത്തെക്കുറിച്ച് ലോകത്തിന് അറിയാവുന്നതിനെക്കാള്‍ പാകിസ്താന് അറിയാം എന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പാക് ദിനപത്രമായ ഡോണില്‍ വന്നിരിക്കുന്നത്.
മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പാകിസ്താന്‍ ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ പാകിസ്താന്‍ സജ്ജമാണെന്നും യോഗം വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar