|
FLESH-EATING BACTERIA IN GULF
SEASHORE
|
വിബ്രിയോ വള്നിഫിക്കസ് എന്ന പ്രത്യേകയിനം ബാക്ടീരിയയാണ്
മനുഷ്യജീവന് ഭീഷണിയായി ഗള്ഫ് മേഖലകളില്
പടരുന്നതായി കണ്ടെത്തിയത്. കടല്തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയം കടല്
ജലത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്
കടക്കുന്നത്. പിന്നീട് രക്തത്തില് ചേര്ന്ന്
പ്രതിരോധ ശേഷിയെ തകര്ക്കും. കടല്
ജലത്തിന് ചൂടുപിടിക്കുമ്പോള് വളരുന്ന ബാക്ടീരിയ, നന്നായി
വേവിക്കാത്ത കടല് മത്സ്യത്തിലൂടെയും മനുഷ്യ
ശരീരത്തില് കടക്കും. ഇത്തരം ബാക്ടീരിയയുടെ
ആക്രമണത്തില് ഫ്ളോറിഡയില് ഈ വര്ഷം
രണ്ടുപേര് മരിച്ചിരുന്നു. എട്ടോളം പേരാണ് പ്രത്യേക
രോഗാവസ്ഥയില് ആശുപത്രിയില് ചികിത്സ തേടിയത്. കഴിഞ്ഞ
വര്ഷം ഫ്ളോറിഡയില് മൂന്നുപേര് മരിച്ചത് ഉള്പ്പടെ
ലോകത്ത് കഴിഞ്ഞ 18 മാസത്തിനിടയില് 39 പേരാണ്
ബാക്ടീരിയയുടെ ആക്രമണത്തില് മരണമടഞ്ഞത്. യു.എ.ഇ കടല്തീരങ്ങളിലും
ഫ്ളോറിഡ മുതല് ടെക്സാസ് വരെയുള്ള
കടല്തീരങ്ങളിലും സുരക്ഷാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar