കുട്ടികളെ കുറ്റവാളികൾ
ആക്കാതിരിക്കുക
ആക്കാതിരിക്കുക
കുട്ടികൾ കുറ്റകൃത്യങ്ങളുടെ ലോകത്തിൽ അകപെടുന്ന ഭീകരമായ സാമൂഹികാവസ്ഥ കേരളത്തിൽ പോലും കണ്ടുവരികയാണ് . വീടുകളിലെ കൊച്ചു തെറ്റുകള് തിരുത്തപ്പെടാതെ പോകുമ്പോൾ വലിയ തെറ്റുകളിലേക്ക് അവര് അറിഞ്ഞോ അറിയാതെയോ ചെന്നുപതിക്കുന്നു. വിടരുംമുന്പേ തടവറയുടെ ഇരുട്ടില് തളയ്ക്കപ്പെടാന് വിധിക്കപ്പെടുന്ന കൗമാരം വേദനിപ്പിക്കുന്ന കാഴ്ചയാണ്. തെറ്റുകളുടെ ലോകത്തേക്കു ചെറുപ്രായത്തില് തന്നെ എത്തിപ്പെടുന്നതിന് അവര് മാത്രമാണോ ഉത്തരവാദികൾ ? മാതാപിതാക്കൾക്കും സമൂഹത്തിനും ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയുമോ ?
.സൈബര് ലോകം കൗമാരക്കാരില് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇന്റര്നെറ്റും സ്മാര്ട്ട് ഫോണുകളും വിശാലമായ ലോകത്തിലേക്കാണ് കൊച്ചുമനസിനെ കൊണ്ടുപോകുന്നത്. ഇന്റര്നെറ്റ് ദുരുപയോഗിക്കാന് സാധ്യതയേറെയാണ് .അടുത്തിടെ കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടിവരികയാണെന്നാണു കണക്കുകള് സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്ഷങ്ങളില് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്ധന 50 ശതമാനം. പോലീസും സാമൂഹ്യനീതി വകുപ്പും തയാറാക്കിയ റിപ്പോര്ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം.എണ്പതു ശതമാനം കുട്ടിക്കുറ്റവാളികളും സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ള കുടുംബങ്ങളില് നിന്നുള്ളവരാണ്. സ്വന്തം ചെലവിനു പണം കണ്ടെത്തുന്നതിന് തുടങ്ങുന്ന കൊച്ചു മോഷണങ്ങളില് നിന്നാണ് ഒട്ടുമിക്ക കുട്ടിക്കുറ്റവാളികളും വലിയ കുറ്റങ്ങളിലേക്ക് ചുവടൂന്നുന്നത്.. 2010ല് 826 കുട്ടികളെ പോലീസ് പിടികൂടിയിരുന്നു. 2014ല് സംഖ്യ 1575 ലെത്തി. അഞ്ചു വര്ഷത്തിനിടെ 1048 കുട്ടികളെ നല്ല നടപ്പിനും ശിക്ഷണത്തിനും ശേഷം വീടുകളിലേക്കയച്ചു. 1535 കുട്ടികളെ വീട്ടുതടങ്കലിലുമാക്കി. ശിക്ഷ കഴിഞ്ഞവരിലേറെയും വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു തന്നെ മടങ്ങുന്നതായി കാണുന്നു .
അമിതമായ ഇന്റർനെറ്റിന്റെ ഉപയോഗം കുട്ടികളില് വികലമായ ലൈംഗികബോധം രൂപപ്പെടാനും ഇടയാക്കുന്നു.കുട്ടിക്കുറ്റവാളികള് സ്വയമുണ്ടാകുന്നതല്ല. തകര്ന്ന കുടുംബാന്തരീക്ഷം, അവഗണന, ലഹരി വ്യാപനം, മാതാപിതാക്കളുടെ കുറ്റവാസന, മനോരോഗങ്ങളും വ്യക്തിത്വ വൈകല്യങ്ങളുമുള്ള മാതാപിതാക്കള്, ദാരിദ്ര്യം, തൊഴിലില്ലായ്മ ഇവയൊക്കെ കുട്ടികളെ തെറ്റിന്റെ വഴികളിലേക്കു നടക്കാന് പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളാണ്..മാതാപിതാക്കളും മുതിർന്നവരും കുട്ടികളുടെ വഴികാട്ടികളായിമാറണം,നന്മയുടെയുംസ്നേഹത്തിന്റെയും,കൂട്ടായ്മയുടേയും വഴികളിലൂടെ അവരെ നടത്തണം..സർഗ്ഗാത്മക -ക്രീയാത്മക പ്രവർത്തനങ്ങളിൽ കുട്ടികളെ കൊണ്ടുവരണം . കുട്ടികൾ ഒട്ടപെടാൻ ഇടയാകരുത് .
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar