|
മൂന്നാറിലെ തോട്ടം തൊഴിലാളി
സമരം ഒത്തുതീർന്നു

കമ്പനി പ്രതിനിധികളും സമരം ചെയ്യുന്ന സ്ത്രീകളുമായി നടന്ന ചർച്ചയെ തുടർന്ന് മൂന്നാറിലെ തോട്ടം തൊഴിലാളി ചർച്ച ഒത്തുതീർപ്പായി. ശമ്പള വർദ്ധനവ് എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു. 8.33 ശതമാനം ബോണസ് കൂടാതെ 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും തീരുമാനമായി. ഫലത്തിൽ ശമ്പളത്തിന്റെ 20 ശതമാനം തുക ബോണസായി തൊഴിലാളികൾക്ക് ലഭിയ്ക്കും.
മൂന്നാറിലേത് ഉജ്ജ്വലമായ പണിമുടക്കെന്ന് സമരമുഖത്തുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദൻ പ്രതികരിച്ചു. പടക്കം പൊട്ടിച്ചാണ് തൊഴിലാളികൾ തീരുമാനത്തെ എതിരേറ്റത്. ആർപ്പുവിളികളോടെയും പരസ്പരം എടുത്തുയർത്തിയും ആഹ്ലാദ പ്രകടനം തുടരുകയാണ്.26ന് പ്ലാന്റേഷൻ ലേബർ കമ്മീഷണറുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാത്രിയോടെ മുഖ്യമന്ത്രിയുമായുള്ള ചർച്ച പൂർത്തിയാക്കിയ സമര പ്രതിനിധികൾ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണി മുതൽ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ, വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവർ തൊഴിലാളി പ്രതിനിധികളുമായും സമരം ചെയ്യുന്ന ആറ് സ്ത്രീ തൊഴിലാളികളുമായും ചർച്ച ആരംഭിച്ചിരുന്നു.വൈകിട്ട് 5.30 ഓടെ എത്തിയ മുഖ്യമന്ത്രിയെത്തി ചർച്ചയിൽ പങ്കുചേർന്നതോടെയാണ് ചർച്ച പരിസമാപ്തിയിലേയ്ക്കെത്തിയത്.
Prof. John Kurakar
|
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar