കുറ്റമറ്റ എ.ടി.എം. സുരക്ഷ അനിവാര്യം
ഇന്ന് കേരളത്തിൽ ബാങ്ക് അക്കൗണ്ടും എ.ടി.എം. കാര്ഡും ഇല്ലാത്തവരായി ചുരുക്കമാളുകളേ കാണുകയുള്ളൂ.പാചകവാതക സബ്സിഡിയും കാര്ഷിക സബ്സിഡിയും പെന്ഷനും ശമ്പളവും എല്ലാംതന്നെ ബാങ്കുകളിലേക്കു വന്നതോടെ സാധാരണക്കാരുടെ ഇടപാടുകളെല്ലാം ബാങ്ക് വഴിയായി .ഇപ്പോള്‍ തന്നെ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചുകൊണ്ടുള്ള വാങ്ങലുകള്‍ യഥേഷ്ടം നടക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്..ആധുനിക ബാങ്ക് ഇടപാടുകൾ മിക്കവാറും എ.ടി.എം വഴിയാണ് .പണമെടുക്കാനും നിക്ഷേപിക്കാനും അക്കൗണ്ടില്‍നിന്ന് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്ാനുയം എ.ടി.എമ്മുകള്‍ സഹായകമായതോടെ ഇവ കൂടുതല്‍ ജനകീയമായി.
ഇന്നത്തെ എ.ടി.എം. കൗണ്ടറുകൾ സുരക്ഷയുടെ കാര്യത്തില്‍ വളരെ പിന്നിലാണ് .എ.ടി.എം കവർച്ച അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു .ഒട്ടു മിക്ക.എ.ടി.എം .കൗണ്ടർകൾക്കും സുരക്ഷാസംവിധാനങ്ങളില്ല.സുരക്ഷാഭടമാരുമില്ല ,ചിലയിടങ്ങളില്‍ കാമറകളാകട്ടെ പ്രവര്ത്തനരഹിതവും.എ.ടി.എം.തന്നെ മുഴുവനായി കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു . കുറ്റമറ്റ സുരക്ഷാ സംവിധാനം എ.ടി.എം .കൗണ്ടർകളിൽ ഏർപെടുത്താൻ ബാങ്കുകൾ തയാറാകണം .ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar