Pages

Monday, January 6, 2014

KOLLAM DISTRICT SCHOOL ARTS FESTIVAL

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍
ചാത്തന്നൂര്‍ ഉപജില്ല മുന്നേറുന്നു.

വിവിധ വിഭാഗങ്ങളിലെ പോയിന്റ് നില ചുവടെ (രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍). യു.പി. വെളിയം-93, ചടയമംഗലം -81. എച്ച്. എസ്. വെളിയം-169, കൊല്ലം-143. എച്ച്.എസ്.എസ്. കൊട്ടാരക്കര-169, കൊല്ലം- 167. സംസ്‌കൃതോത്സവം (യു.പി.) കുളക്കട, കരുനാഗപ്പള്ളി, വെളിയം, കുണ്ടറ, ഉപജില്ലകള് 70 വീതം പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് തുടരുന്നു. എച്ച്.എസ്. വെളിയം, ചാത്തന്നൂര്‍, കൊട്ടാരക്കര ഉപജില്ലകള്‍ 45 വീതം പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് തുടരുന്നു. അറബിക് കലോത്സവം. യു.പി. കരുനാഗപ്പള്ളി, കുണ്ടറ ഉപജില്ലകള്‍ 45 വീതം പോയിന്‍േറാടെ ആദ്യസ്ഥാനത്ത് തുടരുന്നു. എച്ച്.എസ്.(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍ ) കരുനാഗപ്പള്ളി-63, വെളിയം-61, ചാത്തന്നൂര്‍-59. മുന്നിട്ടു നില്ക്കു ന്ന സ്‌കൂളുകള്‍ യു.പി.-ജി.എച്ച്.എസ്. പൂയപ്പള്ളി, വിമലഹൃദയ എച്ച്.എസ്.എസ്, കൊല്ലം, യു.പി.ജി.എസ്. കരുനാഗപ്പള്ളി (25 പോയിന്റുവീതം). എച്ച്.എസ്. ലിറ്റില്‍ ഫ്‌ളവര്‍, തൃപ്പിലഴികം-50 പോയിന്റ്. എച്ച്.എസ്.എസ്.- ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. കൊട്ടാരക്കര-71 പോയിന്റ്.
സംസ്‌കൃതം പഠിക്കാത്ത നീതുവിന് സംസ്‌കൃതം പദ്യംചൊല്ലലില്‍ ഒന്നാംസ്ഥാനം സംസ്‌കൃതം പഠിക്കാത്ത നീതുവിന് പദ്യംചൊല്ലലില്‍ മികവാര്ന്ന് വിജയം. ദേവഭാഷ അക്ഷരസ്ഫുടതയോടെ അര്ഥംത ഉള്ക്കൊചണ്ട് ആലപിച്ച നെടുവത്തൂര്‍ 
ഇ.വി.എച്ച്.എസ്.എസ്സിലെ നീതുകൃഷ്ണനാണ് നേട്ടം കൈവരിച്ചത്. ഹയര്‍ സെക്കന്ഡ്റി വിഭാഗത്തില്‍ ചെറുപ്പം മുതല്‍ സംസ്‌കൃതം അഭ്യസിച്ച സഹമത്സരാര്ഥി കളുമായിട്ടായിരുന്നു നീതുവിന്റെ പോരാട്ടം. കൊട്ടാരക്കര തടത്തില്‍ പുത്തന്വീ്ട്ടില്‍ അനന്ദകൃഷ്ണന്റെയും ചന്ദ്രലേഖയുടെയും മകളാണ്. 
ചിറകറ്റുവീണ ജഡായുവിന് താഴെ കലോത്സവം കൊട്ടിക്കയറുമ്പോള്‍ മകരവെയിലിന്റെ താപനില നാല്പതിനോടടുത്തു. ഭരതനാട്യവും ഒപ്പനയും ഓളംതീര്ത്ത് മൂന്നാംദിനത്തില്‍ കലോത്സവത്തിന് കഥകളി ക്ലാസിക് ഭംഗിയേകി. പൂരക്കളിയും പരിചമുട്ടും ആഘോഷമാക്കിയപ്പോള്‍ മലയാള കവിതാലാപനം ഉത്സവവേദിയില്‍ കാവ്യനര്ത്തളകിയായി. ഒന്നാംവേദിയില്‍ ഭരതനാട്യത്തോടെയായിരുന്നു തുടക്കം. മോഹിനിയാട്ടം തര്ക്കംേതീര്ത്ത  കഴിഞ്ഞദിനത്തിന്റെ നിറക്കേടുമാറ്റാന്‍ വേദിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരുന്നു. എന്നിട്ടും മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ സമയം വൈകി. 
           കഥാപ്രസംഗവുമായി രണ്ടാംവേദിയും പ്രൗഢമായ പ്രസംഗകലയില്‍ മൂന്നാംവേദിയും തിളങ്ങി. പദ്യംചൊല്ലലും അക്ഷരശ്ലോകവും കാവ്യകേളിയും മൂന്നാംവേദിക്ക് ശ്രേഷ്ഠമലയാളത്തിന്റെ കിന്നരിചാര്ത്തി . ഒപ്പനയുടെ ഇശലുകള്‍ നിറഞ്ഞ നാലാംവേദിയില്‍ പുരുഷാരം കലോത്സവം ആഘോഷമാക്കി. നില്ക്കാ നിടമില്ലാത്തവിധം സദസ്സ് വളര്ന്നകപ്പോള്‍ കലോത്സവം ജനകീയോത്സവമായി. കഥകളിസംഗീതവും കഥകളിയുമായി ശ്രീപദ്മം ഓഡിറ്റോറിയത്തിലെ ഏഴാംവേദി സാംസ്‌കാരിക നഗരിയായി. പരിചമുട്ടും പൂരക്കളിയും ആവേശത്തിന്റെ മാലപ്പടക്കങ്ങള്‍ തീര്ത്തദപ്പോള്‍ കലോത്സവം ഇതുവരെക്കാണാത്ത നിറച്ചാര്ത്തി ന്റ മേളമായി മൂന്നാംദിനം മാറി. രാത്രി വൈകിയും താളമേളങ്ങള്‍ നിറഞ്ഞപ്പോള്‍ ഉത്സവനഗരി ഉറക്കം വെടിഞ്ഞു. നാലാംദിനത്തിനെ വര്ണ്ണാ്ഭമാക്കാന്‍ സംഘനൃത്തവും കുച്ചിപ്പുടിയും അരങ്ങിലുണരും...അടവുകളും ഹസ്തമുദ്രകളും ഭാവസാന്ദ്രമാക്കിയ അഭിരാമിക്ക് യു.പി. ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം. കരുനാഗപ്പള്ളി സബ്ജില്ലയില്നി.ന്ന് അപ്പീലിലൂടെ എത്തിയാണ് ഗവ. യു.പി.എസ്സിലെ അഭിരാമി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ശിവസ്തുതിയിലൂടെ ഭാവസാന്ദ്രമായി നൃത്തംചെയ്ത് അഭിരാമി കാണികളുടെ മനംനിറച്ചു. ഭാവം, രാഗം, താളം എന്നിവയിലെ അടിസ്ഥാനതത്ത്വങ്ങള്‍ ഭംഗിയായി ചിട്ടയോടെ അഭിരാമി ചെയ്തു. ഹാസ്യം, ആശയം, ഭാവാഭിനയം എന്നിവയിലൂടെയുള്ള അടവ് പ്രത്യേകം വിലയിരുത്തപ്പെട്ടു. കഴിഞ്ഞതവണയും റവന്യൂജില്ലാ മത്സരത്തില്‍ അഭിരാമിക്കായിരുന്നു കിരീടം. ഇത്തവണ മത്സരിച്ച എല്ലാവര്ക്കുംല എ ഗ്രേഡ് ലഭിച്ചു. മത്സരാര്ഥിയകളെല്ലാം മികച്ചനിലവാരം പുലര്ത്തിലയതായി വിധികര്ത്താ ക്കള്‍ അഭിപ്രായപ്പെട്ടു. ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ അനില്കുയമാറിന്റെയും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോര്ഡിജലെ ജയയുടെയും മകളാണ്.
:ഹൈസ്‌കൂള്‍ വിഭാഗം കഥകളിസംഗീത മത്സരത്തിലെ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ വെന്നിക്കൊടി പാറിച്ചത് ഒരേ വിദ്യാലയത്തിലെ കുട്ടികള്‍. ഇരുവരും ഒരേ ഗുരുവിന്റെ ശിഷ്യരും. ഇരുകുട്ടികള്ക്കും  മത്സരവേദിയില്‍ ലഭിച്ചത് ഒരേ കോഡ് നമ്പര്‍. അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്.എസ്.എസ്സിലെ കുട്ടികളായ ആര്യ എസ്.കൃഷ്ണന്‍, സി.ജി.നീരജ് എന്നിവരാണ് യഥാക്രമം പെണ്‍-ആണ്‍ വിഭാഗങ്ങളിലെ ഒന്നാംസ്ഥാനക്കാര്.ഇരുവരും കലാമണ്ഡലം കൃഷ്ണമൂര്ത്തിനയുടെ ശിഷ്യരാണ്. രണ്ടുകുട്ടികള്ക്കുംാ മത്സരവേദിയില്‍ ലഭിച്ചത് '16' എന്ന കോഡ് നമ്പരാണെന്നതും പ്രത്യേകതയായി. പത്താംക്ലാസ് വിദ്യാര്ഥിമനിയാണ് ആര്യ. 'നളചരിതം' മൂന്നാംദിവസത്തിലെ 'ലോകപാലന്മാരേ...' എന്നു തുടങ്ങുന്ന പദമാണ് പാടിയത്. തോടിരാഗത്തില്‍ ചെമ്പട താളത്തിലായിരുന്നു അവതരണം. കഴിഞ്ഞവര്ഷ്വും കഥകളിസംഗീതം, ശാസ്ത്രീയസംഗീതം എന്നിവയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിയിരുന്നു.ശാസ്ത്രീയസംഗീതം, ലളിതഗാനം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.കുട്ടിക്കൃഷ്ണന്റെയും എസ്.ഷൈലജ (അമ്പിളി) യുടെയും മകളാണ്. അച്ഛനും സ്‌കൂള്‍ കോളേജ് തലങ്ങളില്‍ സംഗീത രംഗത്തെ വിജയിയായിരുന്നു. ആര്യ, 'ബ്ലൂഗേള്സ്ട' എന്ന കുട്ടികളുടെ ചലച്ചിത്രത്തിലും ആല്ബ്ങ്ങളിലും ഓള്‍ ഇന്ത്യാ റേഡിയോയിലും പാടിയിട്ടുണ്ട്. കഥകളിസംഗീതം ആണ്കുങട്ടികളുടെ വിഭാഗത്തിലെ ജേതാവ് നീരജ് ഒമ്പതാംക്ലാസ് വിദ്യാര്ഥികയാണ്. 'ലവണാസുര വധത്തിലെ' ഹന്തഹനുമാനേ... എന്നു തുടങ്ങുന്ന പദം പാടിയാണ് ഒന്നാമനായത്. ത്രിപുട, ചെമ്പട താളങ്ങളിലായിരന്നു അവതരണം. എം.ചന്ദ്രശേഖരന്‍ പിള്ളയുടെയും അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്.എസ്.എസ്സിലെ അധ്യാപികയായ ഗിരിജയുടെയും മകനാണ്.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 







No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar