ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ
വിക്ഷേപണ വാഹനമായ ജി.എസ്.എല്.വി. ഡി-5
ഇന്ന് ,ഞായറാഴ്ച ,2014 ജനുവരി 5 നു
വിക്ഷേപിക്കും. 29 മണിക്കൂര്‍ നീണ്ടു
നില്‍ക്കുന്ന
കൗണ്ട് ഡൗണിനൊടുവില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ്
4.18-ന് ജിസാറ്റ് 14-ഉം വഹിച്ചുകൊണ്ട്
ജി.എസ്.എല്.വി.കുതിച്ചുയരും.
ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നതാണ് വിക്ഷേപണത്തിന്റെ പ്രത്യേകത.വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ശ്രീഹരി ക്കോട്ടയിലെ
സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍
ശനിയാഴ്ച രാവിലെ 11.18-ന് തുടങ്ങി.
ആസൂത്രണം ചെയ്തതുപോലെ കൗണ്ട്ഡൗണ്‍ ഭംഗിയായി
മുന്നോട്ടുപോകുന്നതായി ഐ.എസ്.ആര്‍.ഒ. വക്താവ്
ദേവപ്രസാദ് കാര്‍ണിക്ക് പറഞ്ഞു.ചെന്നൈയില്‍ നിന്ന് നൂറു
കിലോമീറ്റര്‍ അകലെയുള്ള ശ്രീഹരിക്കോട്ടയിലെ
സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ
വിക്ഷേപണത്തറയില്‍ നിന്നാണ് ജി.എസ്.എല്.വി.ഡി.-5
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ
മേഖലയ്ക്ക് പുത്തനുണര്‍വും
പ്രതീക്ഷയും പകര്‍ന്നുകൊണ്ട് മുന്നോട്ടുകുതിക്കുക.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar