മലപ്പുറത്ത്
വെള്ളക്കെട്ടില്‍ വീണ്
മുത്തച്ഛനും
മൂന്ന് പേരക്കുട്ടികളും മരിച്ചു
മലപ്പുറം മങ്കടയില്‍ കരിങ്കല്‍ ക്വാറിയിലെ
വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു.മങ്കട കരിമല
സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍
ജോസഫിന്റെ മകന്‍ സിജോ (12), ഇവരുടെ മുത്തച്ഛന്‍ ദേവസ്യ(60) എന്നിവരാണ് മരിച്ചത്.
മണ്ണാര്‍ക്കാട് സ്വദേശിയായ ദേവസ്യ ക്രിസ്മസ് ആഘോഷിക്കാനാണ് മങ്കടയിലെ മകന്റെ
വീട്ടിലെത്തിയത്.
ക്രിസ്മസ് ആഘോഷിക്കാനെത്തിയ കുട്ടികള്‍ ഉച്ചഭക്ഷണത്തിനുശേഷം വീടിന് സമീപത്തെ
ക്വാറിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളക്കെട്ടിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍
നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളുടെ ജഡം കണ്ടെത്തിയത്.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar