Pages

Thursday, December 26, 2013

ശിശു സഹദേൻമാർ


ശിശുവധ പെരുനാ (ഡിസംബ 27)
ശിശു സഹദേൻമാർ 

മത്തായി ശ്ലീഹായുടെ സുവിശേഷം രണ്ടാം അധ്യായത്തിൽ ഇപ്രകാരം കാണുന്നു...
വിദ്വാന്മാർ തന്നെ കബളിപ്പിച്ചതായി മനസിലാക്കിയ ഹെരൊദാവ് വിദ്വാന്മാരോടെ ചോദിച്ചറിഞ്ഞ പ്രായത്തിനു അനുസരിച്ച് 2 വയസും അതിൽ താഴെയും പ്രായമുള്ള ആണ്കുഞ്ഞുങ്ങളെ ബെതലഹേമിലും അതിന്റെ നാലതിരുകളിലും ആളയച്ചു കൊല്ലിച്ചു...
ബൈബിളിനു സമകാലികമായുണ്ടായ ചരിത്രങ്ങളിൽ ഒന്നും തന്നെ ഈ സംഭവം പ്രതിപാദിക്കുന്നില്ല; എങ്കിലും ആദിമ കാലം മുതലേ സഭ ഈ പൈതങ്ങളെ വിശുദ്ധരായി പരിഗണിച്ചിരുന്നു. ആ കാലത്തെ ഭൂമിശാസ്തം പരിശോദിച്ചാ ബെതലഹേം ഏകദേശം 1000 ആളുകള് ഉള്ള ഒരു പട്ടണമായിരുന്നു; അവിടെ ഏകദേശം 20 കുട്ടിക പ്രായത്തി ഉള്ളവ അവിടെ ഉണ്ടായിരിക്കണം. ഇവരാണ് ഹെരൊദാവിന്റെ കുടില ബുദ്ധിക്ക് ഇരയായ ശിശു സഹദേൻമാർ (holy innocents or infant martyrs )
Robert Eisenman
എന്ന ചരിത്രകാരന്റെ അഭിപ്രായത്തി കുഞ്ഞുങ്ങളി ഹെരൊദാവിന്റെ കുട്ടികളും ൾപെട്ടിരുന്നു എന്നാണ്. നാലാം നൂറ്റാണ്ടി രചിക്കപെട്ട Macrobes എന്ന ചരിത്രകാരന്റെ പുസ്തകത്തി ഹെരൊദാവിന്റെ മക്കളായി ജനിക്കുന്നതിലും നല്ലത് പന്നികളായി ജനിക്കുന്നതാണ് എന്നും കാണുന്നു. 
Byzentine
സഭയുടെ വിശ്വാസത്തി ശിശു സഹദെന്മാരുടെ എണ്ണം 14,000 ആണ്. ചില പഴയ സുറിയാനി പുസ്തകങ്ങളി അത് 64,000 എന്നും കാണുന്നു. ചരിത്രപരായി ഇത് ശരിയല്ല എന്ന് നേരത്തെ കണ്ടല്ലോ? എങ്കിലും എണ്ണത്തി അല്ല കാര്യം... 
കളങ്കം എന്താന്നെന്നു അറിയാത്ത പൈതങ്ങ ആണ് അവ. പകയോ വിദ്വേഷമോ കൂടാതെ ചിരിക്കുവാ മാത്രം അറിയാവുന്നവ. തങ്ങളുടെ മാതാവിന്റെ മാറി നിന്ന് പിടിച്ചു വലിക്കുന്ന പടയാളികളോടും ചിണുങ്ങി കരയുവാ മാത്രം അറിയാവുന്നവ...
അവരുടെ മധ്യസ്ഥത നമുക്ക് കോട്ടയാകട്ടെ...പ്രാർത്ഥന കാവലാകട്ടെ...







No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar