Pages

Saturday, December 28, 2013

നടി രഞ്‌ജിത ഇനി മാ ആനന്ദമയി

നടി രഞ്ജിത ഇനി മാ ആനന്ദമയി

mangalam malayalam online newspaperലച്ചിത്ര താരം രഞ്‌ജിത സന്യാസം സ്വീകരിച്ചു. ബംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍. ഇനി രഞ്‌ജിത മാ ആനന്ദമയി എന്ന്‌ അറിയപ്പെടും. രണ്ടു വര്‍ഷം മുമ്പ്‌ പുറത്തുവന്ന രഞ്‌ജിതയും നിത്യാനന്ദയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. നിത്യാനന്ദ തുടര്‍ന്നു കേസുകളുടെ കുരുക്കില്‍പ്പെടുകയും ചെയ്‌തു. ഈ സമയവും നിത്യാനന്ദ ഭക്‌തയായി കഴിയുകയായിരുന്നു രഞ്‌ജിത.തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണു നിത്യാനന്ദ രഞ്‌ജിത അടക്കം 46 പേര്‍ക്കു സംന്യാസ ദീക്ഷ നല്‍കിയത്‌. ജനുവരി ഒന്നിനാണു നിത്യാനന്ദയുടെ പിറന്നാളെങ്കിലും ശുഭമുഹൂര്‍ത്തം കണക്കാക്കി മൂന്നു ദിവസം മുമ്പ്‌ ആഘോഷങ്ങള്‍ നടത്തുകയായിരുന്നു. ബംഗളൂരു റൂറലിലെ രാമനഗരയിലുള്ള ബിഡദി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആശ്രമത്തിലേക്കു പ്രവേശനം അനുവദിക്കാത്തത്‌ വിവാദമായി.

മലയാളം, തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രഞ്‌ജിതയുടെ അരങ്ങേറ്റം 1992 ല്‍ നാടോടി തെന്‍ട്രല്‍ എന്ന സിനിമയിലൂടെയായിരുന്നു. മാഫിയ, ജോണി വാക്കര്‍, സിന്ദൂര രേഖ, ചമയം, കസ്‌റ്റംസ്‌ ഡയറി, സുവര്‍ണ സിംഹാസനം തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

                                             പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar