Pages

Tuesday, December 31, 2013

പുതുവത്സാരാശംസക­ള്‍

പുതുവത്സാരാശംസക­ള്‍ 
കാലത്തിന്റെ അരങ്ങില്‍ അങ്ങനെ
ഒരു വര്‍ഷത്തിനു കൂടി യവനിക വീഴുകയായ്‌....
തീരം തേടിയുള്ള യാത്രകളില്‍ ,
കണ്ടു മുട്ടിയ ഒരു പാട് മുഖങ്ങള്‍....
എക്കാലവും ഓര്‍ത്തിരിക്കാൻ  ചില  സൗഹൃദങ്ങള്‍....
അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍....
നിനച്ചിരിക്കാതെ­ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിഷങ്ങള്‍....
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍..­..
വിരല്‍ത്തുമ്പിൽ വെച്ചു വീണുടഞ്ഞ സ്വപ്നങ്ങള്‍...­.
എന്നും തണലായ്‌ നിന്ന സുഹൃത്തുക്കള്‍.­...
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും പ്രത്യാശയുടെ
 തിരിനാളമായ് കത്തിനില്‍ക്കുന്ന  ദൈവസാന്നിധ്യം..­..
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു വര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു ..
ഒട്ടേറെ വഴിത്തിരിവുകള്‍­ നമുക്കായ്‌ ചേര്‍ത്തുവെച്ചു­കൊണ്ട് ,
നേരുന്നു ഞാന്‍ ,  ഹൃദയം നിറഞ്ഞ പുതുവത്സാരാശംസക­ള്‍ 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar