Pages

Monday, December 30, 2013

രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌

രമേശ്ചെന്നിത്തല 
മന്ത്രിസഭയിലേക്ക്

mangalam malayalam online newspaperസംസ്‌ഥാനസര്‍ക്കാരില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്‌ രമേശ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനമെന്നാണ്‌ സൂചന. അഴിച്ചു പണിയുടെ ഭാഗമായി സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ്‌ ആകുമെന്നും സൂചനകളുണ്ട്‌. കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ എ കെ ആന്റണി ഇടപെട്ടതിന്‌ പിന്നാലെയാണ്‌ രമേശിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.
മറ്റന്നാള്‍ രമേശ്‌ സത്യപ്രതിജ്‌ഞ ചെയ്‌ത് സ്‌ഥാനമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മന്ത്രിസഭയില്‍ അഴിച്ചുപണി കൊണ്ടു വരുന്നതെന്നാണ്‌ സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്റ്‌ ഇടപെടുകയായിരുന്നു. രമേശ്‌ മന്ത്രിയാകുമെന്ന സൂചന നല്‍കിക്കൊണ്ട്‌ പുതുവര്‍ഷത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്ന്‌ എകെ ആന്റണി പറഞ്ഞിരുന്നു.

രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന്‌ ഹൈക്കമാന്റ്‌ തന്നെ ആവശ്യപ്പെട്ടതായിട്ടാണ്‌ സൂചനകള്‍. ഒമ്പതു വര്‍ഷമായി കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനത്ത്‌ തുടരുന്ന രമേശിന്‌ ആ സ്‌ഥാനം വിട്ട്‌ മന്ത്രിസഭയില്‍ എത്തുമ്പോള്‍ ആഭ്യന്തരം പോലെയുള്ള സുപ്രധാന വകുപ്പ്‌ തന്നെ നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ ഐ ശക്‌തമായി വാദിച്ചിരുന്നു. നേരത്തേ രമേശിന്‌ ആഭ്യന്തരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ വലിയ വിവാദം യുഡിഎഫില്‍ ഉയര്‍ന്നിരുന്നു.

                                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar