രാജ്യത്ത് തീവണ്ടി അപകടങ്ങൾ
ആവർത്തിക്കുന്നത് എന്തുകൊണ്ട്
സഹായധനം പ്രഖ്യാപിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍
ഉത്തരവിടുകയും ചെയ്യുന്നതുകൊണ്ടുമാത്രം തങ്ങളുടെ ചുമതല തീരുന്നില്ലെന്ന്
അധികൃതര്‍ മനസ്സിലാക്കണം.അനുഭവങ്ങളിൽ
നിന്ന് പാഠം പഠിക്കണം
. രാജ്യത്ത് വന്‍
തീവണ്ടിയപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പ്രധാനകാരണവും ഇത്തരം വീഴ്ചകള്‍തന്നെ. അനന്ത്പുരില്‍
തീവണ്ടിയുടെ എ.സി.
കോച്ചിനാണ് തീപിടിച്ചതെന്നത് ശ്രദ്ധേയമാണ്. മതിയായ സുരക്ഷിതത്വസംവിധാനങ്ങളില്ലാത്ത ബോഗികളാണ് എ.സി.
കോച്ചുകളായും ഉപയോഗിക്കുന്നതെന്നാണ് ഇതു നല്‍കുന്ന
സൂചന. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെങ്കില്‍ ബോഗിയിലെ വൈദ്യുതിസംവിധാനങ്ങളുടെ
കാര്യത്തില്‍ പ്രാഥമികമായ മുന്‍കരുതലുകളും
അറ്റകുറ്റപ്പണികളും ഉണ്ടാകുന്നില്ലെന്ന് വ്യക്തമാണ്. ഏതാനും വര്‍ഷംമുന്‍പ്
നെല്ലൂരിനടുത്ത് തമിഴ്‌നാട്
എക്സ്പ്രസ്സിന്റെ ബോഗി കത്തിയുണ്ടായ വന്‍ അപകടത്തിനും കാരണമായി
പറഞ്ഞത് ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ്. കോച്ചുകളുടെ സുരക്ഷിതത്വക്കുറവുമൂലം മറ്റുതരത്തിലുള്ള അപകടങ്ങളും ഒട്ടേറെയുണ്ടായി. കാലപ്പഴക്കംചെന്ന
കോച്ചുകളാണ് പല തീവണ്ടികളിലുമുള്ളത്.
അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രാഥമികമായി
ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനമാണ് കോച്ചുകളുടെ
സുരക്ഷിതത്വം ഉറപ്പാക്കല്‍. അതിനുപോലും
ശ്രദ്ധിക്കാത്ത റെയില്‍വേക്ക്
എങ്ങനെ സുരക്ഷിതയാത്ര ഉറപ്പാക്കാനാവും? ഇന്ത്യന്‍ റെയില്‍വേ
അടുത്തകാലത്തായി പല കാര്യങ്ങളിലും
ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, കോച്ചുകളുടെ അറ്റകുറ്റപ്പണികളും
മറ്റും വേണ്ടസമയത്ത് നടത്തുന്നതിലും സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും മറ്റും
ഏര്‍പ്പെടുത്തുന്നതിലും
നിഷ്‌കര്‍ഷ
പുലര്‍ത്താന്‍ റെയില്‍വേ മടിക്കുന്നു.
വന്‍ അപകടങ്ങള്‍ ഉണ്ടായാല്‍
ഉടന്‍ സ്ഥലത്തെത്തി
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നകാര്യത്തിലും റെയില്‍വേയുടെ
സ്ഥിതി തൃപ്തികരമല്ല. അനന്ത്പുരിലുണ്ടായ അപകടത്തിലും ഈ പോരായ്മ
പ്രകടമായി. സുരക്ഷിതത്വത്തിനായി പ്രത്യേക നിധിതന്നെ രൂപവത്കരിച്ചിട്ടും
ഫലമില്ലാത്ത സ്ഥിതിയാണുള്ളത്. ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകള്‍ അപകടം
ഒഴിവാക്കുന്നതിനായി പല ശുപാര്‍ശകളും
സമര്‍പ്പിക്കാറുണ്ടെങ്കിലും
അവ പലപ്പോഴും അവഗണിക്കപ്പെടുന്നു.അസൗകര്യങ്ങള്‍ സഹിച്ച് അപകടഭീതിയോടെ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar