സ്‌കൂള്‍
കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ഥിയും കാറുടമയും മരിച്ചു
ഉച്ചഭക്ഷണത്തിന്റെ ഇടനേരത്ത് സ്കൂളിനുമുന്നിലെ റോഡരികില്നിന്ന കുട്ടികള്ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഒരു വിദ്യാര്ഥിയും കാറുടമയും മരിച്ചു. മൂന്ന് വിദ്യാര്ഥികള്ക്കും കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കരുവാറ്റ പയ്യാരത്ത് സഹദേവന്റെ മകന് അശ്വിന്‍ദേവ് (ചിച്ചു-13), തോട്ടപ്പള്ളി പല്ലന ശ്രീമന്ദിരം രവീന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ സ്കൂളിന് എതിര്വശത്ത് വ്യാഴാഴ്ച(ജൂലൈ പതിനെട്ട് ) ഒന്നരയോടെയാണ് അപകടം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എട്ടാംക്ലാസ്സ് ഡി.ഡിവിഷനിലെ നാല് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഹരിപ്പാട് ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് കുട്ടികള്ക്കുനേരെ പാഞ്ഞുകയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ഇടിച്ചിട്ടശേഷം റോഡരികിലെ തണല്‍ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. ഇതിനിടെ ഓട്ടോറിക്ഷാസ്റ്റാന്ഡില് കിടന്ന പെട്ടിവണ്ടിയിലും ഇടിച്ചു. രണ്ടുകുട്ടികള്‍ പെട്ടിവണ്ടിയുടെ അടിയില്പ്പെട്ടു. അപ്രതീക്ഷിത അപകടത്തില്‍ ഞെട്ടിത്തരിച്ച നാട്ടുകാര്‍ പെട്ടിഓട്ടോറിക്ഷ മറിച്ചിട്ടാണ് കുട്ടികളെ പുറത്തെടുത്തത്.
തകര്ന്ന കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തോട്ടപ്പള്ളി കൃഷ്ണനിവാസില്‍ സജി (41), കാറുടമ രവീന്ദ്രന്‍ എന്നിവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിശമനസേനയും നാട്ടുകാരും അരമണിക്കൂറോളം പരിശ്രമിച്ചാണ് കാര്‍ പൊളിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഹരിപ്പാട് ഗവ.ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്ക്കുശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരും മരിച്ചത് വണ്ടാനത്തുവച്ചാണ്. കരുവാറ്റ പുതുപ്പുരയ്ക്കല്‍ ശിശുപാലന്റെ മകന് ശ്രീജിത്ത് (13), മണലേല്‍ കിഴക്കതില്‍ ചന്ദ്രബാബുവിന്റെ മകന് ആദര്‍ശ് (13), താമല്ലാക്കല്‍ സജിത്ഭവനില് ഷാജിയുടെ മകന് ആദര്‍ശ് (13) എന്നിവരും ഡ്രൈവര്‍ സജി(41)യുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മിനിയാണ് അശ്വിന്റെ അമ്മ. സഹോദരന്‍: അക്ഷയ്ദേവ്. രാധയാണ് രവീന്ദ്രന്റെ ഭാര്യ. മക്കള്‍: ആതിര, അഞ്ജലി. മരുമകന്‍: സതീഷ്കുമാര്‍.മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രവീന്ദ്രന്റെ ശവസംസ്കാരം വെള്ളിയാഴ്ച ഒരുമണിക്ക് വീട്ടുവളപ്പില്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar