Pages

Wednesday, April 24, 2013

WATER AUTHORITY KOTTARAKARA DIVISION


കൊട്ടാരക്കര ഡിവിഷന്‍
 ജല അതോറിറ്റി നിലവില്‍ വന്നു 
കേരള ജല അതോറിറ്റി കൊട്ടാരക്കര പി.എച്ച്. ഡിവിഷന്‍ ബുധനാഴ്ച നിലവില്‍  വന്നു . കൊല്ലം ജില്ലയിലെ മുഴുവന്‍ ശുദ്ധജലവിതരണ പദ്ധതിയുടെ നടത്തിപ്പും പരിപാലനവും കൊല്ലം പി.എച്ച്. ഡിവിഷനാണ് നടത്തിവരുന്നത്. ഇതിനുവേണ്ടി ജില്ലയില്‍ ശാസ്താംകോട്ട, ചവറ, കൊല്ലം (റൂറല്‍), കൊല്ലം (അര്‍ബന്‍), കൊട്ടാരക്കര, കടയ്ക്കല്‍, പുനലൂര്‍ എന്നീ സ്ഥലങ്ങളില്‍ സബ്ഡിവിഷന്‍ ഓഫീസും അതിന്റെ കീഴില്‍ 14 സെക്ഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. നിലവില്‍ ജില്ലയില്‍ ജലശുദ്ധീകരണശാലകളും 400-ല്‍പ്പരം ജലവിതരണപദ്ധതികളും 20500 പൊതു ടാപ്പുകളും 110000 വാട്ടര്‍ കണക്ഷനുകളും നിലവിലുണ്ട്. 

പുതിയ ഡിവിഷന്‍ വന്നതോടെ പണികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാന്‍ കഴിയും. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളും കൊല്ലം താലൂക്കിലെ കുങ്ങറ പ്രദേശവും പുതിയ കൊട്ടാരക്കര ഡിവിഷന്റെ കീഴില്‍വരുമെന്ന് സുപ്രണ്ടിങ് എന്‍ജനിയര്‍ ജേക്കബ്ബ് ചാക്കോ അറിയിച്ചു. 

                           പ്രൊഫ്.  ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar