അഞ്ചു വയസ്സുകാരിക്ക് പീഡനം
ഡല്ഹി കത്തുന്നു
Delhi ഓണ്‍ 20th April,2013 ,Saturday seethed in anger over the rape of a five-year-old girl and police insensitivity in dealing with it as protests erupted demanding justice for the victim and removal of Police Commissioner Neeraj Kumar.
On a day the accused Manoj Kumar was arrested from Bihar's Muzaffarpur, protesters clashed with police outside the police headquarters and demanded the arrest of policemen who tried to hush up the case offering money to the victim's parents and slapping young women protesters.Though not in thousands, a large number of people hit the streets in a reminder of the protests that rocked the capital after the December 16 gangrape and assault of a girl in a moving bus.
അഞ്ചു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധത്തിന്
ശക്തിയേറുന്നു. രാവിലെ മുതല്‍ വിവിധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ മധ്യ ഡല്ഹിയിലെ പോലീസ് സ്റ്റേഷനിലേക്കും എയിംസ് ആശുപത്രിയിലേക്കും പ്രതിഷേധ പ്രകടനമായി എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ ഡല്ഹി കണ്ട പ്രതിഷേധത്തിന്റെ സമാനമായ രീതിയിലേക്കാണ് സമരം കരുത്താര്ജിക്കുന്നത്. അന്നത്തെ സമരങ്ങള്‍ സമാധാനപരമായിരുന്നുവെങ്കില്‍ ഇത്തവണ ജനക്കൂട്ടം സമനില നഷ്ടപ്പെട്ട് സംഘര്ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.രാവിലെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വൈകാതെ ആം ആദ്മി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നിലും എയിംസ് ആശുപത്രിക്കു മുന്നിലും പ്രതിഷേധിച്ചു. പ്രതിഷേധവുമായ
എത്തിയ എബിവിപി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍
തകര്‍ത്തു. പ്രതിഷേധക്കാര്‍
പോലീസ് സ്റ്റേഷനിലേക്ക്
തള്ളിക്കയലറാന് ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഇതോടെ ഈ മേഖലയിലെ ാേഡുകള് മുഴുവന്‍ പോലീസ് അടച്ചിരിക്കുകയാണ്. ജെഎന്‍യുവില്‍ നിന്ന് എസ്എഫ്ഐ പ്രവര്ത്തകരും പ്രതിഷേധവുമായി എത്തി. കുറ്റവാളിയെ പിടികൂടുന്നതില്‍ ഉദാസീനത കാട്ടിയ പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ
പ്രധാന ആവശ്യം. പ്രതിക്ക് വധശിക്ഷ നല്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഉച്ചയ്ക്ക് ശേഷം ഇടതുകക്ഷികളുടെ നേതൃത്വത്തില്‍
അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പ്രതിമഷധ പ്രകടനവുമായി എത്തി. വൈകിട്ടോടെ പ്രതിഷേധം ഇന്ത്യാ ഗേറ്റിനു സമീപത്തേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി തലസ്ഥാന നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.പ്രതിഷേധക്കാരെ നേരിടാന്‍ 2000 ഓളം പോലീസുകാരെ സര്‍വ സന്നാഹങ്ങളുമായി നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍ കഴിയുന്നത്ര സംയമനം പാലിക്കാനാണ് പോലീസിന്റെ ശ്രമം. ഇന്നലെ പ്രതിഷേധിച്ച യുവതിയെ എസിപി മര്ദ്ദിച്ചത് വിവാദമായ സാഹചര്യത്തിലാണിത്. എസിപിയെ സസ്പെന്റുചെയ്താണ് സര്ക്കാര് ഈ പ്രശ്നത്തില്‍ നിന്നും തലയൂരിയത്.പ്രതിഷേധം അക്രമാസക്തമായതോടെ
കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെയും ഡല്ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെയും വസതികള്ക്ക് സുരക്ഷ വര്ധിപ്പിച്ചു. പീഡനത്തിനിരയായ പെണ്കുട്ടിയുടെ മാതാപിതാക്കള്ക്ക് കേസ് പിന്‍വലിക്കാന്‍ പോലീസ് പണം വാഗ്ദാനം ചെയ്തുവെന്ന പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
ആരോപണമാണ് പ്രതിഷേധക്കാരെ
കൂടുതല്‍ പ്രകോപിപ്പിച്ചത്.
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar