സ്വാതിതിരുനാള്‍ പുരസ്‌കാരം ദക്ഷിണാമൂര്‍ത്തിക്ക്
ദക്ഷിണാമൂര്‍ത്തി തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 859 ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ചലച്ചിത്രഗാന രംഗത്തുനിന്ന് വിടപറഞ്ഞെങ്കിലും ഇപ്പോഴും കര്‍ണാടക സംഗീതമേഖലയില്‍ സജീവമാണ്.'സ്വപ്നങ്ങള്‍,സ്വപ്നങ്ങളേ നിങ്ങള്‍... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ 'സ്വാമി' എന്ന് വിളിപ്പേരുള്ള ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
സംഗീത സംവിധാനത്തിനുള്ള 1971 ലെ സര്‍ക്കാര്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിന് 1998 ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു.ജന്മവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ സ്വാതി - സംഗീത നൃത്തോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. സ്വാതി പുരസ്‌കാരദാന ചടങ്ങില്‍ പ്രസിദ്ധ സരോദ് വിദഗ്ധന്‍ അംജത് അലിഖാന്‍ മുഖ്യപ്രഭാഷണം നടത്തും.
ഏപ്രില്‍ 26 മുതല്‍ 29 വരെ നടക്കുന്ന നൃത്തസംഗീതോത്സവത്തില്‍ 26 ന് ഉസ്താദ് അംജത്അലിഖാന്റെ മക്കളായ അമാന്‍ അലിഖാന്‍, അയാന്‍ അലിഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വാതി സ്മൃതി സരോദ് കച്ചേരിയും 27 ന് ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വാതി നൃത്താഞ്ജലിയും നടക്കും. 28 ന് ഈ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ തിരുവനന്തപുരം കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ ദമ്പതിമാരുടെ കര്‍ണാടക സംഗീതക്കച്ചേരി നടക്കും. സ്വാതി ആരാധനയായിട്ടാണ് ഇത് സംഘടിപ്പിക്കുക. എല്ലാ ദിവസവും 6.45 ന് കോ-ബാങ്ക് ടവേഴ്‌സിലാണ് പരിപാടി.
29 ന് വൈകുന്നേരം നടക്കുന്ന 'വീണ സംഗീത സംഘി' ല്‍ 200 ഗായകര്‍ പങ്കെടുക്കുന്ന ക്ലാസിക്കല്‍ ക്വയര്‍ അവതരണം നടക്കും. സ്വാതിതിരുനാളിന്റെ സാഹിത്യ കൃതികള്‍ ഏറെയും രൂപപ്പെട്ട ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പടിക്കെട്ടിലാണ് ഈ പരിപാടിയെന്ന് സാംസ്‌കാരിക മന്ത്രി അറിയിച്ചു
പ്രൊഫ്. . ജോണ്‍ കുരാക്കാർ
ച്ചു.
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar