TRIBUTE
PAID TO BAL THACKERAY,
SHIV
SENA CHIEF
ശിവസേന
അധ്യക്ഷന്‍ ബാല്‍ താക്കറെ(86)അന്തരിച്ചു. മുംബൈയില്‍ ബാന്ദ്രയിലെ സ്വവസതിയായ മാതോശ്രീയില്‍ ശനിയാഴ്ച(17
November,2012) ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു
അന്ത്യം.ഉദരരോഗവും ശ്വാസകോശ രോഗവും മൂലം അത്യാസന്നനിലയിലായിരുന്ന അദ്ദേഹം, മാതോശ്രീയില്‍ സജ്ജീകരിച്ച അതിതീവ്ര പരിചരണ സംവിധാനത്തില്‍
കഴിഞ്ഞുവരികായിയിരുന്നു. കഴിഞ്ഞ ജൂലായിലാണ് താക്കറെയുടെ ആരോഗ്യസ്ഥിതി വഷളായത്.
നാളെ രാവിലെ ഏഴു മണിമുതല്‍ ശിവാജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന്
വെയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്‌ക്കാരം.മാതോശ്രീ ശക്തമായ പോലീസ്
ബന്തവസ്സിലാണ്. മുംബൈ, താനെ എന്നിവിടങ്ങളില്‍ നിന്ന് ശിവസേന
പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവിടേക്കുള്ള വഴികളിലെല്ലാം പോലീസ്
ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും സംസ്ഥാന പോലീസ് സേനയ്ക്കും ആര്‍.പി.എഫിനും
പുറമെ ദ്രുതകര്‍മസേനയെയും വിന്യസിച്ചിട്ടുണ്ട്.
താക്കറെയുടെ ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ഇന്നലെ മുംബൈയിലും പരിസങ്ങളിലും കടകള്‍ തുറന്നിരുന്നില്ല. ഗോരെഗാവ് ഫിലിം സിറ്റിയില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചില തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചില്ല. ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ ബാന്ദ്രയിലും ദാദറിലും മറ്റിടങ്ങളിലും തെരുവുകള്‍ വിജനമായിരുന്നു. മഹാരാഷ്ട്രയില്‍ ക്രമസമാധാനപാലനത്തിനായി കേന്ദ്ര ആഭ്യന്തമന്ത്രാലയം കൂടുതല്‍ സേനയെ സംസ്ഥാനത്തേക്കയച്ചിട്ടുണ്ട്.
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926ല്‍ ജനിച്ച ബാല്‍ താക്കറെ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്വന്തം ജേണലായ മാര്‍മിക് തുടങ്ങുന്നതുവരെ ആറുവര്‍ഷം അവിടെ കാര്‍ട്ടൂണിസ്റ്റായി തുടര്‍ന്നു. താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായിരുന്നു മാര്‍മിക്. പിന്നീട് മറാത്തി ഭാഷാപത്രം 'സാമ്‌ന'യും ഹിന്ദി പത്രം 'ദോഫര്‍ കാ സാമ്‌ന'യും തുടങ്ങി. 1966ല്‍ ദസ്‌റ ആഘോഷത്തിനിടെ മധ്യമുംബൈയിലെ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മുംബൈയിലുള്ള ഗുജറാത്തികളെയും ദക്ഷിണേന്ത്യക്കാരെയും ആക്രമിക്കുകയെന്നതായിരുന്നു ശിവസേനയുടെ തുടക്കംമുതലുള്ള രാഷ്ട്രീയ അജണ്ട.
മറാത്ത പ്രാദേശികവാദം ആളിക്കത്തിച്ചാണ് ശിവസേനയെ പടുത്തുയര്‍ത്തിയത്. ശിവസേനയിലൂടെ പ്രാദേശിക വാദവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ച താക്കറെയുടെ നിലപാടുകള്‍ ഇസ് ലാം മതവിശ്വാസികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഹിന്ദുത്വനയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പിയുമായി കൂട്ടുകൂടി 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. 1999 മുതല്‍ 2005 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കറെയെ വിലക്കി. മൂത്ത മകന്‍ ബിന്ദു മാധവ് 1996 ല്‍ വാഹനാപകടത്തിലാണ് മരിച്ചത്. ഹൃദ്രോഗത്തെതുടര്‍ന്ന് ഭാര്യ മീനയും ആവര്‍ഷം തന്നെ മരിച്ചു. ശിവസേനയില്‍ സജീവ പ്രവര്‍ത്തകനായ ഉദ്ധവ് താക്കറെ, ജയ്‌ദേവ് താക്കറെ എന്നിവരും മക്കളാണ്.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar