മമ്മൂട്ടി ഫെയ്സ്ബുക്ക്
അംബാസഡര്‍
സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയായ ഫെയ്സ്ബുക്കിന്റെ
അംബാസഡറായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ദക്ഷിണേന്ത്യന്‍ സിനിമാലോകത്തുനിന്ന്
ആദ്യമായാണ് ഒരു അഭിനേതാവ് ഫെയ്സ്ബുക്ക് അംബാസഡറാകുന്നത്. ബോളിവുഡ് താരങ്ങളായ
അമിതാഭ്ബച്ചനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും നിലവില്‍ ഫെയ്സ്ബുക്ക് അംബാസഡര്‍മാരാണ്.
മമ്മൂട്ടി വളരെക്കാലം മൂമ്പേ ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ആരംഭിച്ച് സജീവമാണ്.
മൂന്നുലക്ഷത്തോളംപേര്‍ അദ്ദേഹത്തിന്റെ പേജ് പിന്തുടരുന്നു. അംബാസഡര്‍ പദവി നല്‍കിയതോടെ
മമ്മൂട്ടിയുടെ പേജില്‍ അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളും സിനിമാ വാര്‍ത്തകളും
സിനിമകളും ഉള്‍പ്പെടുത്തും.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar