വയനാട്ടില്‍ വീണ്ടും
കടുവയിറങ്ങി
വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ബത്തേരിക്കടുത്തെ ഈസ്റ്റ്
ചീരാലില്‍ പാട്ടം കോളനിയിലാണ് കടുവയിറങ്ങി ആടിനെ കൊന്നത്. കോളനിയിലെ വെള്ളയുടെ
ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി കടുവയിറങ്ങി കൊന്നത്. തിരുനെല്ലിയിലിറങ്ങിയ കടുവയെ
വനംവകുപ്പ് കെണിയില്‍പ്പെടുത്തിയതോടെ ആശ്വസിച്ച നാട്ടുകാര്‍ വീണ്ടും ഭീതിയിലായി.
വന്യമൃഗശല്യത്തില്‍ നിന്നും രക്ഷ വേണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ നാലു
പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടുവ വീണ്ടും
പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാര്‍ വനംവകുപ്പിന്റെ പഴൂര്‍ ചെക്ക്പോസ്റ്റ്
ഉപരോധിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷമുണ്ട്.
പ്രൊഫ് . ജോണ്‍
കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar