ജി
സാറ്റ് -10
ഭ്രമണപഥത്തിലെത്തിച്ചു
ഇന്ത്യയുടെ
ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത്തെ ചരിത്രദൗത്യവിജയത്തിനുശേഷം
വാര്‍ത്താ വിതരണ ഉപഗ്രഹമായ ജി സാറ്റ് -10,(29-09-2012) വിജയകരമായി
ഭ്രമണപഥത്തിലെത്തിച്ചു. ഫ്രഞ്ച് ഗയാനയിലെ ഖോറോയില്‍ നിന്നാണ് ഇന്ത്യന്‍ സമയം പുലര്‍ച്ച
രണ്ടരയ്ക്ക് വിക്ഷേപണം നടന്നത്. 750 കോടി രൂപ ചെലവുള്ള ജി സാറ്റ് 10ല്‍
അത്യാധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഉണ്ട്. 30 ട്രാന്‍സ്‌പോണ്ടറുകള്‍, ക്യു ബാന്റ്, ജി.പി.എസ്., ജി.ഇ.ഒ.
പേലോഡുകളും ഉണ്ട്. ജി സാറ്റ് 10-ന്റെ കാലാവധി 15 വര്‍ഷമാണ്. ഐ.എസ്. ആര്‍.ഒ. യുടെ മൂന്നാമത്തെ വാര്‍ത്താവിനിമയ
ഉപഗ്രഹമാണിത്.
കടലിലെ മാറ്റങ്ങള്‍ പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഉപഗ്രഹം നിര്‍മിച്ചത് ഐ.എസ്.ആര്‍.ഒ.യാണ്. കടലിലെ മാറ്റങ്ങള്‍, കാലാവസ്ഥാനിരീക്ഷണം, എര്‍ത്ത് സിസ്റ്റംസ്, എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹത്തിന് കഴിയും. ഗവേഷണത്തോടൊപ്പം കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാനിരീക്ഷണം, കടല്‍ , ഭൂമി നിരീക്ഷണം എന്നിവയും 'സരള്‍' ഉപഗ്രഹത്തിന്റെ ലക്ഷ്യമായിരിക്കും.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയായതായി ഐ. എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു. ഇതില്‍ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും വിക്ഷേപണങ്ങളുണ്ടാകും. 2012-'17 കാലയളവില്‍ അറുപത് ദൗത്യങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ 58 വിക്ഷേപണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. 33 ഉപഗ്രഹങ്ങളും 25 വിക്ഷേപണ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന അധികൃതര്‍ അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar