Pages

Saturday, April 21, 2012

പുല്ലുചെത്താനിറങ്ങിയ ബാലിക തെങ്ങുവീണ് മരിച്ചു


പുല്ലുചെത്താനിറങ്ങിയ
ബാലിക തെങ്ങുവീണ് മരിച്ചു


അനുജത്തിയോടൊപ്പം ആടിന് പുല്ലുചെത്തവേ, കാറ്റില്‍ തെങ്ങ് ദേഹത്തേക്കുവീണ് 12 വയസ്സുകാരി മരിച്ചു. മുരിക്കാശ്ശേരി കണ്ണംപുഴയില്‍ ജേക്കബിന്റെ മകള്‍ അലീന (12) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. അച്ഛനമ്മമാര്‍ പണിക്കുപോയിരുന്ന സമയം അനുജത്തിസലീനയേയുംകൂട്ടി അയല്‍പക്കത്തെ കൃഷിഭൂമിയില്‍നിന്ന് ആടിന് പുല്ലുചെത്തുകയായിരുന്നു. ഈസമയം കൃഷിയിടത്തിലെ കേടുവന്ന തെങ്ങ് കാറ്റില്‍ അലീനയുടെ ദേഹത്തേക്കുവീണു. സലീന ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. മുരിക്കാശ്ശേരി ടൗണിന് സമീപത്തുതന്നെയായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ അടിമാലി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചമുതല്‍ മുരിക്കാശ്ശേരിയിലും പ്രദേശത്തും ശക്തമായ കാറ്റും മഴയുമായിരുന്നു. അലീന മുരിക്കാശേരി സെന്‍റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍. കട്ടപ്പന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാരി സാലിയാണ് അമ്മ. ശവസംസ്‌കാരം ശനിയാഴ്ച മുരിക്കാശ്ശേരി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

                                                           പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar