
സെപ്തംബര്‍ 29-നാണ് ന്യൂയോര്ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥര്‍ കലാമിന്റെ ദേഹപരിശോധന നടത്തി അപമാനിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കയറുന്ന വേളയില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ ജാക്കറ്റും ഷൂസും അഴിച്ചുമാറ്റുകയായിരുന്നു. രണ്ട് തവണയാണ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിനേ തുടര്ന്ന് അമേരിക്ക മാപ്പ് പറഞ്ഞിരുന്നു. മുമ്പ് ഡല്ഹി വിമാനത്താവളത്തില്‍ വച്ചു സമാനമായ രീതിയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കലാമിനെ അപമാനിച്ചിരുന്നു.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar