പരുമല പെരുനാള്‍ -2011

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സന്ദര്ശിച്ച് അനുഗ്രഹം നേടാന്‍ ആയിരങ്ങള്‍ പരുമലയിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. പരുമല കൊച്ചു തിരുമേനിയുടെ പാദസ്പര്‍ശനത്താല്‍ പവിത്രമായ മണ്ണിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിവിധ മതസ്ഥരായ വിശ്വാസികള്‍ പദയാത്രയായും മറ്റും വരും ദിവസങ്ങളില്‍ എത്തിത്തുടങ്ങുന്നതോടെ ഇവിടം ജന നിബിഡമാകും. പെരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ നടന്ന മൂന്നിന്മേല് കുര്‍ബാ...നയ്ക്ക് അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പൊലീത്ത പ്രധാന കാര്മികത്വം വഹിച്ചു. തുടര്ന്ന് ഓഡിറ്റോറിയത്തില്‍ നടന്ന സൌജന്യ മെഡിക്കല്‍ ക്യാംപില്‍ നാനാ ജാതി മതസ്ഥരായ നൂറുകണക്കിന് രോഗികള്‍ പങ്കെടുത്തു. പള്ളിയില്‍ നടന്ന മധ്യസ്ഥ പ്രാര്ഥനയ്ക്കും ധ്യാനത്തിനും ഫാ. പി.കെ. ഗീവറുഗീസ് നേതൃത്വം നല്കി. സുമോറോ ക്വയര്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്കി.പരുമല മാര്‍ ഗ്രീഗോറയോസ് കോളജിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്ത്ഥി സംഗമത്തില്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രസോസ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി കെ.ജി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഇ. കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
വൈകിട്ട് 4 മണിക്ക് നടന്ന പ്രഭാഷണ പരമ്പരയില്‍ “മനുഷ്യസ്നേഹിയായ പരി. പരുമല തിരുമേനി” എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ഗീവറുഗീസ് പൊന്നോല പ്രഭാഷണം നടത്തി.
ധ്യാന പ്രസംഗത്തിന് ഫാ. ജേക്കബ് മാത്യു നേതൃത്വം നല്കി. വിദ്യാര്ത്ഥികള്ക്കുവേണ്ടി നടന്ന മധ്യസ്ഥ പ്രാര്ഥന ഫാ. ജോണ്‍ കെ.വര്ഗീസ് നയിച്ചു. അയ്പ്പള്ളൂര്‍ പള്ളിയില പദയാത്ര ഒക്ടോബര്‍ 31-ന കുരിശടി കവലയില്‍ നിന്ന് ആരംഭിക്കും .വികാരി Y.S ഗീവര്‍ഗീസ് പങ്ക്ടുക്കും .
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar